ക്രിസ്ത്യന്‍, ഹിന്ദു ,മുസ്ലിം എന്നീ മുന്‍നിര മതങ്ങള്‍ക്കു എല്ലാം സ്വന്തമായി ഓരോരോ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ? ..
ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..
ഈ മതം മാറുന്നവരെ ഏത് സ്വര്‍ഗ്ഗത്തിലും നരകത്തിലുമാണ് കുത്തി കയറ്റുന്നത്. പഴയതിലോ അതോ പുതിയതിലോ ?..
ഈ ദൈവങ്ങളെ എല്ലാം ഉണ്ടാക്കിയ വേറെ ഏതെങ്കിലും സൂപ്പര്‍ സിംഗിള്‍ ദൈവം ഉണ്ടോ ?..
ജീവിതത്തില്‍ സൊ കാള്‍ട് പാപങ്ങള്‍ ഒന്നും ചെയ്യാതെ നന്മകള് മാത്രം ചെയ്ത് മരണമടഞ്ഞ ഒരു വ്യക്തിയെ നീ എന്നെ ആരാധിച്ചില്ല എന്ന് പറഞ്ഞ് നരകത്തിലേക്ക് തള്ളുന്ന ദൈവം നീതിമാനാണോ ?..
അമ്പലവും പള്ളിയും കെട്ടി കൊടുക്കുന്നവനെയും വഞ്ചിയിലും ഭണ്ടാരത്തിലും സംഭാവന ഇടുന്നവനെയും പാലും പഴവും ശര്‍ക്കരയും വെണ്ണയും കാണിക്ക വെല്ക്കുന്നവനെയും മാത്രം അനുഗ്രഹിക്കുന്ന ബൂര്‍ഷ്വ ആണോ ദൈവം എന്ന ടിയാന് ?..
ഇങ്ങനെ തുടങ്ങി കുറെയേറെ സംശയങ്ങളാണ് മതവും മത വിശ്വാസങ്ങളും എനിക്ക് നല്കി കൊണ്ടിരിക്കുന്നത് ..
മരിച്ചവര്‍ ആരെങ്കിലും തിരിച്ചു വന്നെങ്കില്‍ ഇതിനെല്ലാം ഒരു ഉത്തരം കിട്ടിയേനെ ..
ഇതുപോലുള്ള സംശയങ്ങളും ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി കുറച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രമായിരുന്നു OMG.
കുറച്ച് കൂടി ആധികാരികമായി മതങ്ങളെയും മത വിശ്വാസങ്ങളെയും പരിഹാസ രൂപേണ അവതരിപ്പിച്ച മറ്റൊരു ചിത്രമായിരുന്നു പ്രഭുവിന്റെ മക്കള്‍. നല്ലത് പോലെ ഒന്ന് ശ്രെദ്ധിച്ചിരുന്നുവെങ്കില് ഒരു പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാകുമായിരുന്ന കലാ സൃഷ്ടി.
ആക്ഷേപ ഹാസ്യ രൂപേണ ഹിരാനി പികെ യില്‍ പറയുന്നതും മതങ്ങളുടെ പേരില്‍ നടക്കുന്ന ഈ കപട അനാചാരങ്ങളേക്കുറിച്ചാണ്.
തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ ആഴത്തില്‍ സമീപിക്കാതെ എല്ലാ കോണിലൂടെയും ബുദ്ധി പരമായി ഒരു ഓട്ടപ്രദക്ഷണം നടത്തുകയാണ് ഹിരാനി.
ഇമ്പമാര്‍ന്ന സംഗീതവും ആമിറിന്റെ മനോഹരമായ അഭിനയവും ചിത്രത്തിന്റെ നിലവാരത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു എന്ന് നിസ്സംശയം പറയാം.
ഒരു ബോളിവുഡ് ഫിലിം എന്ന രീതിയില്‍ മാത്രം സമീപിച്ചാല്‍ ഉഗ്രന്‍ ചിത്രമാണ് പികെ.
പക്ഷെ രാജ്കുമാര് ഹിരാനി എന്ന സംവിധായകനില്‍ നിന്ന് ഇതിനുമപ്പുറമാണ് നമ്മള് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയോളം പികെ എത്തിയിട്ടില്ല എന്ന് നിരാശയോടെ പറയേണ്ടി വരും. അത് കൊണ്ട് തന്നെ ഹിരാനിയുടെ ചിത്രങ്ങളില്‍ ഒരു ആവറെജ് മാത്രമായി ഒതുങ്ങി പോകുന്നു പി കെ.
പി കെയെ ഇങ്ങനെ വിലയിരുത്താം…
ആ ക്ലൈമാക്സിനു വേണ്ടിയും ആമിറിന് വേണ്ടിയും ഒരു രണ്ടു തവണ കാണാവുന്ന ചിത്രം. ഹിരാനിക്ക് വേണ്ടിയാണെങ്കില്‍ ഒരു തവണയും…
******************************************
ഇന്ന് മറ്റൊരു സിനിമ കൂടി കാണുകയുണ്ടായി .
ഗാന ചിത്രീകരണത്തിന്റെ മുതല്‍ മുടക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിലെ ശങ്കറായി വെറുതെ ഒരു രസത്തിന് ചുമ്മാതങ്ങ് കേറി വിളിക്കാവുന്ന നമ്മുടെ സ്വന്തം വൈഷാഖ് ചേട്ടന്റെ കസിന്‍സ്.
ടീ സിനിമയെ ധാ ദിങ്ങനെ വിലയിരുത്താം …
:)