തെരുവു വിളക്ക്
പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള് മൂടിയ തെരുവില്‍ ഒരു തെരുവു വിളക്കിന്റെ വെട്ടം മാത്രം …വിണ്ണി പുഴയോരം തട്ടുകടയുടെ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തെളിഞ്ഞു കാണാം …വിണ്ണി പുഴയോരത്താണ് നവയവ്വനക്കാര് തങ്ങളുടെ നേരം പോക്ക് നടത്തുന്നത് ….ബാലന് ഒരു കല്പണിക്കാരനാണ് വൈകുന്നേരം തട്ടിക്കൂട്ടിയ തട്ടുകടയില്‍ ഭാര്യയുടെ കൈകളാല്‍ ഉണ്ടാക്കിയ ഇറച്ചി പൂള ,ചുടോടെയുള്ള ഒമ്ലെറ്റ് ,ഗ്രീന്‍ പീസ് ,നല്ല നാടന്‍ വാറ്റിനു സമം തോന്നുന്ന കട്ടന്‍ എല്ലാം…പുഴയോരത്ത് ഒരുക്കൂട്ടി വെച്ചിട്ടുള്ള കരിങ്കല്‍ കൂനകളില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ അവരാണ് ബാലന്റെ നിത്യ സന്ദര്‍ശകര്‍ …കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ കെട്ടു പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍
95 total views

പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള് മൂടിയ തെരുവില്‍ ഒരു തെരുവു വിളക്കിന്റെ വെട്ടം മാത്രം …വിണ്ണി പുഴയോരം തട്ടുകടയുടെ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തെളിഞ്ഞു കാണാം …വിണ്ണി പുഴയോരത്താണ് നവയവ്വനക്കാര് തങ്ങളുടെ നേരം പോക്ക് നടത്തുന്നത് ….ബാലന് ഒരു കല്പണിക്കാരനാണ് വൈകുന്നേരം തട്ടിക്കൂട്ടിയ തട്ടുകടയില്‍ ഭാര്യയുടെ കൈകളാല്‍ ഉണ്ടാക്കിയ ഇറച്ചി പൂള ,ചുടോടെയുള്ള ഒമ്ലെറ്റ് ,ഗ്രീന്‍ പീസ് ,നല്ല നാടന്‍ വാറ്റിനു സമം തോന്നുന്ന കട്ടന്‍ എല്ലാം…പുഴയോരത്ത് ഒരുക്കൂട്ടി വെച്ചിട്ടുള്ള കരിങ്കല്‍ കൂനകളില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ അവരാണ് ബാലന്റെ നിത്യ സന്ദര്‍ശകര്‍ …കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ കെട്ടു പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍ …കരിങ്കല്‍ കൂമ്പാരം ഇവിടെ വരാന്‍ കാരണം വിണ്ണി പുഴയുടെ മറുകര പറ്റാന്‍ ഒരു പാലം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് …നിര്‍ഭാഗ്യം പാലത്തിനു മുമ്പേ വിണ്ണിപുഴ യമപുരി പൂകി …ഇപ്പോയവിടെ രാഷ്ട്രീയക്കാരും മറ്റും കരുത്തു തെളിയിക്കാന്‍ കണ്ടെത്തുന്ന സ്ഥലം …ഒരു കാറ്റ് തട്ടുകടയിലൂടെ തെന്നി മാറി അതോടപ്പം നല്ല രുചിയൂറും ഭക്ഷണ ഗന്ധവും …ബാലനു തിരക്കാണ് സഹായത്തിനു ഒരു അയല്‍വാസി പയ്യനുമുണ്ട് …പോലീസുക്കാരുടെ രാത്രി കറക്കവും അവരുടെ നേരം പോക്കും ഈ തട്ടുകടയില്‍ തന്നെ …തൊട്ടടുത്ത് ആ വിലക്കു കാലിനോട് ചേര്‍ന്ന ഫുട്പാത്തില്‍ ഒരു സ്ത്രീ അവളുടെ മടിയില്‍ കരഞ്ഞു തളര്‍ന്നുറങ്ങുന്ന ഒരു കൊച്ചു കുട്ടി … മിച്ചം വരുന്നവ ബാലന് അവള്‍ക്കു നല്‍കാറുണ്ട് പക്ഷെ മിച്ചം വരാത്ത ദിനങ്ങള്‍ അവളോട് ബാലനും സ്നേഹത്തില്‍ പൊതിഞ്ഞ അരിശം സ്വോപാവികം മാത്രം ..അന്നവള്‍ക്ക് വാഹനങ്ങള്‍ തുപ്പുന്ന പുക ഭക്ഷണമാക്കും…
ബാലനിത് ജീവിത മാര്‍ഗമാണ് അതിനിടയില്‍ ഒരു മനുഷ്യ സ്നേഹം അത്രമാത്രം അതവള്‍ക്കും മറിയാം….കടയിലെ ആള് തിരക്ക് ഒഴിഞ്ഞു ബാലനും സഹായിയും കടയടച്ചു പോകാനുള്ള തിരക്കിലാണ് …നേരം പുലരാനിനി കുറച്ചു സമയം ഉറക്കം കഴിഞ്ഞ് വീണ്ടും കല്പണിക്ക് …മൂന്നു പെണ്കുട്ടികളാ അദ്ധോനം ആരോഗ്യമുള്ളപ്പോള്‍ അഭികാമ്മ്യം…..കടയടച്ചു പോകാന്‍ നേരം അവളുടെ അരികിലൂടെ പോകാന്‍ ബാലനൊരു മടി വെറുംകയ്യോടെ പോകുമ്പോള്‍ അവളുടെ രക്തം മരവിച്ച കണ്ണുകളും മടിയില്‍ തല ചായ്ച്ചുറങ്ങുന്ന കൊച്ചു കുട്ടിയുടെ മുഖവും കണ്ടില്ലെന്നു കണ്ടു നടക്കാന്‍ ബാലനാകില്ല അതുകൊണ്ട് തന്നെ ബാലന് ഇരുള് മൂടിയ ഇടവഴിയിലൂടെ തന്റെ പെട്രോള്‍ മാക്സ് തിരിതാഴ്ത്തി മറഞ്ഞു ….കുട്ടി കരയാന്‍ തുടങ്ങി അവള് കുട്ടിക്ക് മുല കൊടുത്തു മുലയൂറ്റി കുടിച്ച കുട്ടിക്ക് അവസാനം കിട്ടിയത് ചോരയായിരുന്നു …….
അവളോര്‍ത്തു വഴിയരികില്‍ ഉപയോഗ്യ ശൂന്യമായി വലിച്ചെറിഞ്ഞ കാമുകനില്‍ നിന്ന് ശരീര വില്‍പ്പന ആനന്ദവും പിന്നീടത് ജീവിതമാര്ഗവുമാക്കിയ കാലം …അന്ന് പലരുടെ ചൂടും അവളറിഞ്ഞു …അതില്‍ പാവപെട്ടവന് മുതല്‍ പ്രമാണി വരേയുള്ളവര്‍ ..തഴമ്പിച്ച നിതംബം അവളെ ഓര്‍മിപ്പിച്ചു ആ പലരില്‍ ഒരാള്‍ നല്കിയ സമ്മാനം അതാണി ഈ മടിയില്‍ ….വിശന്നു കുടല് മാലകള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്തെകിലും അകത്തു ചെന്നില്ലേല് അവര്‍ സമരം പ്രഖ്യാപിക്കും പിന്നെ ഈ സാഹസത്തിന്റെ ഒന്നും ആവശ്യം വേണ്ടി വരില്ല …അവള് എണീറ്റ് കുട്ടിയെ ചാക്കു വിരിച്ചു അതില്‍ കിടത്തി തൊട്ടടുത്ത ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു …കൊതുകുകള്‍ ഉരുക്കൂടി വരുന്നു …വല്ലതും കിട്ടുമോ എന്നറിയാനവള് തട്ടുകടയുടെ മാലിന്ന്യ ബാഗിലേക്കു എത്തി നോക്കി അതില്‍ കുറച്ചു എച്ചിലുകള്‍ കാണാം അതിനായവള്‍ അതില്‍ കയ്യിട്ടു ഒരു സത്വം തലപൊക്കി തന്റെ വിഹിതം കൈവശപെടുത്തനെത്തിയനെ ഒന്നു തലോടി അവള് ഒരു പിടച്ചിലോടെ നിലത്തേക്കു വീണു കുടല് മാലകള്‍ സമരം തുടങ്ങി അവള് നിശ്ചലയായി …ഒരു കാറ്റ് അതിലൂടെ കടന്നു പോയി അതില്‍ അവളുടെ ഗന്ധം വാനിലാകെ പരന്നു…അപ്പോയും ആ വിളക്ക് കാല് നിസ്സഹായനായി നോക്കി നിന്നു…….
96 total views, 1 views today
