തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌: ചിത്രങ്ങള്‍ കാണാം

193

DSC03409~1

ലേഖനത്തിന് കടപ്പാട് ബ്ലോഗ്‌ മീറ്റിനോടനുബന്ധിച്ച് ബ്ലോഗ്ഗര്‍മാര്‍ നിര്‍മ്മിച്ച ബ്ലോഗിനോട്; ചിത്രങ്ങള്‍ക്ക് കടപ്പാട് പ്രമുഖ ബ്ലോഗ്ഗര്‍മാരായ ഉട്ടോപ്യന്‍, മഹേഷ്‌ കൊട്ടാരത്തില്‍, മനോജ്‌ വെള്ളനാട്, സംഗീത് കുന്നിമ്മേല്‍ തുടങ്ങിയവരോട്: എഡിറ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയേഴാം തിയതി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള ബ്ലോഗ്ഗര്‍മാരുടെ ഒത്തുകൂടലിന് അവസരമൊരുങ്ങിയത്. അന്‍വര്‍ ഹുസൈന്‍, ഡോ. മനോജ്‌ കുമാര്‍, വിഷ്ണു ഹരിദാസ്, ഉട്ടോപ്പ്യന്‍, വിജിത് വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതും നിയന്ത്രിച്ചതും. പല ജില്ലകളില്‍ നിന്നുമായി അമ്പതിലധികം ബ്ലോഗര്‍മാര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി തലസ്ഥാന നഗരിയിലെത്തി.

‘ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ’,’ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച’ എന്നീ വിഷയങ്ങളില്‍ പഠനാര്‍ഹമായ സംവാദങ്ങള്‍ വേദിയില്‍ വെച്ച് നടന്നു. ചര്‍ച്ചകളില്‍ ആവേശത്തോടെ തന്നെ ബ്ലോഗ്ഗര്‍മാര്‍ പങ്കെടുത്തു.

ബ്ല്ഗ് മീറ്റില്‍ വെച്ച് വെച്ച് 3 പുസ്തകങ്ങളുടെ പ്രകാശനവും അരങ്ങേറി. കൊച്ചുമോള്‍, കുഞ്ഞൂസ് കാനഡ എന്നിവര്‍ ചേര്‍ന്ന് രചിച്ച രുചിക്കൂട്ട്, അഞ്ജു കൃഷ്ണയുടെ ഇനിയും പെയ്യാത്ത മഴ (കവിതാസമാഹാരം), അമ്മുക്കുട്ടി രചിച്ച അമ്മുക്കുട്ടിക്കവിതകള്‍ എന്നിവയായിരുന്നു പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍.

ഉട്ടോപ്പ്യന്‍, അംബരീഷ് എന്നിവരുടെ ചിത്രപ്രദര്‍ശനവും, ജെ.പ്രീതയുടെ(പ്രവാഹിനി) ഹാന്റി ക്രാഫ്റ്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു. സീയെല്ലസ് ബുക്സ്‌ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെയും, സഫര്‍ അമീര്‍ നിര്‍മ്മിച്ച എക്കോ ഫ്രണ്ട്ലി ബാഗുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

ഷരീഫ് കൊട്ടാരക്കരയുടെ നിര്‍ദ്ദേശമനുസരിച്ച്, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരവൃന്ദം കൈക്കൊള്ളുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ ഒരു പ്രമേയവും പാസ്സാക്കുക കൂടി ചെയ്തുകൊണ്ടാണ് ബ്ലോഗര്‍ സംഗമം അവസാനിപ്പിച്ചത്.