തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി ചില വസ്തുതകള്‍ !

  153

  aruvikkara_elections_2015

  അങ്ങനെ കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ്‌ തിരുത്തി കുറിച്ച് കൊണ്ട് അരുവിക്കര തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇന്ന് വൈക്കിട്ട് മണി അഞ്ചു അടിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതായി വരണാധികാരി അറിയിക്കുകയും കണക്കുകള്‍ പ്രകാരം 75% പോളിംഗ് നടന്നിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71% ആയിരുന്നു അരുവിക്കരയിലെ പോളിംഗ്..!

  വരുന്ന ചൊവാഴ്ച, അതായത് മുപ്പതാം തിയതി തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും. അതിനു മുന്പ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ട ചില വസ്തുതകള്‍  ഒന്ന് പരിശോധിക്കാം…

  വോട്ടെണ്ണി കഴിയുമ്പോള്‍ ഒന്നാമനാകുമോ എന്ന് കാത്തിരിന്നു കാണണം . എന്നാല്‍ വോട്ടിങ് മെഷീനില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലായിരുന്നു ഒന്നാമന്‍. എം വിജയകുമാര്‍ രണ്ടാമനും കെ എസ് ശബരീനാഥന്‍ മൂന്നാമനുമാണ്.

  സ്വന്തം ചിഹ്നത്തില്‍ ഒരു വോട്ട് ചെയ്യാന്‍ പറ്റാത്തവരാണ് അരുവിക്കരയിലെ മൂന്ന് പ്രമുഖ സ്ഥാനാര്‍ഥികളും. ഒ രാജഗോപാലിനും ശബരീനാഥനും വിജയകുമാറിനും അരുവിക്കരയില്‍ വോട്ടില്ല. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയായ ദാസിന് പക്ഷേ അരുവിക്കരയില്‍ വോട്ടുണ്ടായിരുന്നു.

  കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പി അരുവിക്കരയില്‍ വോട്ട് വര്‍ധിപ്പിച്ചു. ഈ വര്‍ധന വിജയമായി മാറും എന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

  കഴിഞ്ഞ തവണ 10 സ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥാനത്ത് ഇത്തവണ 16 പേരാണ് മത്സരിക്കുന്നത്.

  ജൂണ്‍ 30ന് രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. തിരുവനന്തപുരത്ത് തൈക്കാട്ടെ സംഗീത കോളേജില്‍ വെച്ചാണ് വോട്ടെണ്ണുന്നത്. ബാക്കി എല്ലാം ഇനി 3൦ന് പറയാം…