fbpx
Connect with us

തിരയകലും മുമ്പേ

“എനിക്കൊന്നു കാണണം .. ഞാന്‍ വരും മെയ്‌ 17 ന് – വോള്‍ഗ ”

അച്ചടക്കമില്ലാതെ ഉയര്‍ന്നും താഴ്ന്നും നിന്ന കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ മൌനത്തില്‍ പൊതിഞ്ഞ ഒരായിരം കാര്യങ്ങള്‍ നീ എന്നോട് പറയുന്നത് ഞാനറിയുന്നു വോള്‍ഗ …
ഇരുട്ട് നിറഞ്ഞ എന്റെ മനസ്സില്‍ ഇന്നും എനിക്ക് നിന്നെ കാണാം .. അടച്ചു പിടിച്ച മിഴികള്‍ക്കപ്പുറം മങ്ങാത്ത ഒരെയോരോര്‍മ്മ നീ മാത്രമാണ് ..

 75 total views

Published

on

darkness
“എനിക്കൊന്നു കാണണം .. ഞാന്‍ വരും മെയ്‌ 17 ന് – വോള്‍ഗ ”

അച്ചടക്കമില്ലാതെ ഉയര്‍ന്നും താഴ്ന്നും നിന്ന കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ മൌനത്തില്‍ പൊതിഞ്ഞ ഒരായിരം കാര്യങ്ങള്‍ നീ എന്നോട് പറയുന്നത് ഞാനറിയുന്നു വോള്‍ഗ …
ഇരുട്ട് നിറഞ്ഞ എന്റെ മനസ്സില്‍ ഇന്നും എനിക്ക് നിന്നെ കാണാം .. അടച്ചു പിടിച്ച മിഴികള്‍ക്കപ്പുറം മങ്ങാത്ത ഒരെയോരോര്‍മ്മ നീ മാത്രമാണ് ..

ഇടയ്ക്കെപ്പോഴെങ്കിലും വെളിച്ചം അരിച്ചിറങ്ങുന്ന ഈ ജയില്‍ മുറിയില്‍ നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ .. അതിനിടയില്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഒരു ദിവസത്തിനായി
ഞാന്‍ കാത്തിരുന്നിട്ടുണ്ടാവില്ല .. ഈ പരുപരുത്ത തറയില്‍ നിന്റെ കത്തും ചേര്‍ത്ത് പിടിച്ച് ഇരുന്നും കിടന്നും ഞാന്‍ തള്ളി നീക്കിയ ദിവസങ്ങള്‍ ..
എത്ര തവണ ഒരു വരി മാത്രമുള്ള ആ കത്ത് വായിച്ചു എന്ന് പോലും ഞാന്‍ മറന്നിരിക്കുന്നു വോള്‍ഗ …

നിയമം എനിക്ക് തന്ന മരണ ശിക്ഷയ്ക് ഒരു കൃത്യം ഒരു ദിവസം മുമ്പ് മാത്രം എന്നെ വന്നു കാണാന്‍ എന്തിനായിരുന്നു വോള്‍ഗ നീ തീരുമാനിച്ചത് ?
മറ്റേതൊരു ദിവസത്തെയും പോലെ ഈ മെയ്‌ 17 ഉം അസ്തമിച്ചു നാളെ പുലരുമായിരുന്നു … ഞാന്‍ ഉണ്ടാവില്ല എന്നൊരു വ്യത്യാസം മാത്രം ബാക്കി വച്ച് …
പന്ത്രണ്ടു വര്‍ഷത്തിനിപ്പുറത്തേക്ക് വധശിക്ഷ വിധിച്ച് മരണം കാത്തു കിടക്കാന്‍ പറഞ്ഞ നിയമത്തിനു പോലും എന്നെ ഇത്രയേറെ വേദനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല …
മരണത്തെ ഭയക്കാതിരിക്കാന്‍ ഞാന്‍ നെഞ്ചോടു ചേര്‍ത്തു വച്ച പ്രസ്ഥാനം എന്നെ എന്നെ പഠിപ്പിച്ചിരുന്നു …
പക്ഷെ നിന്റെ കത്ത് കിട്ടിയ ശേഷമുള്ള പത്ത് ദിവസങ്ങള്‍ .. പഠിച്ച തത്വങ്ങളോ വിശ്വസിച്ച ആശയങ്ങളോ .. ഒന്നും എനിക്ക് കൂട്ടായിരുന്നില്ല …
ഒടുവില്‍ .. നീ ഇന്ന് വരികയാണ് … മരിക്കും മുമ്പ് ഒരു ശിക്ഷ കൂടി തരാനാണോ വോള്‍ഗ ..? എന്തിനാണ് നീ എന്നെ കാണാന്‍ വരുന്നത് ?

