fbpx
Connect with us

താളം

ശ്രീ. പരമേശ്വരനില്‍ നിന്നും ‘താ’ എന്ന അക്ഷരവും.പാര്‍വതിയില്‍ നിന്നും ‘ളം’ എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ (അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം) സംയോഗത്താല്‍ ‘താളം’ എന്ന നാമം ഉണ്ടായി എന്ന് ഞാന്‍ ആദ്യംകേട്ടത്, പത്ത് വയസ്സുള്ളപ്പോള്‍ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമണ്‍ ഭാഗം ശ്രീധരനാശാനില്‍ നിന്നായിരുന്നൂ.

 199 total views,  1 views today

Published

on

‘തകാരം ശങ്കരപ്രോക്തം
ള കാരം ശക്തിരുശ്ച്യതേ
ശിവശക്തി സമായോഗേ
താള നാമാഭി ധീയതെ’

ശ്രീ. പരമേശ്വരനില്‍ നിന്നും ‘താ’ എന്ന അക്ഷരവും.പാര്‍വതിയില്‍ നിന്നും ‘ളം’ എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ  (അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം) സംയോഗത്താല്‍ ‘താളം’ എന്ന നാമം ഉണ്ടായി എന്ന് ഞാന്‍ ആദ്യംകേട്ടത്, പത്ത് വയസ്സുള്ളപ്പോള്‍ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമണ്‍ ഭാഗം ശ്രീധരനാശാനില്‍ നിന്നായിരുന്നൂ.

പിന്നെ അക്ഷരച്ചിന്തുക്കളില്‍ ചിന്തയുറപ്പിച്ചപ്പോള്‍, നാരദമഹര്‍ഷിയാല്‍ വിര ചിതമായ ‘സംഗീത രത്‌നാകരത്തില്‍’ വായിച്ച കഥ മറ്റൊന്നായിരുന്നൂ.

ഒരിക്കല്‍ അമിതമായ ദ്വേഷ്യമുണ്ടായപ്പോള്‍ ശ്രീ.ശങ്കരന്‍ കൈലാസത്തില്‍ താണ്ഡവമാടി. രുദ്രതാണ്ഡവത്തിന്റെ ദ്രുത ചലനത്തിനിടയിലെപ്പോഴോ സംഹാരകാരകന്റെ കാല്‍ച്ചിലമ്പില്‍ ഒരെണ്ണം ഇളകിത്തെറിച്ച് മുകളിലോട്ട് പറന്നു. അത് തിരിച്ച് ഭൂമിയില്‍ നിപതിച്ചാല്‍ സര്‍വ്വതും നശിക്കും എന്ന് മനസ്സിലാക്കിയ ദേവന്മാര്‍ ലക്ഷ്മീ ദേവിയെ ശരണം പ്രാപിച്ചൂ.ലക്ഷ്മീ ദേവി കാര്യം പാര്‍വ്വതിയെ ധരിപ്പിച്ചൂ..അങ്ങനെ ശിവപാദത്തില്‍ നിന്നും മേല്‍പ്പോട്ടുയര്‍ന്ന ചിലങ്കയുടെ ശബ്ദത്തില്‍ ‘താ’ എന്ന അക്ഷരം ഉണര്‍ന്നെന്നും, അത് ഭൂമിയില്‍ പതികാതിരിക്കാന്‍ പര്‍വ്വതപുത്രി തന്റെ വളത് കരം കൊണ്ട് ആ ചിലങ്കയെ പിടിച്ചെടുത്ത ശബ്ദം ‘ളം’ എന്നും അങ്ങനെ ‘താളം’ എന്ന വാക്കുണ്ടായി എന്നുമാണ്…ത്യാഗരാജ സ്വാമികളുടെ ‘സംഗീത കല്പദ്രുമത്തില്‍’ വേറേയും കഥകള്‍ കാണപ്പെടുന്നൂ..എന്നാല്‍ പണ്ടെപ്പോഴോ എന്റെ ചിന്തയില്‍ ഉണര്‍ന്നത് താലം(ഉള്ളം കൈ) താലത്തോട് ചേരുന്ന ശബ്ദമാണ് താളമായി പരിണമിച്ചത് എന്നാണ്…

