ദിവസകൂലിക്ക് പണിയെടുക്കുന്ന മലയാളം നടന്മാര്‍ !

444

new

ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞാല്‍ ബോളിവുഡാണ്. ഖാന്‍മാര്‍ മുതല്‍ കപൂര്‍ വരെയുള്ളവര്‍ ഇവിടെ ഭരിക്കുന്നു.

ഇവിടെ സിനിമകള്‍ എടുക്കുന്നത് നൂറുകണക്കിന് കോടികള്‍ മുടക്കി മാസങ്ങളോളം ചിത്രീകരിച്ചാണ്. അതുകൊണ്ട് തന്നെനല്ല ഒരു ബോളിവുഡ് സിനിമയ്ക്ക് കുറഞ്ഞത് 5൦ കോടി ചിലവ് വരും. അതിന്റെ ഒപ്പം നായകന്റെ പ്രതിഫലം, നായികയുടെ പ്രതിഫലം, പിന്നെ ഐറ്റം സോണ്ഗ്..അങ്ങനെ ചിലവുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

ബോളിവുഡ് ആണ് രാജാവ് എങ്കിലും തമിഴും തെലുങ്കും ഒന്നും ഒട്ടും പിന്നിലല്ല. ചിലവിന്റെ കാര്യത്തില്‍ ഇവരും മുന്‍ പന്തിയില്‍ തന്നെയുണ്ട്.

ഇനി നമ്മുടെ മലയാളം സിനിമ, ഇവിടെ ഒരു മാസത്തില്‍ തന്നെ ഒന്നും രണ്ടും സിനിമ ഒക്കെ ഷൂട്ട്‌ ചെയ്യും. ചിലവ് വളരെ കുറവാണ്. അങ്ങനെ പാവപ്പെട്ട മലയാളം സിനിമയില്‍ ദിവസകൂലിക്ക് അഭിനയിക്കുന്ന ചില നടന്മാരെ ഇവിടെ പരിചയപ്പെടാം…

സലീം കുമാറും സുരാജ് വെഞ്ഞാറമൂടും ലാലു അലക്‌സും ദിവസക്കൂലി വാങ്ങുന്നവരാണ്. ഒരു ദിവസത്തെ അഭിനയത്തിന് ലാലു അലക്‌സും സുരാജ് വഞ്ഞെറമൂടും 1 ലക്ഷം മുതല്‍ 1.2 ലക്ഷം വരെ വാങ്ങിക്കും.

സലീം കുമാര്‍ വാങ്ങിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. സാധാരണഗതിയില്‍ 10 ദിവസമാണ് സലിം കുമാറിന് ഷൂട്ടിങ് ഷെഡ്യൂള്‍ ഉണ്ടാകാറുള്ളത്.

ദിവസേന പണിയെടുത് ആ പൈസയും വാങ്ങി വീട്ടില്‍ പോയി അടുത്ത ദിവസം അടുത്ത സിനിമയുടെ സെറ്റിലേക്ക് ഓടുന്ന മികച്ച നടന്മാരാണ് ഇവരോക്കെ…