ദാവുദ് ഇപ്പോള്‍ ഇവിടെ എങ്ങനെ എന്ത് ചെയ്യുന്നുവെന്ന വിവരങ്ങള്‍ പുറത്ത് ഇനിയെങ്കിലും ഇന്ത്യ പിടിക്കുമോ?

  187

  new

  ഒടുവില്‍ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ എജന്‍സി പ്രമുഖ വാര്‍ത്ത ചാനലായ സിഎന്‍എന്‍ഐബിഎനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.  പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ദാവൂദിന് എല്ലാ സൗകര്യങ്ങളും ഒരുക്കി ക്കൊടുക്കുന്നതെന്നും വിവരങ്ങള്‍ ഉണ്ട്.

  ദാവൂദിന് മാത്രം മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ട് എന്നും ഈ പാസ്‌പോര്‍ട്ടുകളുടെ നമ്പറുകള്‍ ഇവയാണ് എന്നും പറഞ്ഞു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

  ചാനല്‍ വാര്‍ത്തകള്‍ പ്രകാരം, നിലവില്‍ മുറീ റോഡിലെ വസതിയില്‍ താമസിക്കുന്ന ദാവുദിന്റെ പ്രധാന കേന്ദ്രങ്ങള്‍ എന്ന് പറയുന്നത് പാകിസ്താനിലെ ഇസ്ലാബാദും കറാച്ചിയും തന്നെയാണ്.

  1993 ല്‍ ഐഎസ്‌ഐയ്ക്ക് വേണ്ടി മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് ദാവൂദ് ഇബ്രാഹിം. അല്‍ ഖ്വായ്ദ ബന്ധത്തെത്തുടര്‍ന്ന് ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ അമേരിക്ക പെടുത്തിയ ആളാണ് ദാവൂദ്.