തിരശ്ശീലക്കുപിന്നില്‍
ഫോണ്‍ വെച്ച് സമയം കുറെ ആയിട്ടും അവന്റെ മനസ്സില്‍ നിന്ന് ഷോക്ക് വിട്ടു മാറിയില്ല. നാളുകലായിട്ടുള്ള സംശയം തീര്‍ക്കാനാണ് ഭാര്യയെ വിളിച്ചത്. അതും പഴയ കാമുകന്റെ ശബ്ധത്തില്‍. സ്കൂളില്‍ മിമിക്രിയില്‍ ഒന്നാമനായിരുന്ന അവനു അതിനൊന്നും പ്രയാസം ഉണ്ടായിരുന്നില്ല. മറുപടി സ്തബ്ധാനാക്കുകയാനുണ്ടായത്. അവളിലെ പഴയ കാമുകി ചിലങ്കയനിഞ്ഞാടി.
73 total views
ഫോണ്‍ വെച്ച് സമയം കുറെ ആയിട്ടും അവന്റെ മനസ്സില്‍ നിന്ന് ഷോക്ക് വിട്ടു മാറിയില്ല. നാളുകലായിട്ടുള്ള സംശയം തീര്‍ക്കാനാണ് ഭാര്യയെ വിളിച്ചത്. അതും പഴയ കാമുകന്റെ ശബ്ധത്തില്‍. സ്കൂളില്‍ മിമിക്രിയില്‍ ഒന്നാമനായിരുന്ന അവനു അതിനൊന്നും പ്രയാസം ഉണ്ടായിരുന്നില്ല. മറുപടി സ്തബ്ധാനാക്കുകയാനുണ്ടായത്. അവളിലെ പഴയ കാമുകി ചിലങ്കയനിഞ്ഞാടി.
‘ജീവിതത്തില്‍ ഒരു വിധിയായി കണക്കാക്കി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി താന്‍ അവനെ സ്വീകരിക്കുകയായിരുന്നു’ എന്നാണവള്‍ പറഞ്ഞത്. എല്ലാം മറച്ചു വെച്ച് തന്നോടൊപ്പം കഴിയുകയായിരുലന്നോ? ‘ആല്‍ഫ്രെഡ് …നിങ്ങളില്ലാതെ ഓരോ നിമിഷങ്ങളും ഇവിടെ മരവിച്ചതിനു തുല്യമാണ്..’ അവളുടെ പ്രണയം തുളുമ്പുന്ന വാക്കുകള്‍ മനസ്സില്‍ തികട്ടി വന്നു.
ഇത്ര നാള് ഭാര്യ വേഷം ആടുകയായിരുന്നു. മനസ്സില്‍ വെറുപ്പുണ്ടായി. ‘ഇഷ്ടമാണോ..’ പെണ്ണ് കാണുന്ന ദിവസം മുന്നില്‍ നില്കുമ്പോള് മുഖത്തേക്ക് നോക്കാതെയാണ് അവള് ഉത്തരം നല്‍കിയിരുന്നത്. ‘ഉം’. മനം കവരുന്ന ആ സൌന്ദര്യത്തിനു മുമ്പില്‍ അവന് ലയിച്ചു നില്‍ക്കുകയായിരുന്നു. ലജ്ജയോടെയുള്ള നില്‍പ്പ് അവളിലെ സൌന്ദര്യത്തിനു ഒരു അലങ്കാരമായിരുന്നു. ആദ്യം പ്ലാന്‍ ചെയ്ത പോലെ ‘ആരെയെങ്കിലും ഇഷ്ടമാണോ അല്ലെയോ’ എന്നൊന്നും ചോദിക്കാന്‍ തോന്നിയില്ല. ഇഷ്ടമില്ലെങ്കില്‍ തന്നോട് പറയില്ലേ എന്ന് ന്യയമായും തോന്നി. എന്നാല്‍ അവള് ശരീരം മാത്രമേ തനിക്കു കൈമാരിയിട്ടുണ്ടായിരുന്നുള്ളൂ എന്നറിയുമ്പോള്‍ ഒരു വേശ്യയോടെന്ന പോലെ വെറുപ്പും ലജ്ജയും തോന്നി.
എങ്കിലും തന്റെ മകളുടെ മാതാവാണ്.ഇനി ഒന്ന് മറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത വിതം ബന്ധിതനുമാണ് താന്‍. അവളുടെ മനസ്സറിയാന്‍ ഇത്തരമൊരു ഉദ്ധ്യമത്തിനു തയ്യാറായതിനു സ്വയം കുറ്റപ്പെടുത്തി. അതാണല്ലോ പുലിവാലായതും. വിവാഹ ജീവിതങ്ങളില്‍ പലപ്പോഴും പ്രണയമില്ല. അത് ആര്‍ക്കോ വേണ്ടിയുള്ള ആട്ടമാണ്. ആദ്യ പ്രണയം ഇങ്ങനെ എല്ലാവരുടെയും മനസ്സില്‍ മായാതെ നില്ക്കും എന്നത് സത്യം. ജീവിതം ഇങ്ങനെയൊക്കെയാണ്. അത് തിരശ്ശീലക്കു പിന്നില്‍ പലതും മൂടിവെക്കാറുണ്ട് എന്ന് സമാധാനിക്കാന്‍ ശ്രമം നടത്തി. താന്‍ മാത്രമറിഞ്ഞ ആ വെളിപാട് അവന് മനസ്സില്‍ തന്നെ മൂടി വെച്ച്.
74 total views, 1 views today
