Featured
തൂപ്പുകാരിക്കു അഭിനന്ദനങ്ങള്‍
ഭൂലോകത്തുള്ള എല്ലാവര്ക്കും മാതൃകയായി ഇതാ ഒരു തൂപ്പുകാരി. നാമൊക്കെ ചേര്‍ന്ന് വൃത്തികേടാക്കുന്ന സമൂഹത്തെ, ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ ബക്കറ്റുമായി പുഞ്ചിരിയോടെ തുടച്ചു വൃത്തിയാക്കുന്ന തൂപ്പുകാരികളെ പലരും പുച്ഛത്തോടെ നോക്കുമെങ്കില്‍ പോലും നമ്മുടെ സമൂഹത്തിനു അവര്‍ ചെയ്യുന്ന സേവനം വളരെ വലുത് തന്നെ.
85 total views
ഭൂലോകത്തുള്ള എല്ലാവര്ക്കും മാതൃകയായി ഇതാ ഒരു തൂപ്പുകാരി. നാമൊക്കെ ചേര്‍ന്ന് വൃത്തികേടാക്കുന്ന സമൂഹത്തെ, ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ ബക്കറ്റുമായി പുഞ്ചിരിയോടെ തുടച്ചു വൃത്തിയാക്കുന്ന തൂപ്പുകാരികളെ പലരും പുച്ഛത്തോടെ നോക്കുമെങ്കില്‍ പോലും നമ്മുടെ സമൂഹത്തിനു അവര്‍ ചെയ്യുന്ന സേവനം വളരെ വലുത് തന്നെ. സമൂഹത്തിന്റെ ഉച്ചിഷ്ടവും അമേദ്യവും പരിഭവമെന്യേ കോരിമാറ്റി, ജീവിക്കാന്‍ ഉതകുന്ന ഒരു ചുറ്റുപാട് നമുക്ക് ഒരുക്കിതരുന്ന തൂപ്പുകാരികളുടെ ജോലി, നാലാംതരം എന്ന നിലയില്‍ കാണുന്ന പകല്മാന്യന്മാരെക്കാള് ഒക്കെ സത്യസന്ധത പുലര്‍ത്തുന്നവര്‍ ആണ് തങ്ങള്‍ എന്ന് വിളിച്ചോതുമാറു, തൂപ്പുകാരികളുടെ നേരിന്റെ ബ്രാന്‍ഡ് അംബാസഡേര് ആയി മാറുന്നു നാം പരിചയപ്പെടാന്‍ പോകുന്ന ഈ തൂപ്പുകാരി.
മാള്‍ഡ റയില്‍വേയിലെ തൂപ്പുകാരിയാണ് നാല്‍പ്പതു വസസ്സുള്ള സീമാ റോയ്. പതിവുപോലെ ഓട്ടം കഴിഞ്ഞു എത്തിയ ഗവുര് എക്സ്പ്രെസ്സ് ട്രെയിനിന്റെ എ സീ കംപാര്ടുമെന്റുകള് വൃത്തിയാക്കിയിരുന്ന സീമ, ഒരു സീറ്റിനടിയില്‍ നോട്ടു കെട്ടുകള്‍ കുത്തിനിറച്ച ഒരു ബാഗ് കണ്ടെത്തി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗ് സീമ മറ്റു ജോലിക്കാരെയും കൂടി വിളിച്ചു വരുത്തി അവരുടെ സാന്നിധ്യത്തില്‍ പോലീസിനു കൈമാറി. ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് ആ ബാഗില്‍ ഉണ്ടായിരുന്നത്. ഉടമസ്ഥനെ ഇതുവരെ അറിവായിട്ടില്ല.
പെട്ടെന്നുണ്ടായ പ്രശസ്തിയില്‍ സീമ വല്ലാതെ പരിഭ്രമിച്ചു പോയി. ജോലിയില്ലാതെ വിഷമിക്കുന്ന മകനും, മകളുടെ വിവാഹം നടത്തിയതിനാല്‍ ഉണ്ടായ വന്കടബാധ്യതയും സീമയെ ഒട്ടും പ്രലോഭിപ്പിച്ചില്ലെന്നത്, ഈ ദരിദ്രയായ തൂപ്പുകാരിയുടെ സത്യസന്ധതക്കു മാറ്റ് കൂട്ടുന്നു.
പത്രക്കാരും മറ്റും കാണാന്‍ തിരക്ക് കൂട്ടിയെങ്കിലും, ഒന്നും സംഭവിക്കാത്തത് പോലെ ജോലികളില്‍ മുഴുകിയ സീമയെ ഒരു സമ്മാനത്തിനായി ശുപാര്‍ശ ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നു അധികൃതര്‍ അറിയിച്ചു
ഫ്രീ ഹിറ്റ്: കുറേക്കാലം മുമ്പ് ഭൂലോകത്തുള്ള നമ്മുടെ വന്‍നഗരങ്ങളില്‍ എലിയെക്കൊല്ലാന്‍ തൂപ്പുകാരികള്‍ക്ക് കൊട്ടേഷന്‍ കൊടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ ബൂലോകത്തും തൂപ്പുകാരികള്‍ എലികളെ കൊല്ലാന്‍ കൊട്ടേഷന്‍ സ്വീകരിച്ചു തുടങ്ങിയതില്‍ സന്തോഷിക്കുന്നു.
86 total views, 1 views today