fbpx
Connect with us

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ കുതിര്‍ത്ത മണ്ണില്‍ ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു. അവളും വിതറി ഓരോ വിത്തുകള്‍. അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു. പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു.

 115 total views

Published

on

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ കുതിര്‍ത്ത മണ്ണില്‍ ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു. അവളും വിതറി ഓരോ വിത്തുകള്‍. അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു. പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു.

അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?

“ഈ കുട്ടിയുടെ കാര്യം! അത്  സമയമാകുമ്പോള്‍  മുളക്കും. ഒന്നു കിടന്നുറങ്ങൂ മോളെ”, അമ്മ പറഞ്ഞു.

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു. അച്ഛനോടൊപ്പം വെള്ളവും വളവും നല്കി

ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!

സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു. ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു.

Advertisement

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും

അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു.

അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു

ഒഫീസില്‍  നിന്നും വന്ന അച്ഛനെ ഷര്‍ട്ട് ഊരാന്‍ പോലും സമയം കൊടുക്കാതെ അവള്‍ നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?

“അതേ ശരിയാണ് മോളെ”, അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു. ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ…
“ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി”.

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി. തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു. അവള്‍ അവന്റെ ഹൃത്തിലും, അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. പക്ഷേ അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ആ ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു.

Advertisement

മകളുടെ മനസ്സായി അയാളുടേതും. തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു “നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ”?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി. അവളുടെ കവിളില്‍ ഉമ്മവെച്ചു കൊണ്ട് “അയാള്‍ പറഞ്ഞു”,

നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം, നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം, നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ …

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു, സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ ആ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍, രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു. ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ “തലോടികൊണ്ട് പറഞ്ഞു”,

നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ. ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ. നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം….

കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി. പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി. അവള്‍ ഞെട്ടിപ്പോയി ! ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു. അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

Advertisement

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും? കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്. ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ, പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ “അയാളുടെ മനസ്സ് മന്ത്രിച്ചു”

നമുക്ക് പോകാം പ്രിയേ…..
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം “അയാള്‍ പറഞ്ഞു”
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം….
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു ..

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍ ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു.

 116 total views,  1 views today

Advertisement

Advertisement
Entertainment7 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health35 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment48 mins ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment2 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment2 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge5 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment6 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment8 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment21 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »