തലൈവ മുതല്‍ ദളപതി വരെ; തമിഴ് താരങ്ങളുടെ ചെല്ലപ്പേരുകള്‍ !!!

339

maxresdefault
ലാലേട്ടന്‍, മമ്മൂക്ക, ചാക്കോച്ചന്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ മലയാളി സിനിമ ലോകത്തെ ചെല്ലപ്പേരുകള്‍…

മലയാളത്തില്‍ ഇത്തരം വിളികളില്‍ കാര്യങ്ങള്‍ ഒതുങ്ങുമ്പോള്‍ തൊട്ടടുത്ത് തമിഴ് നാട്ടില്‍ ഇതല്ല അവസ്ഥ. അവിടെ താരങ്ങള്‍ക്ക് ചെല്ലപ്പേരുകള്‍ മാത്രമല്ല, അമ്പലങ്ങളും പ്രതിഷ്ടയും പൂജയും വരെയുണ്ട്…

അവിടത്തെ താരങ്ങളെയും അവരുടെ ചെല്ലപ്പേരുകളും നമുക്ക് ഒന്ന് പരിച്ചയപ്പെടാം…

തലൈവര്‍

തലൈവര്‍ എ്ന്ന ചെല്ലപ്പേരിലാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ക്കിടിയില്‍ അറിയപ്പെടുന്നത്.

ഉലകനായകന്‍

മലയാളത്തിന്റെ കൂടി പ്രിയാതാരാമായ കമലിനെ തമിഴ് ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഉലകനായകെന്ന് വിളിച്ചു. ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍ ആ വിളി ഏറ്റെടുത്തു

ചിയാന്‍

സേതു എന്ന ചിത്രമാണ് ചിയാന്‍ എന്ന ചെല്ലപ്പേരിന് വിക്രമിനെ അര്‍ഹനാക്കിയത്

ഇളയതളപതി

യുവാക്കളുടെ ഹരമായ വിജയ് തമിഴിന്റെ യംഗ് കമാന്റര്‍ അതായത് ഇളയതളപതിയാണ്.

തല

അജിത്ത് എന്നല്ല തല എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്

ചിമ്പു

ചിലമ്പരശന്‍ എന്ന ഈ യുവ നടനെ ചിമ്പു എന്നാണ് തമിഴ് സിനിമയില്‍ അറിയപ്പെടുന്നത്. ഇതിന് പുറമെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍, യങ് സൂപ്പര്‍സ്റ്റാര്‍ എന്നും അറിയപ്പെടാറുണ്ട്.

പുരട്ചി തളപതി

പുരട്ചി തളപതി എന്നാണ് വിശാലിന്റെ ആരാധകര്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്

പുരട്ചി തമിഴന്‍

സത്യരാജിന്റെ ആരാധകര്‍ അദ്ദേഹത്തെ പുരട്ചി തമിഴന്‍ എന്നാണ് വിളിയ്ക്കുന്നത്.

വാഗൈ പുയല്‍

വൈഗൈ നദിയിലെ കാറ്റെന്നാണ് വാഗൈ പുയലിനര്‍ത്ഥം. ഹാസ്യം കൊടുങ്കാറ്റ് പോലെ തൊടുക്കുന്ന വടിവേലുവിനെ ആരാധകര്‍ മറ്റെന്ത് വിളിയ്ക്കും