“ദാസേട്ടന്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കണം എന്ന് പറഞ്ഞതില്‍ എന്താണ് ഇത്ര വലിയ തെറ്റ് ?” : സലിം കുമാര്‍

  320

  12777_

  ദാസേട്ടന് പിന്തുണയുമായി സലിം കുമാര്‍ രംഗത്ത്.

  യേശുദാസിന്റെ പ്രസ്താവനയുടെ അടിസ്ഥനത്തിലുയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും കാര്യമില്ലാതെ എന്തിനെയും എതിര്‍ക്കുന്ന ചിലരാണ് യേശുദാസിനെതിരെയും രംഗത്തെത്തിയതെന്ന് സലീംകുമാര്‍ പറഞ്ഞു.

  “അച്ഛന്റെ അല്ലെങ്കില്‍ അപ്പൂപ്പന്റെ പ്രായമുള്ള ഒരാള്‍ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയ ഒരു അഭിപ്രായം പറഞ്ഞു. അപ്പോഴേക്കും അതിനെതിരെ ജാഥയും പ്രകടനവും ചര്‍ച്ചയും നടത്തുന്നത് ശരിയല്ല. ആളാകാന്‍ വേണ്ടി എന്തിനെയും എതിര്‍ക്കുന്നവരാണ് ഇക്കാര്യത്തിലും എതിര്‍പ്പുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. ഇനി യേശുദാസ്, സ്ത്രീകള്‍ എല്ലാവരും ജീന്‍സ് ധരിക്കണമെന്ന് പറയുകയാണെങ്കില്‍ അതോടെ കേരളത്തിലെ സകലപ്രശ്‌നങ്ങളും തീരുമോ” സലിം കുമാര്‍ ചോദിക്കുന്നു

  കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നും സ്ത്രീ പുരുഷനെപോലെ ആകാന്‍ ശ്രമിക്കരുതെന്നും യേശുദാസ് പറഞ്ഞത്. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്ക് പോരുകള്‍ നടക്കുകയാണ്.  ജമാഅത്ത് ഇസ്‌ലാമി വൈപ്പിന്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സംസാരിക്കവേയാണ് സലിം കുമാര്‍ തുറന്നടിച്ചത്