സംവിധായകൻ എച്ച്.വിനോദും ബോണി കപൂറും അജിത്തിനൊപ്പം മൂന്നാം തവണയാണ് ഒന്നിച്ച ചിത്രമാണ് ‘തുനിവ്’ . ‘നേർക്കൊണ്ട പാർവ ‘, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്കുവേണ്ടിയാണ് ഈ ടീം നേരത്തെ ഒന്നിച്ചത്. ‘നേർക്കൊണ്ട പാർവ ‘, ‘വലിമൈ’ എന്നീ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു, ‘തുണിവ്’ എന്ന സിനിമ വിജയത്തിന്റെ മറ്റൊരു തലമാകുമെന്നാണ് എല്ലാ അജിത് ആരാധകരുടെയും പ്രതീക്ഷ. ബാങ്ക് കവർച്ചയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നടി മഞ്ജു വാര്യർ, ഭവാനി, ആമിർ, സിബി ചക്രവർത്തി, തുടങ്ങിയവരാണ് അഭിനയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ചിത്രം ഈ വരുന്ന ജനുവരി 11നാണ് റിലീസാകുന്നത്. എന്നാൽ അണിയറപ്രവർത്തകർ സംബന്ധിച്ചിടത്തോളം മോശമായ ഒരു വാർത്തയാണ് വരുന്നത്. പുതിയ വാര്‍ത്തകള്‍ പ്രകാരം സൌദി അറേബ്യയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം ട്രാന്സ്ജെന്റര് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്ഐആര്‍, മോഹൻലാൽ നായകനായ മോൺസ്റ്റർ, എന്നിവയ്ക്കും ഗൾഫിൽ നിരോധനം നേരിട്ടിരുന്നു. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതെങ്കിലും പിന്നീട് ആവശ്യമായ മാറ്റങ്ങൾ വരുത്തിയതോടെ നിരോധനം പിൻവലിക്കുകയായിരുന്നു.