സിതിസിരി മോങ്കോൾസിരി സംവിധാനം ചെയ്ത 2019 ലെ തായ് അമാനുഷിക ഹൊറർ ചിത്രമാണ് ഇൻ ഹ്യൂമൻ കിസ് . 92-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള തായ് എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു, പക്ഷേ നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

Krasue: Inhuman Kiss (2019)
Genre: Horror/Romance
Language: Thai

Harshad K B

1940-കളിൽ തായ്ലാൻഡിലെ ഒരു ഗ്രാമത്തിൽ സായി എന്നൊരു പെൺകുട്ടി താമസിച്ചിരുന്നു. ഒരു സാഹചര്യത്തിൽ അവൾ ക്രാസു എന്നറിയപ്പെടുന്ന പ്രേതമായി മാറുന്നു. തലയും ഹൃദയവും മാത്രമുള്ളൊരു രൂപമാണ് ക്രാസുവിന്റേത്. പെൺകുട്ടികളുടെ ശരീരത്തിൽ കേറുന്ന ക്രാസു രാത്രി കാലങ്ങളിൽ അവരുടെ ശരീരത്തിൽ നിന്നും തല മാത്രം വേർപ്പെട്ട് കന്നുകാലികളെ ആക്രമിച്ച് അവയുടെ രക്തവും മാസവും ഭക്ഷിക്കും.

നാട്ടിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തു തുടങ്ങിയതോടെ നാട്ടുകാർ ക്രാസുവിനെ പിടിക്കാൻ കച്ചകെട്ടി ഇറങ്ങുന്നു. സായി ആണ് ക്രാസു എന്ന് മനസ്സിലാക്കുന്ന അവളുടെ ബാല്യകാല സുഹൃത്ത് കൂടിയായ നോയ് എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും വേണ്ടിയില്ല, അവളുടെ കൂടെ തന്നെ നിൽക്കാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.

2019 ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഫാന്റസി റൊമാൻസ് ചിത്രമാണ് Krasue: Inhuman Kiss. ഹൊറർ എന്നതിനേക്കാൾ ഫാന്റസി എന്നതായിരിക്കും ഈ ചിത്രത്തിന് കൂടുതൽ ചേരുന്നത്. കാരണം ഇത് നിങ്ങളെ പേടിപ്പിക്കുന്ന ഒരു ചിത്രമല്ല. മറിച്ചു ആ ഒരു ഗ്രാമത്തിലേക്കും ആ ഒരു നാടോടിക്കഥയിലേക്കും കാണുന്നവരെ കൂട്ടിക്കൊണ്ട് പോകുകയാണ് ഈ ചിത്രം.മനോഹരമായ വിഷ്വൽസും BGM ഉം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കാര്യങ്ങളാണ്. ക്ലൈമാക്സും മനോഹരമായ ഒന്നായിരുന്നു.
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കുക.

You May Also Like

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ എന്നിവയുൾപ്പെടെ വിലകൂടിയ…

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Fingertip 2019/tamil webseries Vino അധികം പറഞ്ഞു കേൾക്കാത്ത നല്ലൊരു തമിഴ് വെബ് സീരീസ് പരിചയപ്പെടാം.…

“ദീപാവലിക്ക് കത്രീന ഇവിടെയുണ്ട്, ഇതാണ് വീട്ടിൽ നടക്കുന്നത്” സൽമാൻ ഖാൻ കലിപ്പിൽ, കൈപിടിച്ചു ശാന്തനാക്കാൻ കത്രീന കൈഫ്

ബിഗ് ബോസ് 17 ലെ വരാനിരിക്കുന്ന വീക്കെൻഡ് കാ വാർ എപ്പിസോഡ് ഒന്നിലധികം കാരണങ്ങളാൽ ആവേശഭരിതമാണ്.…

‘ആഗസ്റ്റ് 27 ചിത്രീകരണം തിരുവനന്തപുരത്ത്

‘ആഗസ്റ്റ് 27 ചിത്രീകരണം തിരുവനന്തപുരത്ത് അയ്മനം സാജൻ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത…