തേങ്ങക്കൊല; ഒടുവില്‍ കുറ്റസമ്മതം നടത്തി പെര്ളിയുടെ എഫ്ബി പോസ്റ്റ്‌

276

കഴിഞ്ഞ രണ്ടു ദിവസമായി ഫേസ്ബുക്ക് തുറന്നാല്‍ മുഴുവന്‍ തേങ്ങക്കൊലയായിരുന്നു. മനോരമ ചാനലിലെ പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയില്‍ അവതാരകരായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും പെര്ളി മണിയും കാണിച്ചു കൂട്ടിയതിനു അവര്‍ നല്‍കിയ പേരാണ് തേങ്ങക്കൊല.

വീഡിയോ യുട്യൂബില്‍ വന്നതോട് കൂടി ഡിസ്ലൈക്ക് അടിച്ചും മിനിട്ടിനു മിനിട്ടിനു ട്രോള്‍ പോസ്റ്റ്‌ ഇട്ടും മലയാളി തേങ്ങക്കൊല ഒരു ആഘോഷമാക്കി മാറ്റി. ഇതിനിടയില്‍ വീണിടത്ത് കിടന്നു ഉരുളാന്‍ വേണ്ടി ജിപി “ഇത് തന്നെയാണ് ഞങ്ങള്‍ ഉദേശിച്ചത്” എന്ന് പറഞ്ഞു പത്ര പ്രസ്താവന ഒക്കെ നടത്തിയെങ്കിലും ട്രോളുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു, ഒപ്പം യുട്യൂബ് ഡിസ് ലിക്കും.

ഒടുവില്‍ എല്ലാം തങ്ങള്‍ക്ക് പറ്റി പോയ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞു കൊണ്ട് പെര്ളി മണി തന്നെ രംഗത്ത് എത്തി കഴിഞ്ഞു. ഇത് തങ്ങള്‍ ഉദ്ദേശിച്ച പോലെ വന്നില്ല എന്നും, ഇതില്‍ ജിപിയെയോ മറ്റു ആരെയും തന്നെയോ കുറ്റം പറയരുത് എന്നും എല്ലാം തന്റെ മാത്രം ‘ഐഡിയ’ ആയിരുന്നു എന്നുമാണ് പെര്ളിയുടെ കുറ്റസമ്മതം…

പെര്ളിയുടെ പോസ്റ്റ്‌ ചുവടെ…

Sorry to all those who dint like the album…. it was all my mistake.. thought it wud bring smiles and laughter… but i…