fbpx
Connect with us

Society

തൊഴില്‍ സംസ്കാരത്തിന്റെ ധാര്‍മ്മികത

ആര്യാവധം കേസ് കോടതിയില്‍ പരിഗണിക്കപ്പെട്ടപ്പോള്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ എത്തിയത് ഒരു സ്ത്രീ വക്കീല്‍ ആയിരുന്നു എന്നത് ഏറെ വിചിത്രമായി തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത് . ആ ബഹുമാന്യ അഭിഭാഷക വാദഗതികളില്‍ ഉടനീളം പ്രതിക്ക് വേണ്ടി വാദിക്കുകയും അയാളുടെ പ്രവര്‍ത്തികളെ തീരെ ലഘൂകരിച്ചു കാണുകയും ചെയ്തു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ് എന്ന് നമുക്ക് സാമാന്യവത്കരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നം നമ്മള്‍ കാണാതിരുന്നു കൂട. സ്ത്രീ എന്ന നിലക്ക് ഇരയുടെ ഭാഗത്ത് നിക്കേണ്ട അവര്‍ക്ക് പുരുഷന്റെ കിരാതമായ ഇടപെടലുകളെ ന്യായീകരിക്കാന്‍ പ്രതിയുടെ ഭാഗം നില്‍ക്കേണ്ടി വരുന്നത് തൊഴിലിനോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടു മാത്രമാകുമ്പോള്‍, ആ തൊഴിലിന്റെ ധാര്‍മ്മികതയാണ് ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. മാത്രമല്ല നമ്മുടെ തൊഴില്‍ സംസ്‌കാരം എന്തായിരിക്കണം എന്ന ഒരു വീണ്ടുവിചാരത്തിനു ഒരു തിരികൊളുത്തല്‍ കൂടിയാണിത്.

 101 total views

Published

on

ethics

ആര്യാവധം കേസ് കോടതിയില്‍ പരിഗണിക്കപ്പെട്ടപ്പോള്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ എത്തിയത് ഒരു സ്ത്രീ വക്കീല്‍ ആയിരുന്നു എന്നത് ഏറെ വിചിത്രമായി തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത് . ആ ബഹുമാന്യ അഭിഭാഷക വാദഗതികളില്‍ ഉടനീളം പ്രതിക്ക് വേണ്ടി വാദിക്കുകയും അയാളുടെ പ്രവര്‍ത്തികളെ തീരെ ലഘൂകരിച്ചു കാണുകയും ചെയ്തു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ് എന്ന് നമുക്ക് സാമാന്യവത്കരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നം നമ്മള്‍ കാണാതിരുന്നു കൂട. സ്ത്രീ എന്ന നിലക്ക് ഇരയുടെ ഭാഗത്ത് നിക്കേണ്ട അവര്‍ക്ക് പുരുഷന്റെ കിരാതമായ ഇടപെടലുകളെ ന്യായീകരിക്കാന്‍ പ്രതിയുടെ ഭാഗം നില്‍ക്കേണ്ടി വരുന്നത് തൊഴിലിനോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടു മാത്രമാകുമ്പോള്‍, ആ തൊഴിലിന്റെ ധാര്‍മ്മികതയാണ് ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. മാത്രമല്ല നമ്മുടെ തൊഴില്‍ സംസ്‌കാരം എന്തായിരിക്കണം എന്ന ഒരു വീണ്ടുവിചാരത്തിനു ഒരു തിരികൊളുത്തല്‍ കൂടിയാണിത്.

