തെറ്റും ശരിയും
ഉറക്കം വരാത്ത രാത്രികളില്‍ പഴയ ക്യാമ്പസ് നാളുകള്‍ ചേര്‍ത്ത് വച്ച് ഞാന്‍ ഉണ്ടാകിയ ഓര്മ പുസ്തകം എടുത്തു ചികഞ്ഞു നോക്കിയപ്പോള്‍ ആണ് വീണ്ടും അവളുടെ മുഖം കണ്ടത്. ഇപ്പോള്‍ എവിടെയാണ് എന്നോ എന്ത് ചെയ്യുന്നു എന്നോ അറിയില്ല ഓര്‍ത്തുപോയി പലതും മറക്കാന്‍ ശ്രമിച്ച പലതും. അവളെ പറ്റി ഉള്ള ആകാംഷ അടക്കാന്‍ പറ്റാത്തതുകൊണ്ട് പിറ്റേന്ന് തന്നെ ഫേസ് ബുക്കില്‍ അവളെ തിരഞ്ഞു നടന്നു, ഏറെ ദൂരം പോകേണ്ടി വന്നില്ല തന്റെ പ്രിയതമയുടെ താളുകളില്‍ നിന്ന് തന്നെ ഞാന്‍ അവളെ കണ്ടെത്തി.
83 total views
ഉറക്കം വരാത്ത രാത്രികളില്‍ പഴയ ക്യാമ്പസ് നാളുകള്‍ ചേര്‍ത്ത് വച്ച് ഞാന്‍ ഉണ്ടാകിയ ഓര്മ പുസ്തകം എടുത്തു ചികഞ്ഞു നോക്കിയപ്പോള്‍ ആണ് വീണ്ടും അവളുടെ മുഖം കണ്ടത്. ഇപ്പോള്‍ എവിടെയാണ് എന്നോ എന്ത് ചെയ്യുന്നു എന്നോ അറിയില്ല ഓര്‍ത്തുപോയി പലതും മറക്കാന്‍ ശ്രമിച്ച പലതും. അവളെ പറ്റി ഉള്ള ആകാംഷ അടക്കാന്‍ പറ്റാത്തതുകൊണ്ട് പിറ്റേന്ന് തന്നെ ഫേസ് ബുക്കില്‍ അവളെ തിരഞ്ഞു നടന്നു, ഏറെ ദൂരം പോകേണ്ടി വന്നില്ല തന്റെ പ്രിയതമയുടെ താളുകളില്‍ നിന്ന് തന്നെ ഞാന്‍ അവളെ കണ്ടെത്തി.
റിക്വസ്റ്റ് കൊടുക്കരുത് എന്ന് മനസ് പറഞ്ഞിട്ടും കൈകള്‍ അനുസരിച്ചില്ല.വീണ്ടും എന്റെ പ്രിയപെട്ടവളുടെ വാളില്‍ അവളുടെ വളപൊട്ടുകളും വിയര്‍പ്പുതുള്ളികളും തേടിനടക്കുമ്പോള്‍ നോട്ടിഫികേഷന് ചുവന്നു വന്നു, അവള് തന്റെ റിക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നു. എന്താവും അവളുടെ മനസ്സില്‍ ഒരു പിടിയും ഇല്ല. പിന്നെ ചാറ്റിങ് ആയി ഫോണ്‍ വിളി ആയി രണ്ടു ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ വളരെ അടുത്തു. അവളുടെ കൂടെ പഠിക്കുന്ന കാലത്ത് എന്റെ മനസിലുണ്ടായിരുന്ന സ്വപനങ്ങള്‍ ഒട്ടും നിറം മങ്ങാതെ ഞാന്‍ അവളോട് പറഞ്ഞു കൂട്ടത്തില്‍ വേറെ പലതും ചേര്‍ത്ത് പറഞ്ഞു, അവളും അവളുടെ മനസിന്റെ കെട്ടഴിച്ചു എന്റെ മുന്നില്‍ കുടഞ്ഞിട്ടു.
ഓരോ ഫോണ്‍ വിളികളിലും അവളുടെ നിശ്വാസം എന്റെ കവിളുകളെ പൊള്ളിച്ചു കൊണ്ടിരുന്നു ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന അവസ്ഥ ആയി. അടുത്ത തിങ്കളാഴ്ച കണ്ണൂരില്‍ വച്ച് കാണണം എന്ന് ഞാന്‍ ശഠിച്ചു അവള് സമ്മതിച്ചു. ഈ ദിവസങ്ങളില്‍ എന്റെ കാമുകിയെ ഞാന്‍ വിസ്മരിച്ചു പോയി അവള് എന്തായാലും എന്നെ വിട്ടു പോവാന്‍ പോവുന്നില്ല അതിനിടയില്‍ കിട്ടിയ ഈ അവസരം പാഴാക്കാനും തോന്നുന്നില്ല, സിബിയോടു കാര്യം പറഞ്ഞപ്പോ സംഭവിക്കാന്‍ പോവുന്നതെല്ലാം നല്ലതിനാണെന്ന് കരുതിയാല്‍ മതി എന്ന് പറഞ്ഞു.
തിങ്കളാഴ്ച ആയി സന്തോഷം അടക്കാന്‍ പറ്റുന്നില്ല. വൈകുന്നേരം നേരത്തെ തന്നെ ഞാന്‍ പാര്‍ക്കില്‍ എത്തി അവളെ കാത്തിരുന്നു പറഞ്ഞതിലും പത്തു മിനുട്ട് നേരത്തെ അവളും വന്നു ആളൊഴിഞ്ഞ മൂലയിലെ സിമെന്റ് ബെഞ്ചില്‍ ചെന്നിരുന്നു ഏറെ സമയം ഒന്നും മിണ്ടാതെ കണ്ണുകളില്‍ നോക്കിയിരുന്നു, അവള് പണ്ടത്തെക്കാളും സുന്ദരി ആയിരിക്കുന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള് തന്നെ സംസാരിച്ചു തുടങ്ങി. അന്നേ തുറന്നു പറയാമായിരുന്നില്ലേ? ഞാന്‍ കൂടെ ഇറങ്ങി വന്നേനെ, എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.അവളുടെ വലതുകൈ എടുത്തു ഞാന്‍ എന്റെ കവിളില്‍ ചേര്‍ത്തുവച്ചു സാരമില്ല നീ എനിക്ക് നഷ്ടപെട്ടില്ലല്ലോ.
പാര്‍ക്കില്‍ നിന്നും ആളൊഴിഞ്ഞു തുടങ്ങി ഒടുവില്‍ ഞങ്ങള്‍ മാത്രമായി സൂര്യന് അസ്തമിക്കാന്‍ തുടങ്ങി അസ്തമയ സൂര്യന്റെ ചുവപ്പ് അവളില്‍ പടരുന്നത് ഞാന്‍ നോക്കി നിന്നു. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മൊബൈല്‍ റിംഗ് ചെയ്തു അവളാണ് എന്റെ പ്രിയതമ ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു പോകറ്റില്‍ ഇട്ടു, സന്ധ്യയെക്കാള്‍ ചുവപ്പ് അവളുടെ കവിളിനാണെന്ന് എനിക്ക് തോന്നി, അവളുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ ഞാന്‍ അവളുടെ കവിളില്‍ അമര്‍ത്തി ചുംബിച്ചു അവള് അതിലേറെ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.ആരാണ് ഇന്ന് ഈ ലോകത്ത് നീതിമാന്മാര് ഇല്ല ആരും ഇല്ല ജീവിതം ഒന്നല്ലേ ഉള്ളു എനിക്കും ജീവിക്കണം ആസ്വദിച്ചു ജീവിക്കണം.
84 total views, 1 views today
