ത്രിഷയുടെ മലയാളി കണക്ഷന്‍

118

THRISH

ഈയിടെ കോവളത്തെത്തിയ തമിഴ് നടി ത്രിഷക്ക് മലയാളം സിനിമയ്ഹുഇല്‍ അഭിനയിക്കുവാന്‍ മോഹം. കോവളത്തെ ഒരു ഹോട്ടലില്‍ ചിലവഴിക്കവേയാണ് ത്രിഷ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ത്രിഷയുടെ മലയാളം കണക്ഷന്‍ നമ്മളില്‍ പലര്‍ക്കും അറിയാത്ത ഒരു രഹസ്യമാണ്. ത്രിഷയുടെ കുടുംബത്തിന്റെ വേരുകള്‍ തപ്പിയാല്‍ ഇങ്ങു പാലക്കാട്ടായിരിക്കും എത്തുക. താനൊരു മലയാളം സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഒരു മലയാളിയായി താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് ത്രിഷ പറയുന്നു.

ഗൌതം മേനോന്റെ വിന്നൈതാണ്ടി വരുവായയില്‍ ആണ് ആലപ്പുഴക്കാരി മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയായി ത്രിഷ അഭിനയിച്ചത്. ത്രിഷ ഇപ്പോള്‍ അഭിനയിക്കുന്ന ജയം രവിയുടെ ഭൂലോകത്തിലും കേരള സ്വദേശി ആയാണ് തൃഷ്‌ വേഷമിടുന്നത്. അതെ സമയം താന്‍ കുറെ മലയാളം തിരക്കഥകള്‍ വായിച്ചു കേട്ടിട്ടുണ്ടെന്നും നല്ലൊരു മലയാളം തിരക്കഥ കിട്ടിയാല്‍ തീര്‍ച്ചയായും മലയാളത്തിലേക്ക് വരുമെന്നും ത്രിഷ പറയുന്നു.