ജീവിച്ചു പോകാന്‍ നമ്മള്‍ ചെയ്യുന്ന പല ജോലികളുടെയും ധാര്‍മ്മികതയും സാമൂഹ്യ പ്രതിബദ്ധതയും നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നു. തൊഴിലിനോടും തന്നോടും ഒരേ സമയം നീതി പുലര്‍ത്താന്‍ കഴിയാതെ വരുന്ന പ്രത്യേക സാഹചര്യമുണ്ടാകുന്നു. ബലാത്സംഘത്തിനു ഇരയായ പെണ്‍കുട്ടിയ്ക്ക് എതിരെ വാദിക്കേണ്ടി വരുന്ന ഒരു അഭിഭാഷകയുടെ നിസ്സഹായത ആലോചിച്ചു നോക്കൂ.പ്രത്യേകിച്ചും അവര്‍ ഒരു സ്ത്രീ ആണെന്നിരിക്കെ!.സമൂഹത്തിനു ഒറ്റയടിക്ക് അവര്‍ക്ക് നേരെ തിരിയാന്‍ കഴിഞ്ഞേക്കും.എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ തൊഴില്‍ ചെയ്യണമോ വേണ്ടയോ എന്നത് അവര്‍ക്ക് മുന്‍പില്‍ ഉയര്‍ന്നു വരുന്ന ഒരു ധാര്‍മ്മിക പ്രതിസന്ധി കൂടിയാണെന്ന് നമ്മള്‍ മനസ്സിലാക്കിയേ തീരു. മനസ്സാക്ഷിക്കു മുന്നില്‍ നീതി പാലിക്കാന്‍ അവര്‍ക്ക് വേണമെങ്കില്‍ ഈ കേസ് എറ്റെടുക്കാതിരിക്കാം, എന്നാല്‍ പകരം അവര്‍ ഏതു തരം കേസുകളാണ് സ്വീകരിക്കേണ്ടത് എന്ന് കൂടി നമുക്ക് പറയാന്‍ കഴിയണം. അഡ്വക്കേറ്റ് എന്നത് ധാര്‍മ്മികതയോടോ നീതിയോടോ കൂറ് പുലര്‍ത്താന്‍ കഴിയുന്ന ഒരു ജോലിയല്ല എന്ന് നമുക്ക് നന്നായി അറിയാം.

പൊതുവെ നിയമം പരിപാലിക്കപ്പെടാനും നീതിനിര്‍വ്വഹണം നടപ്പിലാകാനും ആണു ഇവിടെ കോടതിയും നിയമങ്ങളും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും! പക്ഷെ വക്കീലിനെ സംബധിച്ച് കേസില്‍ അകപ്പെട്ട തന്റെ കക്ഷിയെ വാദഗതികള്‍ കൊണ്ടും സാമര്‍ത്ഥ്യം കൊണ്ടും രക്ഷപ്പെടുത്തുക എന്നതാണ് പ്രധാനം. അഭിഭാഷകനെ സംബന്ധിച്ച് വാദിയും പ്രതിയും ഇല്ലെന്നു ഓര്‍ക്കുക.അവര്‍ക്ക് ‘കക്ഷി’ മാത്രമേ ഉള്ളൂ. തന്റെ കക്ഷിയുടെ ഭാഗം ന്യായീകരിക്കുകയും അവരെ കേസില്‍ വിജയിപ്പിക്കുകയും ചെയ്യുക മാത്രമാണ് അവരുടെ ഡ്യൂട്ടി. അതിനാണ് അവര്‍ക്ക് വക്കീല്‍ ഫീസ് നല്‍കുന്നത്. ഇക്കാര്യം ഗാന്ധിജി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. വക്കീല്‍ ജോലിയോട് അദ്ദേഹത്തിനു തികഞ്ഞ അവജ്ഞയാണുണ്ടായിരുന്നതു.

ഇത്തരം ധാര്‍മ്മിക പ്രതിസന്ധികള്‍ ഉയര്‍ന്നു വന്നേക്കാവുന്ന നിരവധി തൊഴിലുകള്‍ നമ്മള്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ഈ കാലഘട്ടത്തിന്റെ ഒരു നിസ്സഹായതയാണു. മനുഷ്യന്‍ എന്ന നിലക്ക് നമ്മുടെ മനസ്സാക്ഷിയോടോ ധാര്‍മ്മികതയോടോ ഒട്ടും നീതി പുലര്‍ത്താന്‍ കഴിയാതെ ജോലികള്‍ ചെയ്യേണ്ടിവരിക എന്നത് വ്യക്തിയെ സംബന്ധിച്ച് സ്വയം അവജ്ഞയുണ്ടാക്കുന്ന കാര്യമാണ്.എന്നാല്‍ ചെയ്തില്ലെങ്കില്‍ തൊഴില്‍ ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ ജീവിക്കാന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന പല തൊഴിലുകളും തീരെ ക്രിയാത്മകാമോ ആസ്വാദ്യകരമോ അല്ലാതായി തീരുന്നു. പലപ്പോഴും ഇത്തരം തൊഴിലുകള്‍ ആത്മവഞ്ചന ആയി അനുഭവപ്പെടുന്നു. പൊതുവെ എല്ലാ മനുഷ്യരിലും നന്മ എന്ന ഗുണം നിശ്ചയമായും ഉണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത തൊഴിലുകള്‍ (അവ എത്രതന്നെ പണം നേടിത്തരുന്നതായാലും) ചെയ്യുമ്പോള്‍ നമ്മില്‍ ആത്മ സംഘര്‍ഷം അനുഭവപ്പെടുന്നു. ഇത് സ്വാസ്ഥ്യം തിരയുന്ന നമ്മുടെ ആത്മ ബോധത്തെ പ്രതികൂലമായി ബാധിക്കുന്നു. പകരം നമുക്ക് ലഭിക്കുന്നത് അനാവശ്യമായ മാനസിക സംഘര്‍ഷങ്ങള്‍ ആണ്. ഈ സംഘര്‍ഷങ്ങള്‍ക്ക് ‘പരിഹാരം’ നമുക്ക് ചന്തകളിലും ആള്‍ദൈവ കൂടാരങ്ങളിലും ലഭ്യമാകുമ്പോള്‍ നമ്മള്‍ ആവഴിക്കു തിരിയാതിരിക്കുന്നത് എങ്ങിനെ? അതുമല്ലെങ്കില്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു.

