തോറ്റതിന് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം..

166

dhoni

കഴിഞ്ഞ ദിവസം ആസ്ട്രേലിയക്കെതിരെ ടെസ്റ്റ്‌ പരമ്പര തോറ്റതിന് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. അടുത്ത നടക്കുന്ന സിഡ്നി ടെസ്റ്റില്‍ വിരാട് കൊഹ്ലിയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക.

ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വന്ന സമയത്തായിരുന്നു ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഏകദിനത്തിലും ട്വന്റി 20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റിനോടു ഇന്ത്യന്‍ നായകന്‍ വിട പറയുന്നത്. 2005 ല്‍ ശ്രീലങ്കക്കെതിരെ ചെന്നൈയിലായിരുന്നു ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം.