റെയില്‍വേ തല്‍ക്കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് എ.സി.കോച്ചുകളുടെ തല്‍ക്കാല്‍ ബുക്കിംഗ് രാവിലെ 10 മണി മുതല്‍ 11 മണി വരെയും നോണ്എ.സി. കോച്ചുകളുടെ ബുക്കിംഗ് 11 മുതല്‍ 12 വരെയും ആയിരിക്കും. അതോടൊപ്പം തന്നെ തല്‍ക്കാല്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ 50 ശതമാനം പണം തിരികെ ലഭിക്കുകയും ചെയ്യും.
അതുപോലെ തന്നെ തിരക്കുള്ള റൂട്ടുകളില്‍ തല്‍ക്കാല്‍ സ്പെഷ്യല്‍ എന്ന പുതിയ തരാം സര്‍വീസ് തുടങ്ങുവാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഇവയുടെ ടിക്കറ്റ് നിരക്കുകള്‍ സാധാരണ ട്രെയിനുകളെക്കല് ഉയര്‍ന്നതായിരിക്കും.
വിപ്ലവകരമായ മാറ്റം എന്ന് വേണം ഈ തീരുമാനങ്ങളെ വിശേഷിപ്പിക്കുവാന്‍. പ്രത്യേകിച്ചും, തല്‍ക്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ പകുതി പണം തിരികെ കിട്ടുന്നു എന്നത് വളരെ അഭിനന്ദനാര്‍ഹമാണ്. ഇത്തരം മാറ്റങ്ങളിലൂടെ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ജനപ്രീതി നേടിയെടുക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം. അതോടൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ ഈ മനോഹരമായ പരസ്യവും ഒന്ന് കണ്ടു നോക്കാം.