Advertisement

മലയാളികള്‍ ആണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിക്ക ‘നല്ല’ ജോലികളും ചെയ്യുന്നത്. ഒരു പക്ഷേ ഇന്ത്യക്ക് പുറത്തും ഇങ്ങനെ ആകാനെ തരമുള്ളൂ. അതുകൊണ്ടുതന്നെ കൂടുതല്‍ പണം സമ്പാദിക്കുന്നതും മലയാളികള്‍ തന്നെ. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മള്‍ വളരെ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരും ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് നമ്മുടെ മേന്മകളെ ഇല്ലാതാക്കുന്നു. മാത്രമല്ല മദ്യപാന ആസക്തിയും ആള്‍ദൈവ അടിമത്തവും നമ്മില്‍ അധികരിച്ച് വരികയും ചെയ്യുന്നു എന്നത് ഇതിന്റെ മറ്റൊരു വശം കൂടിയാണ്. ആത്മപീഡനം അനുഭവിക്കുന്ന ഒരു തൊഴില്‍ ചെയ്തുകൊണ്ട് എത്രമാത്രം മുന്നോട്ടു പോകാന്‍ ഒരു വ്യക്തിക്ക് കഴിയും ? അയാള്‍ അതിനുള്ള പരിഹാരം കാണുന്നത് മദ്യപാനത്തിലാകുമ്പോള്‍ എങ്ങിനെയാണ് നമ്മള്‍ അയാളെ കുറ്റം പറയുക! തന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് തെല്ലൊരു അയവു വരാന്‍ അയാള്‍ക്ക് അതെ മാര്‍ഗ്ഗം ഉള്ളൂ എന്ന അവസ്ഥ ഭയാനകം തന്നെ! ഇതിനു പറ്റാത്തവര്‍ അഭയം തേടുന്നത് മറ്റൊരു വിഭാഗത്തെയാണ്. മനശ്ശാന്തി മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന ആള്‍ ദൈവങ്ങളുടെ കാല്‍ക്കല്‍! അതുമല്ലെങ്കില്‍ ധ്യാനകെന്ദ്രങ്ങളില്‍ !

അതുകൊണ്ട് കൂടിയാണ് കേരളം ഇത്തരം മദ്യ മയക്കുമരുന്ന് ആത്മീയ മാഫിയാകളുടെ വന്‍ താവളമായി മാറുന്നത് എന്നതും നമ്മള്‍ കാണാതിരിക്കരുത്. മദ്യത്തിനും ആള്‍ദൈവങ്ങള്‍ക്കും എതിരെ കൊണ്ടുപിടിച്ച ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ ഒരൊറ്റയാളും ഇക്കാര്യം പറയാറെ ഇല്ല! യഥാര്‍ത്ഥ കാരണം ഇത് തന്നെ എന്ന് അവര്‍ക്ക് അറിയാമെങ്കിലും അത് പറഞ്ഞാല്‍, കേരളത്തിന്റെ ‘അടിമവ്യവസ്ഥിതി’ ഇല്ലാതാകുമോ എന്ന് അവര്‍ ഒരു പക്ഷെ ഭയപ്പെടുന്നുണ്ടാകാം.കാരണം അവരെ നിലനിറുത്തുന്നത് കമ്പോളമാണല്ലോ!

