വീണ്ടും ജൂണ്‍മാസം, നീണ്ട രണ്ടു മാസത്തെ ഇടവേളക്കു ശേഷം സ്കൂളിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് നമ്മുടെ കുട്ടികള്‍. വേനല്‍ അവധികലാതെ ഒരിക്കലും മറക്കാത്ത ഒത്തിരി സന്തോഷങ്ങളും കളികളും ചിരികളും അടിപിടികളും. കുറച്ചു ദിവസത്തേക്ക് ഇത്തിരി കരച്ചലിനോ വഴക്കിനോ വഴിമാറുന്ന ദിവസങ്ങള്‍. എന്നാലും മസസ്സിന്റെ ഏതെന്കിലും ഒരു കോണില്‍ ആ അവധിക്കാലത്തെ മധുര സ്മരണകള്‍.. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു ഓര്‍മ്മയായി എന്നും ഉണ്ടാവും.

മനസ്സിനെ കുളിരനിയിക്കാന്‍ കോരിച്ചൊരിയുന്ന ഇടവപ്പാതി മഴയും ഉണ്ടാവും, എന്നും കുട്ടുകരനായി കൂടെ. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ നന്നെ പാട് പെട്ടിരുന്നു. പുസ്തകങ്ങളെ മാറോടു ചേര്‍ത്തുവച്ചു.. മഴയുടെ ഇരമ്പല്‍ ശബ്തങ്ങളെ സാക്ഷിയാക്കി.. പ്രകൃതിയെ തൊട്ടറിഞ്ഞു കുട്ടുകരുമോതുള്ള ഓരോ സ്കൂള്‍ യാത്രകളും ഒരിക്കലും മരിക്കാത്ത ഓരോ അനുഭവങ്ങളാണ്.

ഇടവഴിയിളുടെ കുത്തി ഒളിച്ചു വരുന്ന മഴവെള്ളം അവിടെ കടലാസ്സു തോണി ഇറക്കി, ഇച്ചിരി വെള്ളം ചവിട്ടി തെറിപ്പിച്ചു പുതിയ ബാലന്‍ കുടയില്‍ വീഴുന്ന മഴവെള്ളത്തെ വട്ടം കറക്കി അവസാനം സ്കൂളില്‍ എന്തുംബോഴേക്കും നനഞ്ഞു കുതിര്‍ന്നു കാണും. ജനാല പഴുതിലുടെ നോക്കിയപോള്‍ മഴ അപോഴും തകര്‍ക്കുകയാണ്. മുറ്റത്തെ വെള്ളത്തില്‍ മഴത്തുള്ളികള്‍ കോലങ്ങള്‍ വരയുകയാണ്. ആ വെള്ളത്തില്‍ മഴയില്‍ കുമികകള്‍ ഉണ്ടാക്കുന്നതും ഇത്തിരി കഴിയുമ്പോള്‍ അവപോട്ടിപോവുന്നതും. എല്ലാം നോക്കി ഇരുന്നപോള്‍ ടീച്ചര്‍ ഹാജര്‍ വിളിച്ചത് പോലും കേട്ടില്ല. എത്ര എത്ര തിരിച്ചുകിട്ടാത്ത ഓര്‍മ്മകള്‍ അല്ലെ?

by: sareesh valiyaveettil

You May Also Like

നായയുടെയും കുഞ്ഞിന്റെയും രസകരമായ വീഡിയോ കാണാം

വളര്‍ത്ത് നായ്ക്കളെ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങളുണ്ടോ?. വളര്‍ത്ത് നായ്ക്കള്‍ക്കൊപ്പം കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങള്‍. വെറും രണ്ടര…

ജി-സ്പോട്ട് രഹസ്യകേന്ദ്രം, എങ്ങനെ കണ്ടെത്താം ?

ഡോ. കെ. പ്രമോദ് സെക്സ് തെറപ്പിസ്റ്റ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി…

ജോൺ പോൾ പറഞ്ഞ, പ്രേം നസീറിന്റെ ‘സെവൻ – ടു- നയൺ കോൾ ഷീറ്റ് ‘ പദ്ധതി എന്തായിരുന്നു ?

Rejeesh Palavila Lyricist/Content Writer പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ ! സ്വന്തം…

“നമ്മളുരു ബംഗളൂരു” : ബാംഗ്ലൂര്‍ നഗരത്തിന് വേണ്ടിയൊരു വീഡിയോ

പ്രകൃതി ഭംഗി കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അനുഗ്രഹീതമായ ഈ നാടിന്റെ വശ്യത ഇവിടത്തെ കാറ്റിലും കാലാവസ്ഥയിലും ഉണ്ട്.