താഴെ പറയുന്ന 10 കാര്യങ്ങള്‍ ജീവിതവിജയം നേടിയവര്‍ ചെയ്തിരിക്കാന്‍ ഇടയില്ല

0
1129

01

വിജയത്തിലേക്ക് ഒരു കുറുക്ക് വഴി ഇല്ല. ജീവിത വിജയം അര്‍ഹിക്കുന്നവര്‍ക്ക് ഉള്ളതാണ്, അത് പരിശ്രമിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നവര്‍ക്ക് വേണ്ടി രചിക്കപെട്ട ഒരു കഥയാണ്. ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണം എന്നും നാം സ്വയം അറിയണം, മനസിലാക്കണം, അതിനനുസരിച്ച് പ്രവര്‍ത്തിക്കണം, അപ്പോള്‍ വിജയം നമ്മളെ തേടി വരും. താഴെ കൊടുക്കുന്നത് ജീവിത വിജയം നേടിയവര്‍ ചെയ്തിരിക്കാന്‍ ഇടയില്ലാത്ത 10 കാര്യങ്ങളെ കുറിച്ചാണ്. ജീവിത വിജയം നേടുവാന്‍ നിങ്ങള്‍ക്ക് ഈ പോസ്റ്റ് തീര്‍ച്ചയായും ഉപകാരപ്പെടും.

1. അവര്‍ ഒന്നും പിന്നത്തേക്ക് വേണ്ടി മാറ്റി വയ്ക്കാറില്ല…

ഇപ്പോള്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയുക, കഴിയുന്നതെല്ലാം കഴിയും വേഗം ചെയ്യുക. ഒന്നിന്നു വേണ്ടി കാത്തിരിക്കുന്നതില്‍ കാര്യമില്ല, ജീവിത വിജയം സ്വന്തമാക്കാന്‍ ചെയ്യേണ്ടേ ഏറ്റുവും പ്രധാന കാര്യം ഇതാണ്. അങ്ങനെ വിജയം സ്വന്തമാക്കിയവര്‍ ഒന്നും പിന്നത്തേക്ക് വേണ്ടി മാറ്റി വയ്ക്കാറില്ല. അത് തന്നെയാണ് അവരുടെ വിജയവും. ഏകാഗ്രതയും തീക്ഷണതയും അവരുടെ സമ്പത്താണ്.

2. അവര്‍ ‘അംഗീകാരം’ തേടി പോകാറില്ല…

നിങ്ങള്‍ അവരെ പറ്റി എന്ത് വിചാരിക്കുന്നു എന്നത് അവര്‍ കാര്യമായി എടുക്കുന്നില്ല. നിങ്ങള്‍ എന്ത് വിചാരിച്ചാലും പറഞ്ഞാലും, അവര്‍ ചെയ്യേണ്ടത് അവര്‍ ചെയ്യും, നിങ്ങളുടെ അഭിപ്രായവും അംഗീകാരവും അവര്‍ക്ക് ആവശ്യം ഇല്ല, അതെ കുറിച്ച ചിന്തിച്ച് അവര്‍ വ്യാകുലപ്പെടുന്നുമില്ല.

3. അവര്‍ ആരെയും ‘അളക്കാറില്ല’

മറ്റുളവര്‍ എന്ത് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്ന് വിജയികള്‍ നോക്കാറില്ല. അതും ആയി തങ്ങളുടെ പ്രവര്‍ത്തികളെ താരതമ്യം ചെയ്യാറില്ല. തങ്ങളുടെ ശരി തങ്ങളുടെ മനസ്സ് അംഗീകരിക്കുനുണ്ടോ എന്ന് മാത്രമെ അവര്‍ ചിന്തിക്കാറുള്ളൂ.

4. ‘റിസ്‌ക്’ എടുക്കാന്‍ അവര്‍ക്ക് പേടിയില്ല..

