തിഹാര്‍ ജയില്‍ ആക്രമിച്ചു ഭീകരരെ തട്ടി കൊണ്ട് പോകാന്‍ ലഷ്കറിന്റെ പ്ലാന്‍ ; അതങ്ങ് പള്ളിയില്‍ പോയി പറയാന്‍ ഇന്ത്യ.!

  204

  Untitled-1

  ലഷ്കറിന്റെ പുതിയ ഭീഷണി.! അവര്‍ ഒരിക്കല്‍ തീഹാര്‍ ജയില്‍ ആക്രമിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും ഇപ്പോഴും ആ പ്ലാന്‍ ഉപേക്ഷിച്ചിട്ടില്ല, വേണ്ടി വന്നാല്‍ ഉടന്‍ ആക്രമിക്കും എന്നുമാണ് ലഷ്കര്‍ ഭീഷണി.!

  ഇതു വെറുമൊരു ഭീഷണിയല്ലെന്നും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നും ഇന്ത്യന്‍  ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് ജയിലില്‍ സുരക്ഷ ശക്തമാക്കുകയും ജയിലില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു.

  ജയിലില്‍ തടവില്‍ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാനാണ് ജയില്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്‌.

  റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിഹാര്‍ ജയിലില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി, ജയിലിന്റെ സുരക്ഷ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചെന്ന് ഡിഐജി മുകേഷ് പ്രസാദ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജയിലിലുള്ള ഭീകരരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. സുരക്ഷകാര്യങ്ങള്‍ വിലയിരുത്താന്‍ രാവിലെ ഡിഐജി ജയിലിലെത്തിയിരുന്നു.

  1000 തടവ് പുള്ളികളാണ് തിഹാര്‍ ജയിലില്‍ ഉള്ളത്. 2001 ലെപാര്‍ലമെന്റ് ആക്രമണം, 2000 ത്തിലെ ചുവപ്പ് കോട്ട ആക്രമണം എന്നീ കേസുകളില്‍ ശിക്ഷ ലഭിച്ച തീവ്രവാദികളടക്കം ഇവിടെയുണ്ട്.