Featured
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത വൃദ്ധയെ ശിവസേന ചുട്ട് കൊല്ലാന്‍ ശ്രമിച്ചു.!
നാസിക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ ബബുല്‍ഗാവ് ഗുര്‍ദിലാണ് സംഭവം.!
117 total views

ഇതാണ് കലികാലം..!!!
നാസിക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ ബബുല്‍ഗാവ് ഗുര്‍ദിലാണ് സംഭവം.!
മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് 65കാരിയെ ശിവസേന പ്രവര്‍ത്തകര്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് മൂന്ന് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വോട്ട് ചെയ്ത് മടങ്ങിയ വൃദ്ധയെ മൂവര്‍ സംഘം തടഞ്ഞുനിര്‍ത്തുകയും ശിവസേനയ്ക്ക് വോട്ട് ചെയ്തില്ലന്ന പറഞ്ഞ് ചീത്ത വിളിക്കുകയും ചെയ്തിരുന്നു. വ്യഴാഴ്ചയോടെ വീട്ടിലെത്തിയ ഈ സംഘം വൃദ്ധയെ വലിച്ചിറക്കി ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ സാധിക്കില്ലയെന്നും പൊലീസ് പറഞ്ഞു.
118 total views, 1 views today