തിരകളുമായി മത്സരിക്കാനും ചരിത്രം തിരുത്തികുറിക്കാനും മറ്റൊരു ടൈറ്റാനിക് വരുന്നു.

മൊറോക്കോയിലെ ടാന്‍ഗിയെര്‍ ഷിപ്‌യാര്‍ഡിലാണ് ലോകത്തിലെ ഏറ്റുവും വലിയ കപ്പലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. യുജീന്‍ മയെര്സ്ക് എന്നാണ് ഈ കപ്പലിന് ഇട്ടിരിക്കുന്ന പേര്. 18000 കണ്ടയിനറുകള്‍ ഒരേസമയം കൊണ്ടുപോകാന്‍ ഈ കപ്പലിന് സാധ്യമാണ്. 400 മില്ല്യന്‍ ഡോളര്‍ വിലയുള്ള കണ്ടയിനറുകള്‍ ആണ് ഇത്രയും.

ലോകത്തിലെ ഏറ്റുവും വലിയ കപ്പല്‍ നിര്‍മ്മാതാക്കളായ മയെര്സ്ക്കിന്‍റെതാണ് ഈ ഭീമന്‍ കപ്പല്‍. 400 മീറ്റര്‍ നീളവും 40000 കുതിരശക്തിയുമുള്ള 2 എഞ്ചിനും ഒക്കെയായി ചരിത്രത്തിന്‍റെ ഓരോ ഇതളുകളും ഈ ഭീമന്‍ ഇളക്കി സ്വന്തം പേരിലാക്കികൊണ്ടിരിക്കുകയാണ്.

ഈ ഭീമന്‍റെ  നിര്‍മ്മാണ വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടുനോക്കു.

 

Advertisements