ദിനോസറുകളെ വീണ്ടും ജീവിപ്പിക്കാനാവില്ല; ഡി എന്‍ എയുടെ ആയുസ്സ്‌ 521 വര്‍ഷം മാത്രം

0
254

ശാസ്ത്രഞ്ജന്മാര്‍ അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ്‌ നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ പക്ഷികളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ശാസ്ത്രഞ്ജന്‍ മാര്‍ ജുറാസിക്‌ പാര്‍ക്ക്‌ ആരാധകരെ നിരാശരാക്കുന്ന കണ്ടു പിടുത്തം നടത്തിയത്. അതായത്‌ അടുത്തിടെ വാര്‍ത്തയില്‍ കണ്ട 6.5 കോടി വര്‍ഷം മുന്‍പ്‌ ജീവിച്ച ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ഒരു കോടീശ്വരന്റെ ശ്രമം വിഫലം എന്നര്‍ത്ഥം. കൂടാതെ ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയിലൂടെ സ്പില്‍ബെര്‍ഗ് നമ്മോട്‌ പറഞ്ഞത് അമ്പേ വിഡ്ഢിത്തം എന്നര്‍ത്ഥം.

ശാസ്ത്രഞ്ജന്‍മാര്‍ ഇത് വരെ ആയി ഒരു ഡി എന്‍ എക്ക് എത്ര വര്‍ഷം ജീവിക്കാം എന്ന് കണ്ടെത്തിയിരുന്നില്ല. ദിനോസറുകളുടെ കാര്യത്തില്‍ പരാജയം ആണെന്കിലും മറ്റു പല വംശനാശം സംഭവിച്ച ജീവികളുടെ കാര്യത്തിലും നമുക്ക്‌ പ്രതീക്ഷ തരുന്ന കണ്ടു പിടുത്തം ആണിത്. ജുറാസിക്‌ പാര്‍ക്ക്‌ വീണ്ടും കാണാം എന്ന മിഥ്യ ധാരണക്ക്‌ ഇതോടെ അന്ത്യം ആയതായി പഠനം നടത്തിയ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ കൂടെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി അധികൃതരും ഉണ്ടായിരുന്നു പഠനം സംഘടിപ്പിക്കുവാന്‍.

ഇങ്ങനെ ഒക്കെ ആണെങ്കിലും ജുറാസിക്‌ പാര്‍ക്ക്‌ പ്രേമികള്‍ക്ക് വേറൊരു സന്തോഷവാര്‍ത്ത‍യുണ്ട്. നീണ്ട 11 പതിനൊന്നു വര്‍ഷത്തെ കോമ സ്റ്റേജിനു ശേഷം യുവാക്കളെയും കുട്ടികളെയും ഒരേ പോലെ ഹരം കൊള്ളിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തിന്‍റെ നാലാം ഭാഗം വീണ്ടും വരുന്നു എന്നതാണ് അത്. സ്പില്‍ബര്‍ഗും ടീമും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ഡോക്ടര്‍ അല്ലന്‍ ഗ്രാന്‍റ് ആയി സാം നീലും ഡോക്ടര്‍ ഇയാന്‍ മാല്‍കം ആയി ജെഫ്‌ ഗോള്‍ഡ്‌ബ്ലംമും ഡോക്ടര്‍ എല്ലി സട്ട്ലര്‍ ആയി ലോറ ഡെര്നും ജോണ്‍ ഹമ്മണ്ട് ആയി റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയും നിങ്ങളെ തേടി ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടുമെത്തും എന്ന കാര്യം ഏതാണ്ടുറപ്പായി.