Advertisementകര്‍ണ്ണാടക സംഗീതത്തില്‍ ഏഴു താളങ്ങളാണുള്ളത്
‘ധ്രൂവം ച മഠൃം ച രൂപകം ച
ത്സംബയും ത്രിപുടാ തഥാ
അട താളം ഏക താളം
സപ്തതാളമിതി ക്രമാത്’

ധ്രൂവ താളം, മഠൃ താളം , ത്സംബ താളം, ത്രിപുടതാളം,അടതാളം, ഏകതാളം, ഇങ്ങനെയാണ് സപ്തതാളങ്ങള്‍
ചതുരശ്രോ,തിശ്ര,മിശ്രം ച
ഖണ്ഡ,സങ്കീര്‍ണ്ണ മേവച
ഒരോ താളത്തിനും അഞ്ചുവീതമുള്ള ജാതിപ്രകരണങ്ങളുണ്ട്. ചതുരശ്രം(തകധിമി) തിശ്രം(തക്കിട്ട) മിശ്രം (തകതക്കിട്ട)ഖണ്ഡം(തകധിമിതക്കിട്ട) സങ്കീര്‍ണം(തകധിമി തക തക്കിട്ട) എന്നിങ്ങനെ 7ഃ5 =35 താളവിവരപട്ടികയിലൂടെയാണ് നമ്മുടെ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാം മിക്കപ്പോഴും കേള്‍ക്കുന്ന ആദിതാളംഎന്നത് ‘ചതുരശ്രജാതി ത്രിപുട’യാണു….. ഇതെല്ലാം സംഗീതലോകത്തില്‍ ….. എന്നാല്‍ ഈ പ്രപഞ്ചം ചലനം തന്നെ താളത്തിലധിഷ്ടിതമാണ്…
ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നത് ഒരേ താളക്രമത്തിലാണ്…ആ താളത്തിനു ഭ്രമം സംഭവിച്ചാല്‍…അത് ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നൂ…..

ജീവിത താളം
നമ്മള്‍ അതിരാവിലെ ഉണരുന്നത് മുതല്‍ നാം ശ്രദ്ധിക്കപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാത്തതുമായകേള്‍വികളിലെല്ലാം ഒരോ താളക്രമങ്ങളുണ്ട്.മുറ്റമടിക്കുന്നതാളം,കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോഴുണ്ടാകുന്ന കപ്പിയുടെ താളം….വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിന്റെ താളം,തുടങ്ങി മിക്‌സി പ്രവര്‍ത്തിക്കുന്നതും, നമ്മള്‍ നടക്കുന്നതും ,ഓടുന്നതും, വാഹനങ്ങളുടെ എഞ്ചിന്‍പ്രവര്‍ത്തിക്കുന്നതും,തീവണ്ടിയുടേയും ,കാളവണ്ടിയുടെ ചക്രങ്ങളുരുളുന്നതും ഒക്കെ ഓരോ തളക്രമത്തിലാണ്. നമ്മുടെ ശരീരത്തിലെ നാഡി സ്പന്ദിക്കുന്നത് നാം അറിയാതറിയുന്ന് ഒരു താളത്തിലാണ്. ആ താളം തെറ്റിയാല്‍, ആ സ്പന്ദനത്തിന് ഏറ്റക്കുറച്ചിലുണ്ടായാല്‍………….!

ആയൂര്‍വേദ ആചാര്യന്മാര്‍ നാഡിമിടിപ്പിന്റെ താളക്രമം നോക്കിയാണ് ഓരൊരൊ അസുഖങ്ങള്‍ കണ്ട് പിടിക്കുന്നത്… അലോപ്പതിയില്‍ കൂട്ടായി സ്‌റ്റെതസ്‌കോപ്പ് വന്നപ്പോള്‍ താളക്രമം വ്യക്തമായി കേള്‍ക്കാനുള്ള ഉപാധിയായി. ഹൃദയത്തിന്റെ രക്ത സംക്രമണ താളം നിലച്ചാല്‍ …. പിന്നെ നാമില്ലാ… നമ്മുടെ മനസ്സിന്റെ നിയന്ത്രണം പോലും താളം ഏറ്റെടുത്തിരിക്കുന്നൂ… ഒരുവന്റെ മാനസിക നില അവതാളത്തിലാകുന്ന അവസ്ഥക്കാണല്ലോ ‘ അവന്റെ താളം തെറ്റി’ എന്ന് നാം പറയുന്നത്…. താളം സര്‍വ്വവ്യാപിയാണ്

Advertisementപണ്ടൊക്കെ പുഞ്ചപ്പാടത്ത് ഞാറ് നടുന്ന കര്‍ഷകരുടെ നാടന്‍ പാട്ടുകള്‍ പഴയ തലമുറക്കാരുടെ മനസ്സിലും ,നാവിലും ഇന്നും തത്തിക്കളിക്കുന്നുണ്ടാകും
‘ തെയ് തിനന്തോം… തെയ്തിനന്തോം
തെയ്തിനന്തോം തെയ് തിന………..’

