തൊലിയുടെ നിറം കൊണ്ട് മാത്രമാണ് സോണിയ നേതാവായത്; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

  140

  soniagandhi444

  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാകാന്‍ തൊലി വെളുതിരുന്നാല്‍ പോരെ?  ചോദിക്കുന്നത് മോഡി മന്ത്രി സഭയിലെ വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ പ്രശസ്തനായ ഗിരിരാജ് സിങ്ങാണ്.

  തന്റെ അഭിമുഖം എടുക്കാന്‍ വന്ന ടിവി ചാനല്‍ പ്രവര്‍ത്തകരുടെ ക്യാമറയ്ക്ക് മുന്നില്‍ ആരെയും കൂസതെയാണ് ഗിരിരാജ് സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മുന്‍പ് മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പറ്റിയ സ്ഥലം ഇന്ത്യയല്ല പാകിസ്ഥാനാണ് എന്ന് പറഞ്ഞു പുലിവാല് പിടച്ച ഗിരിരാജ് ഇത്തവണ ആഞ്ഞു ചവിട്ടിയിരിക്കുന്നത് കോണ്‍ഗ്രസുകാരുടെ നെഞ്ചാതാണ്.

  വെളുത്തിരിക്കുന്നത് കൊണ്ട് മാത്രം നേതാവായ ഒരു സ്ത്രീയാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ. അത് തന്നെയാണ് ആവരുടെ അടിസ്ഥാന യോഗ്യതയും. സോണിയക്ക് പകരം ഒരു ആഫ്രിക്കകാരി രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇങ്ങോട്ട് വന്നിരുന്നുവെങ്കില്‍ അവരുടെ ജീവിതം ഒരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലായിരുന്നുവെന്നു ഗിരിരാജ് പറഞ്ഞു.

  ഗിരിരാജിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിസഭാ അംഗങ്ങളെ മോഡി പുറത്താക്കണം എന്ന് ആവശ്യപ്പെടുയും ചെയ്തു.