തെരുവ്നായയുടെ തലയില്‍ ക്യാമറ ; വീഡിയോ വൈറലാകുന്നു…

178

 

ഒരു തെരുവ് നായയുടെ ഒരു ദിവസം എങ്ങനെയായിരിക്കും? നമ്മുടെ വീട്ടിലെ നായകള്‍ മൃഷ്ടാന ഭോജനവും സുഖ നിദ്രയുമായി ദിവസം ചിലവഴിക്കുമ്പോള്‍ തെരുവില്‍ കിടക്കുന്ന നായകള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിലൂടെ അലയുന്ന നായകള്‍ക്ക് കല്ലേറുകളാണ് ലഭിക്കാറുള്ളത്. ഭക്ഷണത്തിനായി കിലോമീറ്ററുകളോളം അലഞ്ഞാലും കിട്ടിയെന്നും വരില്ല.

വേള്‍ഡ് ഫോര്‍ ഓള്‍ ആനിമല്‍ കെയര്‍ ആന്റ് അഡോപ്ഷന്‍ എന്ന എന്‍ജിഒ നായയുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറ വഴി പകര്‍ത്തിയ വീഡിയോ ഒരു തെരുവ് നായയുടെ ജീവിതം എന്ന പേരില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു…