ദയനീയതകള്‍
ഇന്നലെ ട്രാഫിക് സിഗ്നലില്‍ കണ്ട കുഞ്ഞിന്റെ മുഖം മറക്കാന്‍ കഴിയുന്നില്ല, കത്തുന്ന ചൂടില്‍ ,കാറിനുള്ളിലെ എസിയില്‍ പോലും ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു..
പുറത്തെ റോഡിലെ ആ പൊള്ളുന്ന ചൂടില്‍ ഒരു ഭാണ്ട കെട്ട് പോലെ യാചകയായ അമ്മ(?) യുടെ ദേഹത്ത് പറ്റികിടന്നു ഞെരിപിരി കൊള്ളാന്‍ പോലും കഴിയാത്ത ഒരു വയസു പോലും തികയാത്ത ആ കുഞ്ഞു മുഖം എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു..
85 total views, 1 views today

വിന്‍ഡോ ഗ്ലാസ് താഴ്തി ഞാന്‍ കൊടുത്ത കുപ്പിവെള്ളം തുറന്നു അമ്മ(?) പകുതി കുടിച്ചു.. ബാക്കി ആ കുഞ്ഞിന്റെ തലയില്‍ ഒഴിച്ച്… കയ്യില്‍ അല്പം വെള്ളമെടുത്തു ഒഴിച്ച് അതിന്റെ മുഖം ഒന്ന്തുടച്ചു.. എന്റെ ദൈവമേ .. അപ്പോള്‍ ആ കുട്ടി ഒന്ന് ചിരിച്ചു… എന്റെ കാഴ്ചയെ മറച്ചു കണ്ണില്‍ തന്നെ നിന്നിരുന്ന കണ്ണ്നീര് ഒരുതുള്ളി യായി താഴേക്ക് വീണു , എനിക്ക് കാഴ്ച തിരിച്ചുകിട്ടിയതോടെ ആ ദയനീയത വ്യക്തമായി കാണേണ്ടി വന്നു…..
ആ കുട്ടി ഒരു വാടക വസ്തുവും, ആ അമ്മ(?) ഒരു തൊഴിലാളിയും ആണെന്ന് പലരും പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട് ..
ഞാനെത്ര പണം കൊടുത്താലും അന്നത്തെ ‘ഡ്യൂട്ടി’ കഴിയാതെ അവര്‍ അവിടെ നിന്ന് പോകില്ല …
വീട്ടില്‍ വന്നിട്ടും ആ കുട്ടി യുടെ മുഖം എന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്നു..
ഭാര്യ ബാക്കിവന്ന കറിവേപ്പിലയില്‍ വെള്ളം കുടഞ്ഞു പ്ലാസ്റ്റിക് കവറില്‍ കെട്ടി ഫ്രിഡ്ജ് ഇല് വയ്ക്കുമ്പോള്‍. ഞാനാ കഥ അവളോട് പറഞ്ഞു.. ഒരു പ്ലാസ്റ്റിക് കവറിന്റെ പോലും തണലില്ലാതെ ആര്‍ക്കോ വേണ്ടി എന്തിനോവേണ്ടി ഭിക്ഷ യാചിക്കുന്ന അമ്മ(?) ക്ക് ഒരു ഉപകരണം മാത്രം ആയിരിക്കുന്ന ആറോ എട്ടോ മാസം പ്രായമുള്ള കുഞ്ഞിന്റെ ചിരിയെപ്പറ്റി.
… വൈകിട്ടത്തെ അടുക്കള തിരക്കിനിടയിലും അവള് ഒരു നിമിഷം എവിടെക്കെന്നില്ലാതെ നോക്കി നില്‍ക്കുന്നത് കണ്ടു.. പ്രാര്ഥിചതാവാം..
രണ്ടു മക്കളുടെ ഇടയില്‍ കളിപ്പാട്ടമായി കിടന്നു കൊടുക്കുന്ന വൈകുന്നേരത്തെ നല്ല നിമിഷങ്ങള്‍ ക്കിടയിലും മനസ്സ് എന്തോ തെറ്റ് ചെയ്തത് പോലെ, എന്തോ നഷ്ടപ്പെട്ടത് പോലെ ഒക്കെ അസ്വസ്ഥ മായിരുന്നു..
ദൈവമേ എന്താണിങ്ങനെ.. നമ്മെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലേ?
ചില ദിവസങ്ങള്‍ ഇങ്ങനെയാണ്.. മരുഭൂമി പോലെ വരണ്ടത്!
86 total views, 2 views today