Cardiology
ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !
നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?
125 total views

നമ്മള് എല്ലാവരും ഡയറ്റ് സോഡ നിത്യേന എന്നോണം കുടിക്കുന്നവര്‍ ആണ്. പ്രവാസികള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പെപ്സി മുതല്‍ കൊക്കക്കോള വരെ അറബികളെ കണ്ടു പഠിച്ച് കുടിക്കുന്നവരാണ് മിക്കവാറും പേരും. എന്നാല്‍ ഇങ്ങനെ നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ? ആരോഗ്യ മാസികയായ പ്രിവന്‍ഷന്‍.കോമാണ് സോഡാ കുടിയുടെ അപകടത്തെ കുറിച്ച് ഒരു ഇന്‍ഫോഗ്രാഫിക് ചീറ്റ് ഷീറ്റ് തന്നെ പുറത്തിറക്കിയിരിക്കുന്നത്.
പ്രധാനമായും ഡയറ്റ് സോഡാ കുടിക്കുന്നത് അത് ഷുഗര്‍ ഫ്രീ ആണെന്നും കലോറി ഫ്രീ ആണെന്നും പറഞ്ഞാണ്. തടി കുറക്കുവാനും ശരീരാരോഗ്യം വര്‍ധിപ്പിക്കാനും ആണ് ആളുകള്‍ ഇവ കുടിക്കാറുള്ളത്. ദിനേന മൂന്നു ബോട്ടില്‍ ഡയറ്റ് സോഡയുടെ ഉപയോഗം നമ്മുടെ പല്ല് അടിച്ചു പോകാന്‍ ഇടയാക്കുമത്രേ.
അത് പോലെ ദിനേന 4 ബോട്ടിലുകള്‍ കുടിക്കുന്നവര്‍ ആണെങ്കില്‍ അവരില്‍ ഡിപ്രഷന് വരാന്‍ 40% അധിക സാധ്യതയാണ് വന്നു ചേരുന്നത്. ഇനി ദിനേന ഒന്ന് മാത്രം ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ അവരിലെ ഹൃദയാഘാത സാധ്യത 43% ആയാണ് വര്‍ധിക്കുക. അപ്പോള്‍ പിന്നെ ദിനേന മൂന്നും നാലും കുടിക്കുന്നവരെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.
ഇനി ദിനേന രണ്ടു ബോട്ടിലുകള്‍ ഉപയോഗിക്കുന്ന കിഡ്നി പോകാനുള്ള സാധ്യത ഇരട്ടിയായാണ് വര്‍ധിക്കുക. 3000 ത്തോളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണം അത് തെളിയിച്ചത്രെ. ദിനേന ഒരു സോഡയുടെ ഉപയോഗം പൊണ്ണത്തടിയുടെ സാധ്യത 41% ആക്കി വര്‍ധിപ്പിക്കുന്നു.
കൂടുതല്‍ കാര്യങ്ങള്‍ ചീറ്റ് ഷീറ്റില്‍ തന്നെ കണ്ടു നോക്കൂ.
126 total views, 1 views today