തോക്കാണെന്ന് കരുതി ക്യാമറയ്ക്കു മുന്നില്‍ കൈ ഉയര്‍ത്തിയ സിറിയന്‍ പെണ്‍കുട്ടി: ചിത്രം വൈറലാകുന്നു

  0
  233

  SY

  “ആ കണ്ണുകളിലെ ഭയവും നിസഹായാവസ്ഥയും ഭീകരമാണ്”

  സിറിയയില്‍ നിന്നുള്ള നാല് വയസ്സുകാരിയുടെ ചിത്രം ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്നു. തന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ കയ്യില്‍ തോക്കാണെന്ന് കരുതി കുരുന്ന് ബാലിക ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി കീഴടങ്ങുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് ചിത്രം പറയുന്നത്.

  തോക്കുകള്‍ക്കും ബോംബുകള്‍ക്കും നടുവില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കിടയിലെ നിഷ്‌കളങ്ക ബാല്യത്തിന് മുന്നില്‍ ലോകം ലജ്ജയോടെ തലകുനിക്കുന്നു.