തേന്‍ വില്‍ക്കാന്‍ വേണ്ടി തേനീച്ചകളെ കൊണ്ട് ശരീരമാകെ പൊതിയിപ്പിച്ച മനുഷ്യന്‍ !

390

01

തേന്‍ വില്‍ക്കാന്‍ വേണ്ടി തേനീച്ചകളെ കൊണ്ട് ശരീരമാകെ പൊതിയിപ്പിക്കുക എന്നത് നല്ലൊരു മാര്‍ക്കറ്റിംഗ് ടെക്നിക് തന്നെയാണ്. എങ്കിലും ആ ടെക്നിക് ചൈനക്കാരന്‍ ഷെ പിങ്ങിനെ പോലുള്ള ചിലര്‍ക്കെ ചെയ്യാന്‍ സാധിക്കൂ. ഏതാണ്ട് 460,000 തേനീച്ചകളെ ഉപയോഗിച്ചാണ് ഷെ പിംഗ് തന്റെ ബോഡി പൊതിഞ്ഞത്.

പബ്ലിക്കായ സ്ഥലത്ത് വെച്ചായിരുന്നു അങ്ങേരുടെ കലാപ്രകടനം. ആളുകള്‍ കൂടിയതോടെ അങ്ങേരുടെ തേന്‍ ബിസിനസ് ഇരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്‌. ലോകത്ത് പലരും ഈ ഐഡിയ പ്രയോഗിക്കാരുന്ടെങ്കിലും ഷെയുടെ നാടായ ചൈനയിലെ ചോംഗ്ക്വിംഗില്‍ ഇത് സാധാരണയാണെന്ന് നാട്ടുകാര്‍ പറയുന്നു.

02

തേനീച്ചകളിലെ റാണിയെ കൂട്ടിനകത്താക്കി തന്റെ ശരീരത്തില്‍ കെട്ടിത്തൂക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതോടെ തേനീച്ചകള്‍ അവരുടെ ശരീരത്തെ പൊതിയും. തലയില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ വെക്കുക എന്ന സുരക്ഷാ മാര്‍ഗം മാത്രമേ ഇവര്‍ എടുക്കുകയുള്ളൂ.