ദാസേട്ടനോട് ശബ്ദ സാദൃശ്യമുള്ള ഒരു അനുഗ്രഹീത ഗായകന്‍; അഭിജിത്ത് കൊല്ലം

  0
  350

  അഭിജിത്ത് കൊല്ലം. കൊല്ലം ജില്ലയിലെ ചിറ്റമല എന്നാ ഗ്രാമത്തില്‍ നിന്നാണ് അഭിജിത്ത് വരുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ ദേവസാഗരം എന്നാ ഹിന്ദു ഡിവോഷണല്‍ ആല്‍ബത്തില്‍ പാടി കൊണ്ടാണ് അഭിജിത്ത് മലയാളി സംഗീത പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.

  അതിലെ അഭിജിത്തിന്റെ ഗാനം കണ്ണടച്ച് ഇരുന്നു കേട്ടാല്‍ ദാസേട്ടന്‍ പാടുന്നത് പോലെ തോന്നും എന്ന് പലരും പറയുന്നത് ഒരു ദൈവാനുഗ്രഹമായി കാണുന്നുവെന്ന് അഭിജിത്ത് പറയുന്നു. മലയാളത്തിലെ ഗാനഗന്ധര്‍വന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിനു സാദൃശ്യമുണ്ട് എന്ന് പലരും വിളിച്ചു പറയാറുണ്ട് എന്നും അതിലും വലിയ സന്തോഷം തനിക്ക് ഇനി വേറെ കിട്ടാനില്ല എന്നും അഭിജിത്ത് പറയുന്നു.

  തന്നെ അദ്ദേഹവഹുമായി ഒരു തരത്തിലും സാദൃശ്യപ്പെടുത്താന്‍ ഉള്ള ഒരു യോഗ്യതയും തനിക്കില്ലയെന്നു പറയുന്ന അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്നുള്ളത് തന്നെയാണ്.

  ഇതുവരെ നാല്ലക്ഷത്തില്‍ പരം ആളുകള്‍ കണ്ടു കഴിഞ്ഞ അഭിജിത്ത് പാടിയ ദേവസാഗരത്തിലെ ആ ഗാനം ചുവടെ…നിങ്ങളും ഈ ഗാനം കേള്‍ക്കുക..അഭിജിത്തിനെ പോലുള്ള കഴിവുള്ള കലാകാരന്മാര്‍ വളര്‍ന്നു വരട്ടെ…