കടല്‍ തീരത്തെ സന്ധ്യകളില്‍ ചുവന്ന സൂര്യനെയും നോക്കി ഒരുമിച്ചിരുന്ന നിമിഷങ്ങളില്‍ നീ ഒരുപാട് സംസാരിക്കുമായിരുന്നു … എന്റെ തോളില്‍ തല ചേര്‍ത്ത് ചാരിയിരുന്ന് ഒരുപാട് നേരം …ഒടുവില്‍ നീണ്ട മൌനങ്ങളില്‍ അത് അവസാനിക്കുമ്പോള്‍ നീ എന്റെ കൈകള്‍ മുറുകെ പിടിച്ചിട്ടുണ്ടായിരിക്കും ..
എന്റെ ഇടതു കൈ ചേര്‍ത്ത് പിടിച്ച് നീ പറയുമായിരുന്നു … ” വലതു കൈ പ്രസ്ഥാനത്തിന് കൊടുത്തോളൂ .. ഇടം കൈയില്‍ ഞാനുണ്ടാവും എന്നും .. മുറുകെ പിടിച്ചോളണം ”
എത്ര സന്ധ്യകള്‍ … മണിക്കൂറുകള്‍ നീയും ഞാനും മാത്രം .. ഇന്ന് ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു .. അതിന്റെ കാരണവും നിനക്കറിയാമല്ലോ …

Advertisement



അച്ഛനെയും അമ്മയെയും കൊന്ന എന്നോട് നിനക്ക് ക്ഷമിക്കാന്‍ കഴിയുമോ വോള്‍ഗ .. എന്നെങ്കിലും !! ചിന്തിക്കാന്‍ പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ കണ്ണുകളില്‍ എന്നോ അവര്‍
ഞങ്ങളുടെ ശത്രുക്കളായി മാറിയിരുന്നു .. ഒരു വാള്‍ മുനയില്‍ രണ്ടുപേരെയും ഇല്ലാതാക്കുമ്പോള്‍ ഒരിക്കലും നിന്റെ മുഖം എന്റെ മനസ്സില്‍ വന്നിരുന്നില്ല .. നിന്നെക്കാളും പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നത് കൊണ്ടായിരിക്കുമോ ? അറിയില്ല … മുഖത്ത് തെറിച്ചു വീണ ചോരത്തുള്ളികള്‍ ഇടതു കൈ കൊണ്ട് തുടച്ചു നീക്കുമ്പോള്‍
ഒരു നെടുവീര്‍പ്പ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ ..

ഇന്ന് ഇവിടെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സന്ധ്യയില്‍ നീയും ഞാനും വീണ്ടും കണ്ടുമുട്ടാന്‍ പോകുന്നു . ഇന്ന് എന്റെ രണ്ടു കൈകളും ശൂന്യമാണ് . ഇരുട്ട് മുറിയിലെ ഏകാന്തതയില്‍
എന്റെ പ്രസ്ഥാനവും ചിന്തകളും എന്നേ എന്നേ തനിച്ചാക്കി അകന്നിരുന്നു… മരണത്തിനു മുമ്പുള്ള അവസാനത്തെ കണ്ടുമുട്ടല്‍ … എന്റെ നെഞ്ചിടിപ്പ് കൂടി വരുന്നു .
പുലര്‍ച്ചെ മുതല്‍ കാത്തു നില്‍കാന്‍ തുടങ്ങിയതാണ്‌ ഞാന്‍ … ഈ ജയില്‍ കമ്പികളില്‍ മുറുകെ പിടിച്ച് … തല ചേര്‍ത്തു വച്ച് …
ഇനി നീ വരാതിരിക്കുമോ വോള്‍ഗ .. ഇതായിരിക്കുമോ നീ എനിക്ക് തരുന്ന ശിക്ഷ ?

