തോമായണം രണ്ടാം ഗണ്ടം മൂന്നാം ചരിതം നാലാം ഭാഗം
അവറാച്ചന് ചേട്ടന് മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഏലിയാമ്മ, അന്ന കുട്ടി, സൂസമ്മ. ഒരിക്കല്‍ തന്റ്റെ രണ്ടാമത്തെ ഭാര്യ അന്ന കുട്ടിയുമായി തന്റ്റെ ജിപ്സിയില്‍ ഹൈ റേഞ്ച് ചുരം ഇറങ്ങി വരിക ആയിരുന്നു അവറാച്ചന് ചേട്ടന്. പെട്ടെന്ന് ജിപ്സിയുടെ വീലിന്റ്റെ ആണി ഊരിപോയി, ഒട്ടും മടിക്കാതെ അന്ന കുട്ടി തന്റ്റെ വിരല്‍ ആണിക്ക് പകരം വീലിലേക്ക് ഇട്ടു സിറ്റുവേഷന് ഹാന്‍ഡില്‍ ചെയ്തു.അന്ന കുട്ടിയുടെ ഈ പ്രവര്‍ത്തിയില്‍ സംപ്രീതനായ അവറാച്ചന് ചേട്ടന് അവളോട് താന്‍ അവള്‍ക്കു രണ്ടു അവാര്‍ഡ് കൊടുക്കാമെന്നും ഇഷ്ട്ടമുള്ള അവാര്‍ഡ് ചോദിചോളാനും പറഞ്ഞു.
അന്നകുട്ടി ആവശ്യപെട്ട രണ്ടു വരങ്ങള്‍ ഇതായിരുന്നു. തന്റ്റെ മകന് ദേവസ്യാച്ചന് ബിസിനെസ് നോക്കി നടത്താന്‍ ഉള്ള അവകാശം കൊടുക്കണം എന്നും, ഏലിയാമ്മയുടെ മകന് തോമസ്സ് കുട്ടിയെ കൂപ്പില് പണിക്കയക്കണം എന്നും. ഏലിയാമ്മയോടും മക്കളോടും സ്നേഹം കൂടുതല്‍ ഉണ്ടായിരുന്നിട്ടും അന്നക്കുട്ടി യോട് കൊടുത്ത വാക്ക് പാലിക്കാന്‍ ആയി അവറാച്ചന് തന്റ്റെ പ്രിയ പുത്രന് തോമസ് കുട്ടിയെ ഇടുക്കിയിലെ കൊടും വനത്തിനകത്തുള്ള കൂപ്പില് പണിക്ക് വിട്ടു. തോമസ് കുട്ടിയും ഭാര്യ കൊച്ചു ത്രേസ്യായും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തോമസ് കുട്ടിയുടെ അനിയന് പീലിപ്പോസും ഒപ്പം ചേര്‍ന്നു.
കൂപ്പില് ചെന്ന തോമസ് കുട്ടിയും പീലിപ്പോസും കൊച്ചു ത്രേസ്യായും കൂടി ഒരു കുടില്‍ ഒക്കെ കെട്ടി താമസമാക്കി. കാലത്ത് പണിക്ക് പോകാന്‍ ഇറങ്ങിയ തോമസ് കുട്ടിയും പീലിപ്പോസും കൂടി കൊച്ചു ത്രേസ്യയെ തനിച്ചാക്കി പുറത്തേക്കു എങ്ങും പോകരുത് എന്ന് പറഞ്ഞിട്ട് പോയി. കുടിലിനുള്ളില്‍ ഇരിക്കണ്ട എന്ന് പറഞ്ഞു പീലിപ്പോസ് കൊച്ചു ത്രേസ്യയെ വെളിയില്‍ ഇറക്കി ഒരു വട്ടംവരച്ചു അതില്‍ നിര്‍ത്തി. അതില്‍ നിന്നും വെളിയില്‍ ഇറങ്ങരുത് എന്നും പറഞ്ഞു .തോമസ് കുട്ടി കൊടുത്ത ഫ്ലയിംഗ് കിസ്സ് താലോലിച്ചു പീലിപ്പോസ് വരച്ച വട്ടത്തിനുള്ളില്‍ കൊച്ചു ത്രേസ്യ ഏകയായി നിന്നു . അപ്പോളാണ് ഈറ്റ വെട്ടാന്‍ അത് വഴി വന്ന അന്തോണി കൊച്ചു ത്രേസ്യയെ കാണുന്നത്. അവളുടെ ചട്ടയും മുണ്ടും ഉടുത്ത വടിവൊത്ത അഴക് അന്തോണിയുടെ മനസിനെ ഹഡാതാകര്ഷിച്ചു.
പിന്നീടുണ്ടായത് തികച്ചും ആകസ്മികം ആയിരുന്നു. കൊച്ചു ത്രേസ്യയെ അന്തോണി മുല്ലപെരിയാര്‍ ഡാമിന് അക്കരെ ഉള്ള ചെറുതോണിയിലേക്ക് തട്ടി കൊണ്ട് പോയി അവിടുത്തെ ഒരു ഏല തോട്ടത്തില്‍ കെട്ടിയിട്ടു. കൊച്ചു ത്രേസ്യയുടെ കയ്യിലുണ്ടാരുന്ന മൊബൈല്‍ ജി പി എസ് ട്രാക്ക് വഴി കണ്ടു പിടിച്ചുധറേഞ്ച് ഇല്ലാഞ്ഞ കൊണ്ട് വിളിക്കാന്‍ പറ്റിയില്ലപ കൊച്ചു ത്രേസ്യ ചെറുതോണിയില്‍ ഉണ്ടെന്നു തോമസ് കുട്ടി മനസിലാക്കി.പിന്നീട് മുല്ല പെരിയാര്‍ ഡാമിന് കുറുകെ പാലം പണിത് തോമസ് കുട്ടിയും സംഘവും ധപാലം പണിയാന്‍ ഒരു കാട്ടു കോഴി സഹായിക്കുകയും ഉണ്ടായിപ ചെറുതോണിയില്‍ എത്തി അന്തോണിയോടു യുദ്ധം ചെയ്തു കൊച്ചു ത്രേസ്യയെ തിരികെ കൊണ്ട് വന്നു.
തിരികെ എത്തിയ കൊച്ചു ത്രേസ്യയുടെ മേല്‍ തോമസ് കുട്ടിക്ക് സംശയം ആയി. സംശയം മൂത്ത തോമസ് കുട്ടി കൊച്ചു ത്രേസ്യയെ ഡിവോര്‍സ് ചെയ്തു. സങ്കടം സഹിക്ക വയ്യാതെ പതിവൃതയായ കൊച്ചു ത്രേസ്യ കപ്പ വാട്ടാന്‍ ഉണ്ടാക്കിയ തീ ചൂളയില്‍ ചാടി ആത്മഹത്യ ചെയ്തു. അവള് പതിവൃത ആയിരുന്നുവെന്ന് ഗബ്രിയേല്‍ മാലാഖ തോമസ് കുട്ടിയോട് സ്വപ്നത്തില്‍ വന്നു പറഞ്ഞു. കുറ്റബോധം മൂത്ത തോമസ് കുട്ടി അന്ന് തന്നെ പള്ളിയില്‍ പോയി കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.
ശുഭം..
NB: ഈ കഥയും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രം. നിങ്ങള്‍ വായിച്ച മറ്റേതെങ്കിലും കഥയോട് സാദ്രിശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്യചികം മാത്രം.. മനുഷ്യ ജീവിതം എല്ലായിടത്തും ഒരു പോലെ ആണല്ലോ. ആരും എന്നെ തല്ലരുത് എന്ന് അപേക്ഷ.. ചീത്ത വിളിക്കാന്‍ താഴെ കമന്റ് ബോക്സ് നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നന്ദി നമസ്കാരം
സ്വന്തം
മേരി പെണ്ണ്
363 total views, 3 views today