കാരണം തേടിയുള്ള നമ്മുടെ അന്വേഷണം എത്തിനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതിന്റെ ചിത്രം അതിദയനീയമാണു! മലയാളിയുടെ ഈ അവസ്ഥയ്ക്ക് അവന്റെ തൊഴില്‍ സംസ്‌കാരം എന്ത് മാത്രം കാരണമാകുന്നുണ്ട് എന്നത് നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ഇത് പലരും ഒരു പക്ഷെ അംഗീകരിക്കാന്‍ തയ്യാറാകുമെങ്കിലും ചെയ്യുന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറായി എന്ന് വരില്ല. നമുക്ക് നമ്മള്‍ എത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ നിന്നും വല്ലാതൊന്നും പിറകോട്ടു പോകാന്‍ കഴിയില്ല. കാരണം നമ്മള്‍ അതിഭീകരമായ അടിമത്തത്തില്‍ അകപ്പെട്ടു പോയിരിക്കുന്നു. കമ്പോളം ഉണ്ടാക്കിയെടുത്തിട്ടുള്ള നമ്മുടെ ആധുനിക (?) ജീവിത ശൈലി നമ്മെ കൂടുതല്‍ തൊഴിലെടുത്ത് കൂടുതല്‍ വാങ്ങിക്കൂട്ടുന്ന ഒരു സമൂഹമാക്കി മാറ്റിയിരിക്കുന്നു. പലപ്പോഴും നമുക്ക് ജീവിക്കാന്‍ വേണ്ടതില്‍ അധികം നമ്മള്‍ സമ്പാദിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായി മാറുന്നു. ഒരു കാര്യം ചിന്തിച്ചാല്‍ അറിയാം, നമ്മള്‍ അധികം സമ്പാദിക്കുന്നതു നമുക്ക് വേണ്ടിയല്ല; മറിച്ചു കമ്പോളത്തിന് വേണ്ടിയാണ്. കമ്പോളം അതിനു നിലനില്‍ക്കാനായി നമ്മെക്കൊണ്ട് പണിയെടുപ്പിച്ച് കൂടുതല്‍ പണം ഉണ്ടാക്കിച്ചു ചെലവഴിപ്പിച്ചു കൊണ്ടേയിരിക്കുന്നു! പകരം നമുക്ക് കിട്ടുന്നതോ അസ്വസ്ഥമായ മനസ്സും അനാരോഗ്യം പേറുന്ന ശരീരവും. അതിനു പുറമേ കമ്പോള സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്ന ധാര്‍മ്മികമായ മൂല്യച്യുതികള്‍ വേറെയും!

പലരും ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്…പക്ഷെ എന്ത് ചെയ്യാന്‍ കഴിയുമെന്ന ആശങ്കയ്ക്ക് അവര്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നുമില്ല. ഒരു ഒറ്റ മൂലി പ്രയോഗം കൊണ്ട് അറുതി വരുത്താനാകുന്ന പ്രതിസന്ധിയില്‍ അല്ല നാം അകപ്പെട്ടിട്ടുള്ളത്. നമ്മള്‍ അനുവര്‍ത്തിക്കുന്ന തൊഴില്‍ സംസ്‌കാരം എന്തുമാത്രം ആപല്‍ക്കാരം ആണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്നും ഒരിക്കലും മോചിതരാകാന്‍ കഴിയുകയില്ല എന്ന് മാത്രമല്ല; വരും തലമുറകളെ രക്ഷപ്പെടുത്താനും സാധിക്കുകയില്ല! മനസ്സും ശരീരവും സ്വസ്തമായിരിക്കുകയും കൂടുതല്‍ ക്രിയാത്മകവും ആസ്വാദ്യവുമായ തൊഴില്‍ എന്തെന്ന് നമ്മള്‍ അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു മുന്നോടിയായി നമുക്ക് നമ്മുടെതായ പുതിയ ഒരു ജീവിതശൈലി തന്നെ രൂപപ്പെടുത്തിയെ മതിയാകൂ. കമ്പോളത്തിന് പണയപ്പെടാതെ സ്വയം ജാഗരൂകരായ ഒരു സമൂഹത്തിനു മാത്രമേ അതിനുള്ള ഇശ്ചാശക്തി ഉണ്ടാകൂ. അതിനു ഒരു കാര്യം കൂടി ഉറപ്പുവരുത്തണം; നമ്മുടെ തലച്ചോര്‍ വല്ലാതൊന്നും മരവിച്ചുപോയിട്ടില്ലെന്ന്!

Advertisement

 102 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment26 mins ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment37 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment54 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment1 hour ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment2 hours ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment2 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment4 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment5 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »