ഞാനും പ്രണയവും സ്നേഹവും ഒരു കോളേജിലാണ് എഞ്ചിനീയറിംഗിനു പഠിച്ചത്. സ്നേഹം എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. അവന് എപ്പോഴും പ്രണയത്തെപ്പറ്റി വാചാലനായിരുന്നു. അങ്ങനെ സ്നേഹത്തെ സ്നേഹിച്ചതോടൊപ്പം ഞാന്‍ പ്രണയത്തെ പ്രണയിക്കാനും തുടങ്ങി. അതോടെ പ്രണയവും സ്നേഹവും തെറ്റിപ്പിരിഞ്ഞു.
പ്രണയമില്ലാത്ത സ്നേഹമുണ്ടാവാം എന്നാല്‍ സ്നേഹമില്ലാത്ത പ്രണയം ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ഞാന്‍ സ്നേഹത്തിന്റെ കൈപിടിച്ചു നടന്നുനീങ്ങി