തീകുറുക്കന്‍ ഇനി മൊബൈലിലേക്കും

0
218

1

ഇന്റര്‍നെറ്റ്‌ എക്സ്പ്ലൊറര്‍ എന്ന തണുപ്പന്‍ വെബ്‌ ബ്രൌസറില്‍ നിന്നും അതിന്റെ തണുപ്പന്‍ വെബ്‌ ബ്രൌസിംഗ് അനുഭവത്തില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കൈ പിടിച്ചു കയറ്റിയത് മോസില്ലയുടെ ഫയര്‍ഫോക്സ് എന്ന ബ്രൌസര്‍ ആണ്. കണ്ണു മിന്നുന്ന വേഗത്തില്‍ വെബ്‌ പേജുകളെ ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തു നമ്മുക്ക് മുന്നില്‍ എത്തിച്ചു തന്നു . അങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ പ്രിയപ്പെട്ട കൂട്ടുകാരനായി ഇ തീ കുറുക്കന്‍ മാറി.

ഇന്റര്‍നെറ്റ്‌ കമ്പ്യൂട്ടര്‍ ഇല്‍ നിന്ന് മൊബൈല്‍ ലേക്ക് കളം മാറ്റി ചവിട്ടിയപ്പോളും അവിടെ ബ്രൌസര്‍ ആയി ഫയര്‍ഫോക്സ് വന്നു. ആന്‍ഡ്രോയിഡ് അരങ്ങു വാഴുംബോളും വെബ്‌ ബ്രൌസിങ്ങിനു വേണ്ടി അവിടെയും ഫയര്‍ഫോക്സ് എത്തി. ഇനിയെന്താണ് ഫയര്‍ഫോക്സ് നമുക്കായി കരുതിവച്ചിരിക്കുന്നത്. തീര്‍ത്തും പുതുമയാര്‍ന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് പറയാനാവില്ലെങ്കിലും പുതുമകള്‍ ഉള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം .
ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു മൊബൈല്‍ ഒപെരറ്റിങ്ങ് സിസ്റ്റം ആണ് മോസില്ല
വികസിപ്പിച്ചിരിക്കുന്നത്. ബൂട്ട് ടു ഗിക്കോ എന്ന പേരില്‍ തുടക്കത്തില്‍ അറിയപെട്ടിരുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഇപ്പോള്‍ അറിയപ്പെടുന്നത്
ഫയര്‍ഫോക്സ് ഓ എസ് എന്ന പേരിലാണ്. ടെലിഫോനിക യുടെ സഹകരണത്തോടെ ഗീക്സ് ഫോണ്‍ ആണ് ഫയര്‍ഫോക്സിന് വേണ്ടി ആദ്യ ഫോണ്‍ ഒരുക്കിയത്.

ഇപ്പോള്‍ ZTE, ALCATEL എന്നീ കമ്പനികള്‍ ആണ് ഫയര്‍ഫോക്സ് നു വേണ്ടി ഫോണ്‍ നിര്‍മിക്കുന്നത്. മോസില്ല ഫൌണ്ടേഷന്‍ ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പണ്‍ സോര്‍സ് കൂട്ടായ്മയാണ്. ഫയര്‍ഫോക്സ് ഒരു പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കി എങ്കില്‍ അതില്‍ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്നാണു ചോദ്യം എങ്കില്‍ അറിയുക ഇതൊരു പുതിയ യുദ്ധത്തിന്റെ തുടക്കം ആണ്. മുന്‍പ് പറഞ്ഞതുപോലെ ഇപ്പോള്‍ അനിഷേധ്യനായി തുടരുന്ന ആന്‍ഡ്രോയിഡിനു ഒരു പുതിയ എതിരാളിയായിരിക്കും ഫയര്‍ഫോക്സ് ഓ എസ്. ലിനക്സ്‌ കേര്‍ണെല്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ ഓ എസ് HTML 5 അധിഷ്ടിത വെബ്‌ സാങ്കേതിക വിദ്യകളെ മൊബൈലില്‍ എത്തിക്കും . ജാവ സ്ക്രിപ്റ്റ് ആണ് ഇത് സാധ്യമാക്കുന്നത്. c++, ജാവ സ്ക്രിപ്റ്റ്, css എന്നിവ പ്രോഗ്രാമിങ്ങിനായി ഉപയോഗിച്ചിരിക്കുന്നു . ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും എന്നതാണ് എറ്റവും വലിയ പ്രത്യേകത. വേണമെങ്കില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ലെയോ ടാബ്ലെറ്റിലേയോ ആന്‍ഡ്രോയിഡ് ഓ എസ് മാറ്റി പകരം നിങ്ങള്‍ക്ക് ഫയര്‍ഫോക്സ് ഓ എസ് ഇന്‍സ്റ്റോള്‍ ചെയ്യാം. ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന മൊബൈല്‍ നിര്‍മാതാക്കളുടെ ശക്തി ആന്‍ഡ്രോയിഡ് ഓ എസ് ആണ്. ഒരു പക്ഷെ അത് മൂലം പിന്‍ തള്ളപ്പെട്ട നോക്കിയ യോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൊബൈല്‍ നിര്‍മാതാക്കളോ ഫയര്‍ഫോക്സ് ഓ എസ് ഉപയോഗിച്ച് കൂടെന്നുമില്ല. അതെല്ലാം ഊഹം മാത്രമാണെങ്കില്‍ പോലും ഫയര്‍ഫോക്സ് ഓ എസ് ഇറങ്ങുന്നത് ഇവയെല്ലാം ലക്‌ഷ്യം വച്ചാണെന്ന് പറയാതെ വയ്യ .

