താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; ജോലി പിച്ചയെടുക്കലും

198

Begger

ദുബായില്‍ പിച്ചയെടുക്കുന്നവര്‍ താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍. യാചക നിരോധനത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

 കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി പള്ളികൾക്കും മാളുകൾക്കും മുന്നിലും തെരുവുകളിലും കാണപ്പെടുന്ന ഇവരെ അറസ്റ്റ് ചെയ്തപ്പോളാണ് ഇക്കാര്യം വ്യക്തമായത്. തന്നെ അറസ്റ്റ് ചെയ്താൽ തന്റെ മക്കൾ തനിച്ചാകുമെന്നു പറഞ്ഞ് കരഞ്ഞ ഇവർക്കൊപ്പം മക്കളെ അന്വേഷിച്ചെത്തിയ പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. മൂന്നു വയസിനും ഒമ്പതു വയസിനുമിടയിൽ പ്രായമുള്ള നാലു കുട്ടികൾക്കൊപ്പം ഇവർ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.

ബിസിനസ് വിസയിൽ ദുബായിലെത്തിയ ഇവർ ഹോട്ടൽ ബില്ല് എല്ലാ ദിവസവും നൽകുമായിരുന്നു. തന്റെ ഭർത്താവിന്റെ കഷ്ടപ്പാടുകൾ മൂലമാണ് താൻ ഭിക്ഷ യാചിക്കാനിറങ്ങിയതെന്നും അവർ പോലീസിനോട് പറഞ്ഞു. 13,000 ദിർഹം ഇവരിൽനിന്ന് പിടിച്ചടുത്തു. ഇത്തരത്തിലുള്ള എഴുപത് ഭിക്ഷക്കാരെ ദുബായിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.