Featured
തൊണ്ട വേദനയ്ക്ക് ഇംഗ്ലീഷില്‍ എന്ത് പറയാം; മൂക്ക് ചീറ്റുന്നതിനു എന്ത് പറയാം ?
ചില കാര്യങ്ങള്‍ പറയുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ നമ്മളും ഉപയോഗിക്കണം. അല്ലെങ്കില്‍ മലയാളത്തില്‍ “ഭക്ഷണം കഴിച്ചു” എന്നതിന് പകരം “ഭക്ഷണം ഭുജിച്ചു” എന്ന് പറയുന്ന അവസ്ഥയാവും.
517 total views, 1 views today

ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ വെറും ഗ്രാമര്‍ പഠിച്ചാല്‍ മതി എന്ന് വിശ്വസിച്ചു നടന്നതാണ് നമ്മള് മലയാളികളില്‍ ഭൂരിഭാഗം പേരും ഇതുവരെ ചെയ്ത തെറ്റ്. അതും പഠിച്ച് നമ്മള്‍ക്കറിയാവുന്ന രീതിയില്‍ വാക്കുകള്‍ക്ക് ആംഗലേയത്വം വരുത്തി നമ്മളങ്ങ് സംസാരിക്കും. അത് കേള്‍ക്കുന്ന ബ്രിട്ടീഷുകാര്‍ ഊറി ചിരിക്കും എന്നതാണ് സത്യം.
സത്യത്തില്‍ ചില കാര്യങ്ങള്‍ പറയുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ നമ്മളും ഉപയോഗിക്കണം. അല്ലെങ്കില്‍ മലയാളത്തില്‍ “ഭക്ഷണം കഴിച്ചു” എന്നതിന് പകരം “ഭക്ഷണം ഭുജിച്ചു” എന്ന് പറയുന്ന അവസ്ഥയാവും. ഈ ലേഖനത്തില്‍ നമുക്ക് സാധാരണ ഉണ്ടാവുന്ന ചില അസുഖങ്ങള്‍ക്ക് അനുയോജ്യമായ ഇംഗ്ലീഷ് പദങ്ങള്‍ ആണ് ചുവടെ കൊടുക്കുന്നത്.
തൊണ്ട വേദന: ഇതിന് Throat Ache എന്ന് നമ്മളില്‍ പലരും പറയുമെങ്കിലും Sore Throat ആണ് ശരിയായ പദം. Severe pain ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
തലവേദനയ്ക്ക് Head Ache തന്നെയാണ്. അത്തരം ചിലത് ചുവടെ
തല വേദന: Head Ache
വയറു വേദന: Stomach Ache
പല്ല് വേദന: Tooth Ache
ചെങ്കണ്ണ്: Sore Eyes
വയറ് മൊത്തം ഗ്യാസ് ആണെങ്കില്‍: Bloated Stomach എന്നാണ് പറയുക
മൂക്കൊലിപ്പ്: Runny Nose
ഇനി ഒരാളോട് മൂക്ക് ചീറ്റിക്കളയാന് എങ്ങിനെ പറയും? Go and blow your nose എന്ന്.
ഇത്രയും പഠിച്ചാല്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ വലിയൊരു അറിവ് നിങ്ങള്‍ സ്വായത്തമാക്കി എന്ന് പറയാം. സാധാരണ വരുന്ന വിഡ്ഢിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ആവാം.
വായിച്ചു കഴിഞ്ഞവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു സുഹൃത്തുക്കള്‍ക്ക് എത്തിക്കുമല്ലോ ?
518 total views, 2 views today