അല്പം ചരിത്രം, 201 1 ജൂലൈ 2 5 നു മോസില്ല കോ ഓര്‍പരെഷന്‍ ന്‍റെ റീസര്‍ച്ച്‌ ഡയറക്ടര്‍ ആയ ഡോ . ആന്ദ്രിയാസ് ഗാള്‍ ആണ് ബൂട്ട് ടു ഗിക്കോ
എന്ന ഇ പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചത് . ജൂലൈ 20 1 2 നു ഇതിനെ പുനര്‍ നാമകരണം ചെയ്തു ഫയര്‍ഫോക്സ് ഓ എസ് എന്നാക്കി മാറ്റി. ഇപ്പോള്‍ ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്‌ 2 0 1 3 ഇല്‍ ആദ്യ ഫയര്‍ഫോക്സ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടു.

ബ്രസീല്‍ , കൊളംബിയ, ഹങ്കറി, മെക്സികൊ, മോണ്ടെനെഗ്രോ, പോളണ്ട്, സെര്‍ബിയ, സ്പൈന്‍, വെനെസുല എന്നിവിടങ്ങളില്‍ ആയിരിക്കും
ഇപ്പോള്‍ ഇ ഓ എസ് ലഭ്യമാകുന്നത് . എല്‌.ജി ഇലക്ട്രോണിക്സ്, ഹുവായി , ടി സി എല്‍ എന്നീ കമ്പനികള്‍ അടുത്ത് തന്നെ
ഫയര്‍ഫോക്സ് ഓ എസ് അധിഷ്ടിത മൊബൈല്‍ ഫോണ്‍ കല്‍ പുറത്തിറക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ന്‍റെ എകാതിപത്യം അവസാനിക്കാറായി എന്നൊരു സൂചനയും കൂടിയാണ് ബാര്‍സിലോണ യിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്‌ തരുന്നത്. മൊബൈലിലും ഫയര്‍ഫോക്സ് ചലനം സൃഷിടിക്കുമോ ..

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഭാവിയില്‍ നാം വാങ്ങുന്ന മൊബൈല്‍ ഫോണ്‍ കളില്‍ ഒരുപക്ഷെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം
ഉണ്ടാകില്ല . ഏതെങ്കിലും ഒരു കമ്പനിയുടെ ഫോണ്‍ വാങ്ങിയാല്‍ നമുക്കിഷ്ടമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം അതില്‍ നമുക്ക് ഇന്‌സ്റ്റാല്‌
ചെയ്തു ഉപയോഗിക്കാം എന്നര്‍ത്ഥം. വളരെ കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ കാപാസിറ്റി ഉള്ള മൊബൈല്‍ ഫോണുകളിലും വളരെ നല്ല രീതിയില്‍
പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ഓ എസ് ആണ് മോസില്ല നിര്‍മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ ഫോണിനെക്കാള്‍ താഴെക്കിടയില്‍
നില്‍കുന്ന ഫീച്ചര്‍ ഫോണ്‍ എന്ന് നമ്മള്‍ പറയുന്ന ഫോണുകളെ വരെ സ്മാര്‍ട്ട്‌ ഫോണ്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഇ ഓ എസ്
എന്ന് മോസില്ല അവകാശപെടുന്നു. കമ്പ്യൂട്ടിങ് ന്റെ ഭാവി മൊബൈല്‍ ഫോണുകളില്‍ ആണെന്നു തിരിച്ചറിഞ്ഞ പ്രമുഘ കമ്പ്യൂട്ടര്‍
ഓ എസ് നിര്‍മാതാക്കള്‍ എല്ലാം തന്നെ അവരുടെ മൊബൈല്‍ ഓ എസ് പുറത്തിറക്കി കഴിഞ്ഞു . ആ വഴിയിലൂടെയാണ് ഫയര്‍ഫോക്സ് ന്റെയും
യാത്ര . ഇന്റര്‍നെറ്റ്‌ ഉപയോക്താകളുടെ പ്രിയ മിത്രമായ ഈ തീ കുറുക്കന്‍ മൊബൈല്‍ ഫോണുകളില്‍ തീ പടര്‍ത്തുമോ എന്ന് കാണാം ..
ബാര്‍സിലോണയില്‍ ഫയര്‍ഫോക്സ് ഓ എസ് അവതരിപ്പിക്കപ്പെട്ടത്തിന്റെ വീഡിയോ മുകളില്‍ കണ്ടു കാണുമല്ലോ? കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ സൈറ്റ് സന്ദര്‍ശിക്കുക