ചെയ്ത് പോയ തെറ്റുകളെ അവര്‍ക്ക് പേടിയില്ല, പറ്റി പോയ അബദ്ധങ്ങളെ ഓര്‍ത്ത് വിഷമിക്കരുമില്ല, മറിച്ചു റിസ്‌ക് എടുത്ത് പുതിയ തീരങ്ങള്‍ കീഴടക്കാനും, ഉയരങ്ങള്‍ ഉയരത്തില്‍ ചാടി കടക്കാനും അവര്‍ എന്നും ഇഷ്ട്ടപെടുന്നു.

5. കുശുമ്പും കുന്നായ്മയും അവര്‍ക്കില്ല..

മറ്റുള്ളവരെ പറ്റി കഥ പറയാനും, അവരെ ഇടിച്ച താഴ്ത്തി സ്വയം നല്ല പിള്ള ചമയാനും അവരെ കിട്ടില്ല. എവിടെ എന്ത് പറയണം എന്നും, മറ്റൊരുത്തന്റെ വേലിക്കകത്തല്ല തന്റെ കൃഷിയെന്നും അവര്‍ക്ക് നല്ല വണ്ണം അറിയാം.

6. ഒന്ന് പറഞ്ഞു മറ്റൊന്ന് ചെയ്യില്ല.

‘വാക്ക് ഒന്ന് പ്രവര്‍ത്തി വേറൊന്നു’ എന്ന രീതിയല്ല വിജയികള്‍ക്ക്. പറയുന്നതെ ചെയ്യു, ചെയ്യാന്‍ കഴിയ്യുന്നതെ പറയു.

7. പരിശ്രമം അവസാനിക്കുന്നില്ല..

വിജയം എന്നത് എളുപ്പം അല്ലെന്നും, തോല്‍വികളുടെ കൂമ്പാരത്തിന്റെ നടുവില്‍ നിന്നാകാം ചില്ലപോള്‍ ജയത്തിലെക്കുള്ള വഴി തുറന്നു വരിക എന്നും മനസിലാക്കി എല്ല് മുറിയെ പരിശ്രമിക്കാന്‍ തയ്യാറായിട്ടുളവര്‍ ആണ് വിജയികള്‍. ഒന്നും പാതി വഴിയില്‍ അലെങ്കില്‍ തോല്‍വിയെ പേടിച്ചു അലെങ്കില്‍ മടുത്തിട്ട് നിറുത്തി പോകുന്നവര്‍ വിജയികള്‍ ആകില്ല.

8. മറ്റൊരാളെ പഴിക്കില്ല..

സ്വയം ഏറ്റുടുത്ത ജോലി, സ്വന്തം കഴിയും ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ചെയ്യുന്ന കാര്യം, അതില്‍ ഒരു തെറ്റോ കുറ്റമോ സംഭവിച്ചാല്‍ അതില്‍ മറ്റൊരാളെ പഴിച്ചിട്ട് എന്ത് ഉപയോഗം? സ്വന്തം തെറ്റ് മനസിലാക്കുകയും അത് തെറ്റായി പോയി എന്ന് സമ്മതിക്കുകയും ചെയ്യുന്നവനാണ് വിജയി.

9.വിഷമിക്കില്ല, കരയില്ല..

കരഞ്ഞിട്ടോ നെഞ്ചത്ത് അടിച്ചിട്ടോ കാര്യമില്ല, നല്ലതായാലും ചീത്തയായാലും പോകേണ്ടത് പോകും, വരേണ്ടത് വരും,അതാണ് ജീവിതം…ഈ സത്യം മനസിലാക്കി സധൈര്യം ജീവിതത്തെ നേരിടുക.

10. അനാവശ്യ ഉപദേശങ്ങള്‍ കൊടുക്കരുത്.

വിജയികള്‍ അനാവശ്യമായി ഉപദേശിക്കാറില്ല. ആവശ്യം ഉള്ളിടത് ആവശ്യം അറിഞ്ഞു വേണ്ട രീതിയില്‍ മാത്രം സഹായം നല്ക്കുക.താന്‍ ആണ് എല്ലാം എന്ന ഭാവം വച്ച് ആരെയും ഉപദേശിക്കാന്‍ പോകരുത്.