തുടര്‍ച്ചയായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൊണ്ട് വരുന്ന തൊഴിലാളിയെ പിരിച്ചുവിടാം.!

  0
  201

  TxTrib_ConstructionWorkers_jpg_800x1000_q100

  മടി നല്ല ലക്ഷണമല്ല, പക്ഷെ മടി പിടിച്ചു ഓഫീസില്‍ പോകാതെ ഇരിക്കാന്‍ എനിക്ക് ഈ അസുഖമാണ്, ആ അസുഖമാണ് എന്നൊക്കെ പറഞ്ഞു തുടര്‍ച്ചയായി ലീവ് എടുത്താല്‍ പണി കിട്ടുമെന്നു ഉറപ്പ്.!

  ഏത് സ്വകാര്യ സ്ഥാപനമായിരുന്നാലും ആരോഗ്യകാരണങ്ങളാല്‍ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ നിയമപരമായി ഒരു തടസവുമില്ല. ചുരുക്കി പറഞ്ഞാല്‍ അവധിക്ക് ഉള്ള അപേക്ഷയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി മുതലാളിയെ കാണാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് പണി കിട്ടാന്‍ സാധ്യതയുണ്ട്.

  മലയാളിയുടെ മടി കാരണം അസുഖം അഭിനയിക്കാം. പക്ഷെ ഇനി ആ അഭിനയം നിര്‍ത്തുന്നതാണ് നല്ലത്. കാരണം ജോലിയുടെ ഒരു നിശ്ചിത ശതമാനം പോലും ചെയ്യാന്‍ കഴിയാത്ത തൊഴിലാളിയെ ജോലിയില്‍ നിലനിര്‍ത്തേണ്ട കാര്യം ഒരു കമ്പനിക്ക് ഇല്ല. അനാരോഗ്യം മൂലം തുടര്‍ച്ചയായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന തൊഴിലാളികളെ പുറത്താക്കാന്‍ ഇന്ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്‌ സെക്ഷന്‍ 2 (ഓ.ഓ) അനുവദിക്കുന്നു.

  അതിനാല്‍ താനെ ഈ കാരണപ്രകാരം ഒരു തൊഴിലാളിയിലെ പുറത്താക്കുമ്പോള്‍ സാധാരണ ഗതിയില്‍ നല്‍ക്കേണ്ട മുന്‍കൂര്‍ നോട്ടീസോ നഷ്ടപരിഹാരമോ നല്‍ക്കേണ്ട കാര്യമില്ല.

  “പക്ഷെ തുടര്‍ച്ചയായ അനാരോഗ്യം” എന്ന വാക്കിനു കൃത്യമായ ഒരു അര്‍ഥം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ തൊഴിലാളി കേസ് കൊടുത്താല്‍ തന്‍റെ ഭാഗം തെളിയിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം മുതലാളിക്കാണ്.