മൂപ്പന്‍( പ്രധാനിയായ കര്‍ഷകന്‍) പാടുന്ന പാട്ട് ഏറ്റ് പാടി സ്ത്രീകള്‍ ആ താളത്തില്‍ ഞാറ് നടുന്നൂ.മെല്ലെ മെല്ലെ പ്രധാനി പാട്ടിന്റെ താളം കൂട്ടുന്നൂ. അതനുസരിച്ച് കൂടെപ്പാടുന്നവരുടേയും താളം ദ്രുത കാലത്തിലാകുകയും ഞാറ് നടുന്നതിന്റെ വേഗത കൂടുകയും ചെയ്യുന്നൂ.മുപ്പറയും, നാപ്പറയുമെല്ലാം പകലോന്‍ പടിഞ്ഞാറ് മറയുന്നതിനു മുന്‍പ് തന്നെ നട്ട് തീരും. ഇതു തന്നെയാണ് വള്ളം കളിയുടെ രസതന്ത്രവും. പണ്ട് കൈവണ്ടിയില്‍. ഭാരം വളിച്ച് കൊണ്ട് പോകുന്ന ജോലിക്കാര്‍ പാടുന്ന ‘ തൂക്കിവിടയ്യാ ഏലേസാ…ഏറിപ്പോട്ടേ ഏലേസാ…’ എന്ന പാട്ടിന്റെ താളവും, ഇത്തരത്തില്‍ വേഗതകൂട്ടി ഭാരം എത്തേണ്ടിടത്ത് എത്തിക്കുന്നതിന്റെ പൊരുള്‍ തന്നെ…. പഞ്ചാരി മേളമായാലും , പാണ്ടി മേളമായാലും അതിന്റെ ദ്രുതകാല പ്രമാണത്തില്‍ നാമറിയാതെ നമ്മുടെ മനസ്സും, പാദങ്ങളും ആടിപ്പോകുന്നതും താളത്തിന്റെ മാസ്മരിക ശക്തി തന്നെ….
കുഴിത്താളം( ചിങ്കി,ജാലര്‍ എന്നൊക്കെ വിളിപ്പേരുണ്ട്) എന്ന ഉപകരണമാണ് മേളത്തിന്റെ അമരക്കാരന്‍…..

‘താളക്കാരന് മാത്ര പിഴച്ചാല്‍
തകിലറയുന്നവനവതാളത്തില്‍’
അമരക്കാരന്റെ ചെറിയൊരു തെറ്റ് മതി തകില്‍ വായിക്കുന്നവന് വലിയൊരു തെറ്റായിത്തീരുവാന്‍. നാം ഓരൊരുത്തരും അമരക്കാരാണ് ,നമ്മുടെ കയ്യില്‍ കുഴിത്താളവുമുണ്ട്… അത് ഒരിക്കല്‍ പോലും പിഴക്കരുത്… പിഴച്ചാല്‍,നമ്മുടെ കൂടെയുള്ള വര്‍ക്കും, പിന്നാലെ വരുന്നവര്‍ക്കും താളം നഷ്ടപ്പെടും…വീടിന്റെ,നാടിന്റെ,ലോകത്തിന്റെ താളം തെറ്റാതിരിക്കുവാന്‍ നമ്മുടെ കൈയ്യിലെ ‘കുഴിത്താളം’ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക………….
സമര്‍പ്പണം, പതിനാറ് വര്‍ഷത്തോളം എന്നെ മൃദംഗം പഠിപ്പിച്ച സര്‍വ്വശ്രീ.ശ്രിധരനാശാന്‍, .മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്‍ കുട്ടിനായര്‍ എന്നീ ഗുരുക്കന്മാരുടെ പാദങ്ങളില്‍ ഞാനിത് സമര്‍പ്പിക്കുന്നൂ…..

 200 total views,  2 views today

Advertisement
Entertainment5 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment6 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement