തെങ്ങ്: മലയാളിയുടെ സ്വന്തം കല്‍പ്പവൃക്ഷം

  886

  kerala3
  തെങ്ങില്ലാതെ ഒരു നാടും തേങ്ങയില്ലാതെ ഒരു കറിയും മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. കേരളം എന്ന പേരിന്റെ ഉത്ഭവം തന്നെ കേരവൃക്ഷങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സെപ്റ്റംബര്‍ 2 നാളികേര ദിനമായി ആണ് ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, തെങ്ങിനെക്കുറിച്ച് പറയാന്‍ ഇതിലും നല്ലൊരു ദിവസമില്ല. അതിന് മലയാളികളെക്കഴിഞ്ഞ് വേറെ ആളുമില്ല. വീട്ടാവശ്യമാവട്ടെ, വ്യവസായമാവട്ടെ, എന്തിനും ഏതിനും ഉപകരിക്കുന്ന നമ്മുടെ കേരവൃക്ഷത്തിന്റെ ചില സവിശേഷതകള്‍ നമ്മുക്ക് കാണാം.

  1. ഉഷ്ണമിതോഷ്ണ മേഖലകളില്‍ ധാരാളമായി കണ്ടുവരുന്ന തെങ്ങ് എവിടെയാണ്, എന്നാണ് ഉത്ഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. എന്നാല്‍, പസഫിക് സമുദ്രത്തിന്റെ ദക്ഷിണമേഖലകളില്‍, ഇന്നത്തെ ന്യൂ ഗിനിയയില ആണ് തെങ്ങിന്റെ ഉത്ഭവം എന്നാണ് പൊതുവേ കരുതുന്നത്.
  2. വാസ്‌കോഡ ഗാമയുടെ പര്യവേഷണ സംഘത്തിലെ നാവികരാണ് തേങ്ങയ്ക്ക് ആദ്യം പേരിട്ടത്. തേങ്ങയുടെ മുക്കണ്ണ് കണ്ട് ഒരു മനുഷ്യമുഖത്തോട് സാമ്യം തോന്നി ആ അര്‍ത്ഥം വരുന്ന ‘കോക്കോ’ എന്നാണ് അവര്‍ തേങ്ങയെ വിളിച്ചത്. ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ കോക്കോയോടൊപ്പം ‘നട്ട്’ കൂടി ചേര്‍ന്ന് അത് ‘കോക്കനട്ട്’ ആയി.coconut2
  3. പേരില്‍ നട്ട് ഉണ്ടെങ്കിലും തേങ്ങ യഥാര്‍ത്ഥത്തില്‍ ‘drupe’ എന്ന വിഭാഗത്തിലാണ് പെടുന്നത്. പീച്ച്, പ്ലം, ചെറി എന്നിവയും ഇതേ വിഭാഗക്കാരാണ്.
  4. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ എളുപ്പത്തില്‍ ദഹിക്കുവാന്‍ കഴിവുള്ളവയാണ്. വെളിച്ചെണ്ണ ഊര്‍ജത്തിന്റെ സ്രോതസും ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ കഴിവുള്ളതുമാണ്.
  5. കരിക്കിന്‍ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ക്ഷീണം അകറ്റുവാനും നല്ലൊരു മാര്‍ഗമാണ് കരിക്കിന്‍ വെള്ളം.
  6. രക്തത്തിലെ പ്ലാസ്മയ്ക്ക് പകരം വെയ്ക്കാന്‍ സാധിക്കുന്ന വസ്തുവാണ് കരിക്കിന്‍വെള്ളം. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും മറ്റു ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇന്നുപയോഗിക്കുന്ന ഐ.വി. ലായനിക്ക് പകരം കരിക്കിന്‍ വെള്ളം ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
  7. തേങ്ങയുടെ ഉള്ളിലെ കാമ്പ് മാംഗനീസ്, പൊട്ടാസ്യം, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
  8. ലോകത്തിലെ 80ല്‍ അധികം രാജ്യങ്ങളില്‍ തെങ്ങ് വളരുന്നുണ്ട്. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവയാണ് ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍.
  9. തായിലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ തേങ്ങ ഇടുവാന്‍ പരിശീലനം നല്‍കിയ കുരങ്ങന്മാര്‍ ഉണ്ട്. ഇപ്പോഴും ഈ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ഏറ്റവും വേഗത്തില്‍ തെങ്ങയിടുന്ന കുരങ്ങനെ കണ്ടെത്തുവാന്‍ പ്രത്യേക മത്സരങ്ങളും ഇവിടങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്.
  10. കേരളത്തിന്‍റെ സംസ്ഥാനവൃക്ഷം എന്ന പദവിയും മറ്റാര്‍ക്കുമല്ല. നമ്മുടെ സ്വന്തം തെങ്ങിന് തന്നെ.
  Advertisements