സൂര്യന്‍ താഴ്ന് തുടങ്ങിയിരിക്കുന്നു … ജയിലിന്റെ പരിസരമാകെ ചുവന്നിരിക്കുന്ന പോലെ … അകലെ നിന്ന് ഒരു നിഴല്‍ എന്റെയടുത്തേക്ക് നടന്നു വരുന്നത് എനിക്ക് കാണാം .. കേട്ടു മറന്ന
ഏതോ ഒരു പാട്ടിന്റെ താലത്തിലെന്ന പോലെ ആ നിഴല്‍ രൂപം എന്റെ അടുത്തെത്തിക്കഴിഞ്ഞു .. അത് .. അത് നീയാണ് … വോള്‍ഗ !!!
ജയില്‍ക്കമ്പികള്‍ക്ക് ഇടയിലൂടെ ഒരു നിശ്വാസത്തിനുമപ്പുറം എന്റെ വോള്‍ഗ ..

എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല …നിനക്കും .. മൌനത്തില്‍ പൊതിഞ്ഞ നിമിഷങ്ങള്‍ . നിന്റെ കണ്ണുകള്‍ ഞാന്‍ കാണുന്നുണ്ട് … അതിലെ നിസ്സംഗത എന്നേ വല്ലാതെ വേദനിപ്പിക്കുന്നു…
നിന്റെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ് ചോദിക്കണമെന്നുണ്ട് .പക്ഷെ എന്റെ മുഖത്തേക്ക് നീ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ വോള്‍ഗ ..
നീ വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു … മറ്റാരോ ആയ പോലെ .. എനിക്ക് നിന്നെ കൈ നീട്ടി ഒന്ന് തൊടണം എന്നുണ്ട് . പക്ഷെ ധൈര്യമില്ല ..
സമയം കഴിഞ്ഞതിന്റെ അറിയിപ്പ് വന്നിരിക്കുന്നു … നിനക്കൊത്തുള്ള അവസാനത്തെ സന്ധ്യ …ഇവിടെ അവസാനിക്കുകയാണ് …

Advertisement



sorry

നനുത്ത രണ്ടു കൈകള്‍ ജയില്‍ കമ്പികളില്‍ പിടിച്ച എന്റെ ഇടതു കൈ ചേര്‍ത്തു പിടിക്കുന്നത് ഞാനറിയുന്നു .. നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു …
“അത് ചെയ്തത് ഒരിക്കലും നീയല്ല … നിന്റെ പ്രസ്ഥാനമാണ് … ഈ ഇടതു കയ്യില്‍ വോള്‍ഗ ഉണ്ടാവും .. നീ എങ്ങോട്ട് പോയാലും .. നിന്നോടോത്തുള്ള യാത്രയ്കായാണ് ഞാനും കാത്തിരുന്നത് .. മുറുകെ പിടിച്ചോളണം ..”

എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു … കണ്ണുനീര്‍ ഞാന്‍ തുടച്ചു മാറ്റുന്നില്ല …നീ തിരിഞ്ഞു നടക്കുന്നത് കാണാന്‍ എനിക്കാവില്ല വോള്‍ഗ …
മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നു .. തിരകള്‍ക്കിടയില്‍ ഇടതു കൈ ഉയര്‍ത്തി ഞാന്‍ ഉറക്കെ കരയുന്നുണ്ട് … തീരത്ത് ചുവന്ന പൊട്ടു പോലെ നീയും ..
ആരോ എന്നേ പുറകില്‍ നിന്ന് പിടിച്ച് വലിക്കുന്നു .. കണ്ണില്‍ ഇരുട്ട് കയറിയ പോലെ .. വലിയൊരു തിരമാല ഒരു മുഖം മൂടി കണക്കെ എന്റെ മുഖം മറച്ചിരിക്കുന്നു …
ശ്വാസം മുറുകുന്ന പോലെ … ഇടതു കൈ മാത്രം ഞാന്‍ ഉയര്‍ത്തിപിടിച്ചോളാം… നീയുണ്ടെങ്കില്‍ വോള്‍ഗ ….

—————————

ഈ പോസ്റ്റ്‌ ഇവിടെയും വായിക്കാം …

Advertisement



 76 total views,  1 views today

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement