fbpx
Connect with us

ദീദി (കഥ)

വാച്ചില്‍ നോക്കി. എട്ടു മണിയാകുന്നു. എത്ര മണിയ്ക്കാണ് ഈ പ്രദേശത്തു കറങ്ങാന്‍ തുടങ്ങിയത്? സമയം നോക്കിയിരുന്നില്ല. ഇരുട്ടാകാന്‍ തുടങ്ങിയിരുന്നു. ഈ തെരുവിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു കഴിഞ്ഞിരിയ്ക്കുന്നു. കണ്ണില്‍പ്പെട്ട എല്ലാ സൈഡുറോഡുകളിലൂടെയും ഓരോ തവണ വീതം പോയി നോക്കിക്കഴിഞ്ഞു. എന്നിട്ടും ഉദ്ദേശിച്ച സ്ഥലം മാത്രം തേടിപ്പിടിയ്ക്കാന്‍ കഴിഞ്ഞില്ല. എവിടെയാണത്? ലോകം മുഴുവനും അറിയപ്പെടുന്ന ആ സ്ഥലം കൃത്യമായി മനസ്സിലാക്കി വച്ചിരുന്നതാണ്. എന്നിട്ടുമത് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത് അതിശയം തന്നെ.

 83 total views,  1 views today

Published

on

വാച്ചില്‍ നോക്കി. എട്ടു മണിയാകുന്നു. എത്ര മണിയ്ക്കാണ് ഈ പ്രദേശത്തു കറങ്ങാന്‍ തുടങ്ങിയത്? സമയം നോക്കിയിരുന്നില്ല. ഇരുട്ടാകാന്‍ തുടങ്ങിയിരുന്നു. ഈ തെരുവിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു കഴിഞ്ഞിരിയ്ക്കുന്നു. കണ്ണില്‍പ്പെട്ട എല്ലാ സൈഡുറോഡുകളിലൂടെയും ഓരോ തവണ വീതം പോയി നോക്കിക്കഴിഞ്ഞു. എന്നിട്ടും ഉദ്ദേശിച്ച സ്ഥലം മാത്രം തേടിപ്പിടിയ്ക്കാന്‍ കഴിഞ്ഞില്ല. എവിടെയാണത്? ലോകം മുഴുവനും അറിയപ്പെടുന്ന ആ സ്ഥലം കൃത്യമായി മനസ്സിലാക്കി വച്ചിരുന്നതാണ്. എന്നിട്ടുമത് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത് അതിശയം തന്നെ.

ഇപ്പറഞ്ഞ സ്ഥലം എവിടെയാണെന്ന് ആരോടെങ്കിലുമെങ്ങനെ ചോദിയ്ക്കും? എന്താണു ചോദിയ്ക്കുക? ആരോടാണു ചോദിയ്ക്കുക? പ്രായമായവരോടെങ്ങാന്‍ ചോദിച്ചു പോയാല്‍ , ശകാരവും പ്രതീക്ഷിയ്ക്കണം: കാഴ്ച്ചയ്ക്കു നീ നല്ലൊരു ചെറുപ്പക്കാരനാണല്ലോ, ജീവിതം തുലയ്ക്കാനാണോ ഇങ്ങോട്ടു പോന്നിരിയ്ക്കുന്നത്, ഉടന്‍ മടങ്ങിപ്പോകൂ!

സമപ്രായക്കാരോടു ചോദിയ്ക്കാന്‍ അത്ര തന്നെ സങ്കോചമില്ല. പക്ഷേ അവര്‍ പറയുന്നത് ശരിയായിക്കോളണമെന്നില്ല. തന്നെയുമല്ല, അവരതു വിളിച്ചു പറഞ്ഞ് പരസ്യമാക്കി നാണം കെടുത്തിയെന്നും വരാം. വിചിത്രവസ്തുവെപ്പോലെ ആളുകള്‍ നോക്കി രസിയ്ക്കുന്നത് ഓര്‍ക്കാനേ വയ്യ. വേണ്ട. തനിയേ കണ്ടുപിടിയ്ക്കാന്‍ പറ്റുന്നെങ്കില്‍ മാത്രം മതി. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടുന്ന പ്രശ്നമേയില്ല.

എത്രമണിയ്ക്കുള്ളില്‍ ഇവിടം വിടണം? ഒരൊമ്പതു മണിയ്ക്കപ്പുറം പോകരുത്. ഈ ഏരിയ അത്ര നല്ലതാവാന്‍ വഴിയില്ലല്ലോ. ഇവിടെയെത്തിയിരിയ്ക്കുന്നതും നല്ല കാര്യത്തിനല്ല. കള്ളന്മാരും പിടിച്ചുപറിക്കാരുമൊക്കെ ഉണ്ടായെന്നു വരാം. ഒരുപാടു വൈകുന്നതുവരെ ഇവിടെ തങ്ങിയാല്‍ ഒരുപക്ഷേ അവരുടെയൊക്കെ കൈയ്യില്‍പ്പെട്ടു പോയെന്നും വരാം.

Advertisementകയ്യില്‍ നഷ്ടപ്പെടാനായി ആകെ ഇരുന്നൂറു രൂപയാണുള്ളത്. ഉദ്ദേശിച്ചു വന്ന കാര്യം സാധിച്ചാല്‍ , ഇവിടുന്നു മടങ്ങും മുമ്പേ ആ തുക മുഴുവനും തീര്‍ന്നു പോയിട്ടുമുണ്ടാകും. അര്‍ദ്ധരാത്രി വരെ ഏതു സിറ്റി ബസ്സിലും നിര്‍ബ്ബാധം കയറാവുന്ന ഡെയിലി ടിക്കറ്റുണ്ടു കൈയ്യില്‍ … അതു ധാരാളം മതി. ഇനി അതും നഷ്ടപ്പെടുന്നുവെന്നു തന്നെ വയ്ക്കുക. എന്നാല്‍പ്പോലും മുക്കാല്‍ മണിക്കൂറിനകം ഹോസ്റ്റലില്‍ നടന്നെത്താവുന്നതേയുള്ളു. മുറിയുടെ താക്കോല്‍ ഹോസ്റ്റല്‍ റിസപ്ഷനില്‍ത്തന്നെയുണ്ട്. രാത്രി പല സമയങ്ങളിലായി ആളുകള്‍ വരികയും പോകുകയും ചെയ്യുന്ന ഹോസ്റ്റലായതു കൊണ്ട് ഇരുപത്തിനാലുമണിക്കൂറും റിസപ്ഷനില്‍ ആളുണ്ടാകും. റൂം നമ്പര്‍ പറഞ്ഞാല്‍ മാത്രം മതി, ഏതു സമയവും താക്കോലെടുത്തു തരും. വേണ്ടി വന്നാല്‍ ഒപ്പിട്ടു കൊടുക്കുകയുമാവാം. സംശയമുണ്ടെങ്കില്‍ നേരത്തേ ഇട്ടു കൊടുത്തിരിയ്ക്കുന്ന ഒപ്പുമായി അവരൊത്തു നോക്കിക്കോട്ടേ.

അതേപ്പറ്റി ആശങ്കകളില്ല.

വാസ്തവത്തില്‍ ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനായിരുന്നു. ഈ മഹാനഗരത്തില്‍ എന്നെങ്കിലും ട്രെയിനിംഗിനു വരാന്‍ അവസരമുണ്ടാകും എന്നു നേരത്തേ തന്നെ അറിയാമായിരുന്നു. കൂടുതല്‍ ഉയരങ്ങളിലേയ്ക്കുള്ള ചവിട്ടുപടികള്‍ കൂടുതല്‍ വേഗതയോടെ കയറാന്‍ സഹായകമാകുന്ന ട്രെയിനിംഗാണെങ്കിലും, പഠിയ്ക്കാനുള്ള അവസരമെന്നതിനേക്കാള്‍ ചുവന്ന തെരുവ് എന്ന പേരില്‍ രാജ്യമൊട്ടാകെ, ഒരു പക്ഷേ വിദേശങ്ങളില്‍പ്പോലും (കു)പ്രസിദ്ധമായ ഈ മേഖല സന്ദര്‍ശിയ്ക്കാനുള്ള സുവര്‍ണാവസരമെന്ന നിലയ്ക്കാണ് അതിനെ കണ്ടിരുന്നതും അതില്‍ കണ്ണും നട്ട്, അവസരവും പാര്‍ത്തിരുന്നിരുന്നതും.

ട്രെയിനിംഗ്‌ കഴിഞ്ഞു മടങ്ങി വന്നവരുടെ വര്‍ണ്ണനകള്‍ തന്നെയാണ് ആ സ്വപ്‌നങ്ങള്‍ക്കടിത്തറ പാകിയത്. ട്രെയിനിംഗിനുള്ള ഇന്‍റിമേഷന്‍ വന്നപ്പോഴേ അന്വേഷണങ്ങള്‍ തുടങ്ങി: എവിടെയാണീ സ്ഥലം? എങ്ങനെയാണ് ഹോസ്റ്റലില്‍ നിന്ന് അവിടെച്ചെന്നെത്തുക. എത്ര സമയം വേണം?

Advertisementമഹാനഗരത്തിലെത്തും മുമ്പേ തന്നെ വഴികള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഒരു പ്രിസിഷന്‍ പ്ലാനിംഗ് തന്നെ നടത്തിയിരുന്നു.

അതോര്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നു. വലിയൊരു തുക മുടക്കി കമ്പനി ട്രെയിനിംഗിനു വേണ്ടി അയയ്ക്കുമ്പോളത് സുവിനിയോഗം ചെയ്യാനുള്ള പ്ലാനിംഗല്ല, ദുര്‍വിനിയോഗം ചെയ്യാനുള്ള ആസൂത്രണമാണ് യഥാര്‍ത്ഥത്തില്‍ നടത്തിയത്‌..

പക്ഷേ പഠനത്തില്‍ അമാന്തം വരുത്താതിരുന്നാല്‍ മതിയല്ലോ. വരുത്തിയുമില്ല. ട്രെയിനിംഗില്‍ നന്നായി ശോഭിച്ചു, കമ്പനിയേല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തു കഴിഞ്ഞിട്ടുണ്ട്. പഠിയ്ക്കാന്‍ പറഞ്ഞതൊക്കെ പഠിച്ചു കഴിഞ്ഞിട്ടുണ്ട്. തിരികെച്ചെന്ന ശേഷം പഠിച്ചതൊക്കെ പ്രയോഗിക്കാനും ബുദ്ധിമുട്ടു വരില്ല. അത്തരം കാര്യങ്ങള്‍ക്ക് ഒരു തരത്തിലും മുടക്കു വരുത്തുന്നില്ല.

അതിനപ്പുറത്തേയ്ക്ക് കമ്പനി എത്തിനോക്കേണ്ട കാര്യമില്ല, അവരൊട്ടു നോക്കാറുമില്ല.

Advertisementഇതൊന്നും മറ്റാരും അറിയാനും പോകുന്നില്ല. അതാണ് ധൈര്യം, സമാധാനം. ഈ മഹാനഗരത്തില്‍ മറ്റുള്ളവരുടെ കാര്യങ്ങളന്വേഷിയ്ക്കാന്‍ ആര്‍ക്കാണ് സമയം! എല്ലാവരും തിരക്കുപിടിച്ച് ഓടിപ്പാഞ്ഞു നടക്കുന്നു. എതിരേ വരുന്ന ആളുകള്‍ പരസ്പരം മുഖത്തേയ്ക്കു നോക്കുക പോലും ചെയ്യുന്നില്ല. ആര്‍ക്കും താത്പര്യവുമില്ല.

ട്രെയിനിംഗില്‍ മലയാളികളാരെങ്കിലുമുണ്ടാകുമോ എന്നായിരുന്നു ഭയം. ഉണ്ടായിരുന്നെങ്കില്‍ അപകടമായേനെ. പരിപാടി നടപ്പാക്കാമെന്നുള്ള ധൈര്യത്തിന് ഇടിവു തട്ടിയേനെ. ഭാഗ്യത്തിന് ആരുമുണ്ടായില്ല. അതുകൊണ്ട് ഈ മേഖലയില്‍ കറങ്ങിക്കൊണ്ടിരിയ്ക്കുന്ന വിവരം ഒരുതരത്തിലും നാട്ടില്‍ ലീക്കാവാന്‍ സാദ്ധ്യതയില്ല. എല്ലാ പഴുതുകളും സമര്‍ത്ഥമായി അടച്ചിരിക്കുന്നു. തെല്ലൊരഭിമാനവും തോന്നി.

നാട്ടില്‍ പാട്ടാവുന്ന കാര്യത്തെപ്പറ്റിയോര്‍ത്തതേയുള്ളു, ഉള്ളിലൊരു വിറയല്‍ . സൌദച്ചേച്ചി അറിഞ്ഞാലോ?

ചേച്ചിയുടെ നേരേ നോക്കാന്‍ പറ്റുകയില്ല. ചേച്ചിയുടെ മുഖത്ത് അസ്വസ്ഥതയുടെ നിഴല്‍ കാണാനുള്ള കരുത്തില്ല. ചേച്ചിയുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ പാടില്ല. ചേച്ചിയുടെ വാത്സല്യഭാജനമായ കുഞ്ഞനിയന്‍ എന്ന പദവി നഷ്ടപ്പെട്ടാല്‍പ്പിന്നെ ജീവിച്ചിരുന്നിട്ടും കാര്യമില്ല.

Advertisementഅമ്മ ബഹളമുണ്ടാക്കിയേയ്ക്കാം, ഉണ്ടാക്കും. അതമ്മയുടെ പതിവാണ്, സ്വഭാവമാണ്. അതത്ര കാര്യമാക്കാനില്ല. പക്ഷേ ചേച്ചി‍ …

മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലുകളില്‍ തനിയേ ബ്രേക്കു വീണു. നടപ്പു നിര്‍ത്തി. ഒന്നു കൂടി ആലോചിയ്ക്കണം.

ചേച്ചിയെങ്ങാനും അറിയുമോ? ചേച്ചിയുടെ മുമ്പില്‍ ഇതുവരെ കാത്തുസൂക്ഷിച്ച സല്‍പ്പേര്‍ ഒറ്റയടിയ്ക്ക് കളഞ്ഞു പോകാനിടയാകുമോ? കുഞ്ഞനിയനില്‍ ചേച്ചിക്കുള്ള ഉറച്ച വിശ്വാസത്തിനു ക്ഷതം തട്ടിയാല്‍പ്പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

തൊട്ടുമുമ്പില്‍ ശുഭ്രവസ്ത്രം ധരിച്ച ചേച്ചിയുടെ രൂപം വന്നു നിന്നതു പോലെ. അഴിച്ചിട്ട, ചുരുണ്ട മുടി തോളിലൂടെ മുന്നോട്ടിട്ട്, ശിരസ്സല്‍പ്പം ചരിച്ചു പിടിച്ചു കൊണ്ടുള്ള നോട്ടം. മൃദുലതയുടെ, വാത്സല്യത്തിന്‍റെ മൂര്‍ത്തിമദ്ഭാവം. തന്നെ നോക്കുമ്പോള്‍ പ്രത്യേകിച്ചും.

Advertisementഈ ചേച്ചിയെങ്ങനെ അമ്മയുടെ വയറ്റില്‍ വന്നു പിറന്നു? അദ്ഭുതപ്പെടാറുണ്ട്.

അച്ഛന്‍റെ അംശമായിരിയ്ക്കണം കാരണം.

അച്ഛനെപ്പറ്റി തീരെച്ചെറിയ ഓര്‍മ്മകളേയുള്ളു. അച്ഛന്‍റെ ഭീമാകാരമാണ് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്‌.. കൂടെ നടക്കുമ്പോള്‍ തോളത്ത് വലിയൊരു കൈയ്യുടെ മൃദുസ്പര്‍ശവുമോര്‍ക്കുന്നു.

അച്ഛന്‍ പോയ ശേഷം സത്യത്തില്‍ അമ്മയല്ല വളര്‍ത്തിയത്, ചേച്ചിയാണ്.

Advertisementവികൃതിത്തരങ്ങള്‍ സഹിയ്ക്കാതാകുമ്പോള്‍ അമ്മ വടിയുമായി ഓടിച്ചിട്ടുണ്ട്. അമ്മയുടെ തല്ല് ലോഭമില്ലാതെ കിട്ടിയിട്ടുമുണ്ട്. ഫലമില്ല, വികൃതി വീണ്ടും തുടരും. പക്ഷേ, ചേച്ചിയുടെ “കുട്ടാ” എന്ന സ്നേഹമസൃണമായ ഒരൊറ്റ വിളി മതി വികൃതിത്തരങ്ങള്‍ക്ക് ബ്രേയ്ക്കുവീഴാന്‍ . ഉടന്‍ പൂച്ചയെപ്പോലെ പതുങ്ങുന്നു, ചേച്ചിയുടെ മുമ്പില്‍ പരുങ്ങുന്നു.

“സൌദമൊന്നു വെരലു ഞൊടിച്ചാല്‍ പുലി എലിയാകും,” എന്നാണ് അമ്മ അതേപ്പറ്റി പറയാറ്.

“നീയവനോടോന്നു പറയ്‌, സൌദം” എന്ന പുതിയൊരു തന്ത്രവും അമ്മ കൈക്കൊള്ളാന്‍ തുടങ്ങി, അത് വടിയേക്കാള്‍ പല മടങ്ങ്‌ ഫലപ്രദമാണെന്നു മനസ്സിലാക്കിയ ശേഷം.

ചേച്ചിയുടെ സാമീപ്യത്തില്‍ വാശിയും വൈരാഗ്യവും ദുഷ്ചിന്തയുമെല്ലാം ഓടിയൊളിയ്ക്കുന്നു, മനസ്സു പരിശുദ്ധമാകുന്നു.

Advertisementമടങ്ങിപ്പോയാലോ?

പെട്ടെന്ന് ആരോ ഒരു വശത്തേയ്ക്കു തള്ളി മാറ്റിയതോടെ ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു. തിരക്കുള്ള ഫുട്പാത്തില്‍ വഴിമുടക്കിയാണ് നില്‍ക്കുന്നതെന്ന് അപ്പോഴാണു മനസ്സിലായത്‌.

സൈഡില്‍ കണ്ട റോഡിലേയ്ക്കിറങ്ങി നിന്നു. വാച്ചു വീണ്ടും നോക്കി. സമയം ഓടിപ്പൊയ്ക്കൊണ്ടിരിയ്ക്കുന്നു. മടങ്ങിപ്പോയാലോ. മനസ്സിന്‍റെ ചൂടു നഷ്ടപ്പെട്ട പോലെ.

തെറ്റിലേയ്ക്കുള്ള വഴിയില്‍ ചേച്ചി എന്നും പാറ പോലെ പ്രതിബന്ധമായിരുന്നു, ചേച്ചി സ്വയം അറിയാതെ തന്നെ.

Advertisementപക്ഷേ, ഈ നിമിഷം ചേച്ചി ആയിരം കിലോമീറ്റര്‍ അകലെ, അങ്ങു നാട്ടില്‍ , വീട്ടിനകത്താണ്. ഈ മഹാനഗരത്തിലെന്തു ചെയ്താലും ചേച്ചിയെങ്ങനെയറിയാന്‍?

പോയ ധൈര്യമൊരല്‍പ്പം തിരിച്ചു വന്നു. അകലത്തിന്റെ ധൈര്യം.

സൈഡ്റോഡിലൂടെ അലസമായി നടന്നു. റോഡില്‍ തിരക്കു കൂടിയിരിയ്ക്കുന്നു. ഇതിലേ പോയാലും മെയിന്‍ റോഡില്‍ എത്താമായിരിയ്ക്കും. മെല്ലെ നടന്നു. വിശപ്പും പതുക്കെ തലപൊക്കിത്തുടങ്ങിയിരിയ്ക്കുന്നു. ഹോസ്റ്റലില്‍ എത്തിയാല്‍ ആഹാരം കിട്ടും. രാത്രി പതിനൊന്നു മണി വരെ. സമയം ധാരാളം.

“സാബ്, ആയിയേ…സാബ്…”

Advertisementഇടുങ്ങിയ റോഡിന്‍റെ ഒരു വശത്തു നിന്നുള്ള വിളികേട്ടാണു നോക്കിയത്. രണ്ടു മൂന്നു വനിതകള്‍ – പെണ്‍കുട്ടികളെന്നു വേണം പറയാന്‍ – തുറന്നിട്ടിരിയ്ക്കുന്ന ഒരു വാതിലിനോട് ചേര്‍ന്നു നിന്നു കൊണ്ട് വിളിയ്ക്കുന്നു. അവരുടെ നേരേ നോക്കിയപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു, “ആയിയേ സാബ്…”  അവര്‍ പലരേയും വിളിയ്ക്കുന്നുണ്ട്.

ചുണ്ടത്ത് ചുവന്ന ചായം, തിളങ്ങുന്ന നെറ്റിയും മുഖവും. ശിരസ്സില്‍ പൂവും മറ്റലങ്കാരങ്ങളും. തിളങ്ങുന്ന വസ്ത്രങ്ങള്‍ …

കണ്ണുകള്‍ പെട്ടെന്നു പിന്‍വലിച്ച് മുന്നോട്ടു നടന്നു. ഇതായിരിയ്ക്കുമോ അന്വേഷിച്ചു വന്ന ചുവന്ന തെരുവ്?

തണുത്തു തുടങ്ങിയിരുന്ന മനസ്സ്‌ വീണ്ടും ചൂടാകാന്‍ തുടങ്ങി. ചോര്‍ന്നു പോകാന്‍ തുടങ്ങിയിരുന്ന ഊര്‍ജ്ജം തിരികെ വന്നു.

Advertisementഏതാനും അടികൂടി നടന്നേയുള്ളു, വിളികള്‍ വീണ്ടും കേട്ടു: “ആയിയേ സാബ്, ആയിയേ…”

ഇത്തവണ കുറച്ചേറെ വനിതകളുണ്ട്. നോക്കുന്നതു കണ്ടപ്പോള്‍ അവരില്‍ ചിലര്‍ ധൈര്യസമേതം ആംഗ്യം കാണിച്ചു വിളിച്ചു, വരൂ….

തരിച്ചു പോയി!

ഒടുവില്‍ , ഇത്രയും കാലമായി അന്വേഷിച്ചു വന്ന ചുവന്ന തെരുവ് ഇതാ മുന്നില്‍ വന്നെത്തിയിരിയ്ക്കുന്നു!

Advertisementഅന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും. തിരുവചനം എത്ര ശരി. അന്വേഷിച്ചു, കണ്ടെത്തിക്കഴിഞ്ഞിരിയ്ക്കുന്നു. തേടിയവള്ളി കാലില്‍ത്തന്നെ വന്നു ചുറ്റിയിരിയ്ക്കുന്നു.

ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. ധക്, ധക്, ധക്….. തല കറങ്ങുന്നുണ്ടോ…

അല്‍പ്പം കൂടി മുന്നോട്ടു പോയപ്പോള്‍ ഉറപ്പായി. ഇതു തന്നെ ചുവന്ന തെരുവ്. ഉറപ്പായും കണ്ടെത്തിയിരിയ്ക്കുന്നു.

തുറന്നു കിടക്കുന്ന ഓരോ വാതില്‍ക്കലും പടിയ്ക്കലും വനിതകള്‍ നിരവധി. വിവിധ പ്രായക്കാര്‍ . കൌമാരം വിട്ടിട്ടില്ലാത്തവര്‍ മുതല്‍ മദ്ധ്യവയസ്കര്‍ വരെ. വര്‍ണശബളിമയാര്‍ന്ന, വിവിധതരം വസ്ത്രങ്ങള്‍ …

Advertisementചുരിദാര്‍ , സാരി, ബ്ലൌസ്… അഴക്‌ കൂട്ടാനും പ്രദര്‍ശിപ്പിയ്ക്കാനും ആകര്‍ഷിയ്ക്കാനുമുള്ള ശ്രദ്ധ വ്യക്തം.

എല്ലാവരും മിന്നിത്തിളങ്ങുന്നു. കണ്ണെടുക്കാന്‍ തോന്നാത്ത, സൌന്ദര്യത്തിന്‍റെ മാസ്മരികമായ വര്‍ണപ്രപഞ്ചം.

എല്ലാ മുഖങ്ങളിലും ക്ഷണം നിറഞ്ഞു നില്‍ക്കുന്നു. ചിലര്‍ ശങ്ക കൂടാതെ കൈകൊണ്ടു മാടി വിളിയ്ക്കുന്നു.

എന്തു ചെയ്യണം?

Advertisementകുറേക്കാലമായി ആഗ്രഹിച്ച് ആസൂത്രണം ചെയ്ത കാര്യമാണ്. ഈ നിമിഷം വരെ എല്ലാം പ്ലാനനുസരിച്ചു നടന്നിരിയ്ക്കുന്നു. ഇനിയുള്ളതും പ്ലാനനുസരിച്ചു തന്നെ നടക്കും. അതിന്‍റെ തെളിവാണ് ചുവന്ന തെരുവ് മുന്നില്‍ വന്നു പെട്ടിരിയ്ക്കുന്നത്. കണ്ടെത്താനാവാതെ മടങ്ങിപ്പോകാന്‍ തുടങ്ങിയതു പോലുമാണ്. മടങ്ങിപ്പോയിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടിയിരിയ്ക്കുന്ന സുവര്‍ണാവസരം കൈവരുമായിരുന്നില്ല. ഇത്രയും ബുദ്ധിമുട്ടി കാത്തിരുന്ന ശേഷം ആഗ്രഹം നിറവേറ്റാതെ മടങ്ങിപ്പോകേണ്ടി വരിക. അതു വളരെ കഷ്ടമാകും.

ഇത്രയുമായ നിലയ്ക്ക് പഴഞ്ചൊല്ലില്‍ പറഞ്ഞിരിയ്ക്കുന്ന ‘സ്ലിപ് ബിറ്റ്‌വീന്‍ ദ കപ് ആന്‍ഡ്‌ ദ ലിപ്’ സംഭവിയ്ക്കാനനുവദിച്ചുകൂടാ.

കോപ്പയില്‍ നിന്ന് വീഞ്ഞു മോന്തിക്കുടിച്ചേ തീരൂ. ഒമര്‍ഖയ്യാമിനെപ്പോലെ. ഈ ആഗ്രഹം കൂടി നടക്കണം എന്നാണ് ദൈവനിശ്ചയമെന്നു കണ്ടാലറിയാം.

ദൈവത്തെ കൂട്ടു പിടിയ്ക്കണോ? കടന്ന കൈയ്യാകുമത്. ഇത്തരം കാര്യങ്ങള്‍ക്ക് ദൈവാനുഗ്രഹമുണ്ടാകാന്‍ വഴിയില്ല.

Advertisementഇല്ലെങ്കില്‍ വേണ്ട. പ്രകൃതിയുടെ തീരുമാനം എന്നു വിചാരിച്ചാലും മതിയല്ലോ.

എന്തായാലും എവിടെയോ ആരോ അങ്ങനെ തീരുമാനിച്ചുറപ്പിച്ചു വെച്ചിട്ടുണ്ട്: സദു എന്ന സത്സ്വഭാവിയായ ഈ ചെറുപ്പക്കാരനില്‍ ഞാന്‍ പ്രസാദിച്ചിരിയ്ക്കുന്നു. അവന്‍റെ ഈയൊരാഗ്രഹമൊന്നു നിറവേറിക്കോട്ടെ. ആരവിടെ. ഇവനു വീഞ്ഞു പകര്‍ന്നു കൊടുക്കട്ടെ!

അതിശയമില്ല. ഇതുവരെ ലോകത്താരേയും അറിഞ്ഞുകൊണ്ടു നോവിച്ചിട്ടില്ല. അതായത്, വലുതായ ശേഷം. ചെറുപ്പത്തില്‍ വഴക്കിട്ടിട്ടുണ്ടാകാം. അതു ചെറുപ്പത്തിലല്ലേ. വിവരം വെച്ച ശേഷമുള്ള കാര്യമെടുക്കുക. സദു നല്ല കുട്ടി എന്നേ ആരും പറഞ്ഞു കേട്ടിട്ടുള്ളു.

പെണ്‍കുട്ടികളെ ഒരിയ്ക്കലും, ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. തുറിച്ചു നോക്കുക പോലും ചെയ്തിട്ടില്ല. ബസ്സില്‍ പെണ്‍കുട്ടികളെ മുട്ടി നിന്നിട്ടില്ല, അവരുടെ സീറ്റ്‌ കൈയ്യടക്കിയിട്ടില്ല. അവരുടെ സീറ്റിന്മേല്‍ ചാരി നില്‍ക്കുക പോലും ചെയ്തിട്ടില്ല. അവര്‍ക്കുപകാരം ചെയ്തു കൊടുത്തിട്ടേയുള്ളു. ഒരു മടിയും കൂടാതെ.

Advertisementഇന്നിപ്പോള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതും ആരേയും ഉപദ്രവിയ്ക്കാനല്ല. അവര്‍ ക്ഷണിച്ചുകൊണ്ടിരിയ്ക്കുന്നു. സസ്നേഹം. അവരുടെ ക്ഷണം സ്വീകരിയ്ക്കുന്നു. അത്രമാത്രം. സ്നേഹത്തെ തിരസ്കരിയ്ക്കാന്‍ പാടില്ല, തിരസ്കരിയ്ക്കുന്നത് ക്രൂരതയാകും. സ്നേഹത്തെ തിരസ്കരിച്ചാല്‍ പിന്നെയെന്തിനെയാണു സ്വീകരിയ്ക്കുക?

ഒരു ചെറിയ തുക കൊടുത്ത് അവരെ സഹായിയ്ക്കാനും പ്ലാനുണ്ട്. പോക്കറ്റിലേയ്ക്കൊന്നു പാളി നോക്കി. രണ്ടു നൂറു രൂപാ നോട്ടുകള്‍ മന്ദഹസിയ്ക്കുന്നു, ‘ഞങ്ങള്‍ റെഡി,’ നോട്ടുകള്‍ പറയുന്നുണ്ട്. ഈ പ്രദേശത്ത് ഇരുന്നൂറു രൂപാ ഇന്നു വിലപ്പെട്ടതു തന്നെയാണ്. കിട്ടുന്നവര്‍ക്കതൊരു ഉപകാരവുമായി.

എല്ലാം തയ്യാര്‍ . വനിതകള്‍ റെഡി. പോക്കറ്റ് റെഡി. സമയവും സാഹചര്യവും റെഡി.

മറ്റൊന്നും നോക്കാനില്ല, ആലോചിയ്ക്കാനില്ല. തല്‍ക്കാലം ഇവിടുത്തെ, ഇന്നത്തെ, ഈ നിമിഷത്തെ മാത്രം കാര്യമാലോചിയ്ക്കുക.

Advertisementആരുമറിയില്ല. അറിയുന്ന പ്രശ്നമില്ല. ആരറിയാന്‍? ആകെ അരമണിക്കൂര്‍ . ഏറിയാല്‍ ഒരു മണിക്കൂര്‍ . അതിനടുത്ത മുക്കാല്‍ മണിക്കൂറിനുള്ളില്‍ തിരികെ ഹോസ്റ്റലില്‍ … ഷവറിനു കീഴെ‍, ഗീസറില്‍ നിന്നുള്ള ഇളം ചൂടുവെള്ളത്തില്‍ കുളിച്ച്, ഇഷ്ടപ്പെട്ട ആഹാരം മൂക്കു മുട്ടെ കഴിച്ച്, സംതൃപ്തിയോടെ ഒറ്റയുറക്കം. നാളെ കാലത്ത്‌ നാട്ടിലേയ്ക്കു മടക്കം. വിലപ്പെട്ട അനുഭവസമ്പത്തോടെ….

ചാഞ്ചല്യങ്ങള്‍ നിന്നു. ഉറച്ച തീരുമാനമായി. ക്ഷണം സ്വീകരിയ്ക്കുക തന്നെ.

എവിടെ കയറണം? എങ്ങനെ കയറണം?

“ധക്, ധക്……” നെഞ്ചിടിപ്പ് ഉച്ചത്തിലായിരിയ്ക്കുന്നു. അടുത്തുകൂടി പോകുന്നവര്‍ക്കു പോലും കേള്‍ക്കാമായിരിയ്ക്കണം.

Advertisementപരിസരം വീക്ഷിച്ചു. പലരും പലയിടങ്ങളിലും കയറിപ്പോകുന്നുണ്ട്. എത്ര ‘കൂളാ’യാണവര്‍ കയറിപ്പോകുന്നത്! അതേ പോലെ കയറിപ്പോകാന്‍ പറ്റുമോ? പറ്റുകയില്ലേ?

പറ്റണം.

അപകടഭീതിയുണ്ടാക്കുന്ന ഒന്നും തന്നെ തത്കാലം ദൃഷ്ടിപഥത്തിലെവിടെയുമില്ല. എങ്ങും സ്നേഹം, സമാധാനം. കയറുക തന്നെ. മനസ്സില്‍ ഭീതി തീരെയില്ല. ഭീതിയെപ്പറ്റി ഓര്‍ക്കാനുള്ള സമയമില്ല, സമയമിതല്ല.

തുറന്നു കിടക്കുന്ന ചെറിയൊരു ഗേയ്റ്റ്. അതിന്‍റെ രണ്ടു വശത്തും വനിതകള്‍ … നടുവില്‍ ചെറിയൊരു വഴി. കയറാനുദ്ദേശിച്ച് നടപ്പ് പതുക്കെയായപ്പോള്‍ ക്ഷണത്തിന്‍റെ ശക്തി കൂടി. “സാബ്…ആയിയേ സാബ്…ഹമാരേ പാസ്‌ ആയിയേ…സാബ്…”. വരൂ, ഞങ്ങളുടെയടുത്തേയ്ക്കു വരൂ….

Advertisementആരോ ഒരാള്‍ വനിതകളുടെ ഇടയിലൂടെ ഗെയ്റ്റിനുള്ളിലേയ്ക്കു കടക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല, അയാളുടെ പുറകേ നടന്നു. വനിതകളെ തൊട്ടുരുമ്മി, ഉരുമ്മിയില്ല എന്ന മട്ടില്‍ … വിരല്‍ നീട്ടിയാല്‍ അവരെ സ്പര്‍ശിയ്ക്കാം.

ഇത്രയധികം വനിതകള്‍ സ്പര്‍ശിയ്ക്കപ്പെടാന്‍ തയ്യാറായി നിന്നു തരുന്നു. ഗോപികമാരുടെ മദ്ധ്യത്തില്‍ , സ്വര്‍ഗ്ഗീയമായൊരു ലോകത്തെന്നപോലെ ലഹരി പിടിപ്പിയ്ക്കുന്ന അനുഭൂതി.

ഗേയ്റ്റു കടന്നപ്പോള്‍ എവിടുന്നോ ഒരു യുവതി തൊട്ടു മുമ്പില്‍ , വഴി കാണിച്ചു കൊണ്ട്. അവളെ പിന്തുടര്‍ന്നു.

വിശാലമായ തളം പോലൊരു ഭാഗം. ചുറ്റിലും മുറികള്‍ . നടുവിലൊരടുപ്പ്. പ്രായമായ ഒരു വനിത നിലത്തിരുന്നു പാചകം ചെയ്യുന്നു. വെളുത്തു നരച്ച മുടി. അവര്‍ തലയുയര്‍ത്തിയൊന്നു നോക്കി, വീണ്ടും പാചകം തുടര്‍ന്നു.

Advertisementമുന്‍പേ നടന്ന യുവതി വലതുവശത്തെ മുറികളിലൊന്നു തുറന്നകത്തു കടന്ന്‍ ക്ഷണിച്ചു, “ആയിയേ.” വരൂ.

ഉച്ചത്തില്‍ മിടിയ്ക്കുന്ന ഹൃദയവും വിറയാര്‍ന്ന ശരീരവുമായി അകത്തു കടന്നു.

ഉടന്‍ അവള്‍ കൈനീട്ടി, “പെയ്സാ ദീജിയേ.” പൈസ തരൂ.

കരുതി വച്ചിരുന്ന രണ്ടു നൂറിന്‍റെ നോട്ടുകളെടുത്ത് നീട്ടിയ കൈയില്‍ വച്ചു കൊടുത്തു.

Advertisement“ആപ് ബൈഠിയേ, ദീദി അഭി ആയെഗി.” ഇരിയ്ക്കൂ, ചേച്ചിയിപ്പൊ വരും. വാതില്‍ ചാരിക്കൊണ്ട് യുവതി പുറത്തിറങ്ങി.

ചേച്ചിയോ?

ഇവിടെ, ഈ നിമിഷം കേള്‍ക്കാന്‍ മടിയുള്ള, കേള്‍ക്കാന്‍ പേടിയ്ക്കുന്ന പദമാണത്. ആ പദത്തെ മനസ്സില്‍ നിന്നു തള്ളിനീക്കാന്‍ ശ്രമിച്ചു.

ചന്ദനത്തിരിയുടെ നേര്‍ത്ത, പരിചിതമായ സുഗന്ധം.

Advertisementകസേരയിലിരുന്ന്, അരണ്ട വെളിച്ചത്തില്‍ ചുറ്റും നോക്കി. ചെറിയ മുറി. ഒരു കട്ടില്‍ . കൈയുള്ളൊരു കസേര. വെള്ളയടിച്ച ചുവരുകള്‍ . കിടക്കയില്‍ വെളുത്ത ഷീറ്റ്. മുകളില്‍ വെളുത്ത ഫാന്‍. എങ്ങും വെള്ള നിറം തന്നെ. മങ്ങിയ വെളിച്ചത്തിലും ശുഭ്ര നിറം വ്യക്തം.

പരിശുദ്ധമായ പരിസരം.

ഉള്ളിലൊരു വിറയല്‍ ഉയരുന്നുണ്ടോ?

ഇന്നലെ വരെ ശുഭ്രനിറം പ്രിയങ്കരമായിരുന്നു. ഇന്നത് അസ്വസ്ഥതയുണര്‍ത്തുന്നു.

Advertisementതത്ക്കാലത്തേയ്ക്കു മാറ്റി നിര്‍ത്തിയിരുന്ന ചിന്തകള്‍ മനസ്സിലേയ്ക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങി.

കസേരയില്‍ തല കുനിച്ചിരുന്നു.

ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന്‍ ഒരു വനിത അകത്തു കടന്ന്‍ ലൈറ്റും ഫാനും ഓണ്‍ ചെയ്ത്, വാതില്‍ അടച്ചു കുറ്റിയിട്ടു.

അവര്‍ മെല്ലെ തിരിഞ്ഞു നേരേ വന്നപ്പോള്‍ മുറിയില്‍ പരന്ന വെള്ളിവെളിച്ചത്തില്‍ അവരെ ശരിയ്ക്കും കണ്ടു.

Advertisementശുഭ്രവേഷം. ശാന്തസുന്ദരമായ മുഖം.

കറുത്ത, ചുരുണ്ട മുടി അഴിച്ച് തോളിലൂടെ മുന്നോട്ടിട്ടിരിയ്ക്കുന്നു…ശിരസ്സ്‌ ഒരു വശത്തേയ്ക്കു ചരിച്ച് പാളിയുള്ള നോട്ടം…

ഈശ്വരാ…

ചേച്ചിയുടെ അവതാരമോ മുന്നില്‍ ?

Advertisementഹൃദയമിടിപ്പ് നിന്നു പോയ പോലെ….തൊണ്ട പെട്ടെന്നു വരണ്ടു, ഉമിനീരിറക്കി.

ഒറ്റ നിമിഷം കൊണ്ടു മുഖം വിളറി വെളുത്തു, വായ്‌ പൊളിഞ്ഞു തന്നെയിരുന്നു.

നിമിഷനേരം കൊണ്ടു മരവിച്ചു പോയ ഭാരിച്ച ശരീരം ആയാസപ്പെട്ടുയര്‍ത്തി എഴുന്നേറ്റുനിന്നു. വിക്കിവിക്കിപ്പറഞ്ഞു: “ദീദീ……ഭൂഘ്…..ഭൂഘ് ലഗ്താഹെ.” ചേച്ചീ, വിശക്കുന്നു.

ഒരു നിമിഷനേരത്തെ നിശബ്ദത. അവര്‍ മുഖത്തേയ്ക്കുറ്റു നോക്കി. മന്ദഹസിച്ചു.

Advertisement“ഘാനാ ഘാവോഗേ തും?” ആഹാരം കഴിയ്ക്കുമോ. അതിമൃദുലസ്വരം. മുഖത്ത് സ്നേഹത്തിന്‍റെ സ്ഫുരണം.

വേഗം തല കുലുക്കി, കൊച്ചു കുട്ടിയെപ്പോലെ. ശബ്ദം പുറത്തു വന്നില്ല.

അവര്‍ വാതില്‍ തുറന്നു പുറത്തു പോയി വൃദ്ധയോട് – അതമ്മയായിരിയ്ക്കണം – സംസാരിച്ചശേഷം തിരികെ വന്നു ചോദിച്ചു. “റോട്ടി ഘാവോഗേ? ഗരം റോട്ടി…” ചപ്പാത്തി കഴിയ്ക്കുമോ? ചൂടുള്ളത്.

തല കുലുക്കി. എന്തു കിട്ടിയാലും മതി.

Advertisement“ഇധര്‍ യാ ഉധര്‍ ‍?” ഇവിടെവച്ചു കഴിയ്ക്കുമോ അതോ അവിടെ വച്ചു മതിയോ.

കൈ കൊണ്ട് അവിടെ എന്നു കാണിച്ചു. ഈ മുറിയിലെ ശ്വാസം മുട്ടില്‍ നിന്നു രക്ഷപ്പെടണം.

സ്നേഹപൂര്‍വ്വം തോളത്തു കൈവച്ച് അവര്‍ പുറത്തേയ്ക്കാനയിച്ചു. അമ്മയോടു പറഞ്ഞു, “മാംജീ, റോട്ടീ ദേ.” അമ്മേ, ചപ്പാത്തി കൊടുക്ക്.

തളത്തില്‍ പാചകം ചെയ്തു കൊണ്ടിരുന്ന മാംജീ സ്വാഗതം ചെയ്തു: “ആജാ ബേട്ടാ…ബൈഠ് ജാ…”

Advertisementഅതിനിടയില്‍ ‘ദീദി’ ചെറിയൊരു പുല്‍പ്പായ വിരിച്ച് അതിലിരുത്തി. അല്‍പ്പമകലെ ദീദിയുമിരുന്നു.

ചൂടുള്ള ചപ്പാത്തി കുറേയേറെ തിന്നു കൂട്ടി. ഓരോന്നിടുമ്പോഴും തടയാന്‍ ശ്രമിച്ചു, “ജ്യാദാ ഹോഗയാ മാംജീ…” അന്നു കഴിച്ച ചപ്പാത്തിയുടെ രുചി ഇന്നും മറന്നിട്ടില്ല.

ചുവന്ന തെരുവിന്‍റെ സന്ദര്‍ശകന്‍ വീണ്ടും സ്നേഹസമ്പന്നയായ ചേച്ചിയുടെ വാത്സല്യഭാജനമായി മാറി. ആസക്തിയോടെ തേടിവന്ന ഒമര്‍ഖയ്യാമിന്‍റെ വീഞ്ഞിനു പകരം മാംജിയുടെ ചപ്പാത്തി ആസ്വദിച്ചു കഴിച്ചു.

ദാള്‍ കറി കൂട്ടി ചൂടന്‍ ചപ്പാത്തി കഴിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ മാംജീയും ദീദിയും കൂടി ഹിന്ദിയില്‍ സംസാരിയ്ക്കുന്നുണ്ടായിരുന്നു. ഇവിടെയും അമ്മ തന്നെ കൂടുതല്‍ സംസാരിച്ചു, ദീദി കുറച്ചു മാത്രവും. അവര്‍ പരസ്പരം സംസാരിച്ചതില്‍ നിന്നു മനസ്സിലായ ഒന്ന് “പ്യാരാ ലഡ്ക്കാ ഹെ” എന്നു പറഞ്ഞതാണ്.

Advertisementഇടയ്ക്ക് മാംജീ ഒരു കുസൃതിച്ചോദ്യമെറിഞ്ഞു, “പെഹലീ ബാര്‍ ആയാ ഹെ ക്യാ?” ആദ്യമായാണോ വരുന്നത്.

ചോദ്യം കേട്ട് ചപ്പാത്തി തൊണ്ടയില്‍ തങ്ങി. ചവയ്ക്കല്‍ നിന്നു.

അതുകണ്ട് ദീദി അമ്മയെ ശാസിച്ചു. “അരി മാ, തൂ ക്യാ ക്യാ പൂഛ്ത്തീ ഹെ!” നിങ്ങളെന്തൊക്കെയാണീ ചോദിയ്ക്കുന്നത്.

ദീദിയുടെ നേരേ നോക്കാന്‍ ശിരസ്സുയരാത്തത് അല്‍പ്പനേരം കൊണ്ട് മാംജീ കണ്ടു പിടിച്ചു. “യേ തുഝ്സെ ഡര്‍ത്താ ഹെ,” അവര്‍ ദീദിയോടു പറഞ്ഞു. ഇവനു നിന്നെ പേടിയാണ്.

Advertisementദീദി ഉറ്റു നോക്കിക്കൊണ്ടു ചോദിച്ചു, “സച്ച്? ക്യോം?” നേരോ…എന്തിന്.

തണ്ടും തടിയുമുള്ള ചെറുപ്പക്കാരന്‍ പൂച്ചയെപ്പോലെ പരുങ്ങുന്നത് മാംജീയ്ക്കൊരു രസമായി. അവര്‍ വീണ്ടും വീണ്ടും പറഞ്ഞു, നിനക്ക് ഇവളെ പേടിയാണ്. അവര്‍ ചിരിച്ചു.  “സബ് ലോഗ് ഹമേ ഡരാത്തേ ഹെ. മുന്നാ തൂ ഹമേ ഡര്‍ത്താ ഹെ.” എല്ലാവരും ഞങ്ങളെ ഭയപ്പെടുത്തുന്നു. മോനേ, നീ ഞങ്ങളെ ഭയപ്പെടുന്നു.

ഒടുവില്‍ ദീദിയുടെ നേരേ നോക്കി രഹസ്യം വെളിപ്പെടുത്തി, “മേരി അപ്നീ ദീദി ഹെ. ഖര്‍ മേ.” തെല്ലുനേരം കഴിഞ്ഞ്, “ആപ് ഉന്‍ കി ജൈസീ ഹി ഹെ.” എനിയ്ക്ക് സ്വന്തം ചേച്ചിയുണ്ട്. വീട്ടില്‍ . നിങ്ങള്‍ അവരെപ്പോലെ തന്നെയുണ്ട്.

ദീദി നിശബ്ദയായി. മാംജീ തലയാട്ടി. അങ്ങനെ വരട്ടെ. എല്ലാം മനസ്സിലായി.

Advertisementആഹാരം കഴിഞ്ഞെഴുന്നേറ്റു. ദീദി വെള്ളമൊഴിച്ചു തരുമ്പോള്‍ കൈ കഴുകി. മാംജീയോടു യാത്ര പറഞ്ഞു.

ദീദിയുടെ പിന്നാലെ മുറ്റത്തിറങ്ങി, കുറ്റബോധത്തോടെ ഗേയ്റ്റിലേയ്ക്കു നടക്കുമ്പോള്‍ ദീദി തിരിഞ്ഞു നിന്നു. നോട്ടുകള്‍ പോക്കറ്റില്‍ തിരുകി വച്ചുതന്നു കൊണ്ട് അവര്‍ മൃദുസ്വരത്തില്‍ പറഞ്ഞു:

“സുനോ തും. യേ ജഗാ തുമാരേ ലിയേ അഛാ നഹീ. ആഗേ മേ യഹാ കഭി മത് ആനാ. വാദാ കരോ.” കേള്‍ക്കൂ. ഈ സ്ഥലം നിനക്കു പറ്റിയതല്ല. ഇനിയൊരിയ്ക്കലും ഇവിടെ വരരുത്. വാക്കു തരൂ…

കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു. കുനിഞ്ഞു ദീദിയുടെ പാദം തൊട്ടു നെറുകയില്‍ വച്ചു. ദീദിയുടെ കരം ശിരസ്സില്‍ സ്പര്‍ശിച്ചതറിഞ്ഞു.

Advertisementസാകൂതം നോക്കി നിന്ന വനിതകള്‍ക്കിടയിലൂടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി, ഗേയ്റ്റു കടന്ന് റോഡിലിറങ്ങി മെല്ലെ നടക്കുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നും കേട്ടു, “സാബ്…ആയിയേ സാബ്…ഹമാരേ പാസ്‌….”

“ചേച്ചിമാരേ, ഈ കുഞ്ഞനിയനു മാപ്പ്,” കണ്ണുനീരിന്‍റെ മൂടലിലൂടെ അവരെ നോക്കി മനസ്സില്‍ മന്ത്രിച്ചു. “നിങ്ങള്‍ക്കു നല്ലതു വരട്ടെ.”

 

_________________________________________________________________________

Advertisement(ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. കുറച്ചു കാലമായി മറ്റു

ചില സൈറ്റുകളില്‍ ഞാനീ കഥ പ്രദര്‍ശിപ്പിച്ചു പോരുന്നതാണ്.

ചിലരെങ്കിലും വായിച്ചിട്ടുള്ളതാകാം.)

 84 total views,  2 views today

AdvertisementAdvertisement
Entertainment4 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment4 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment4 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment4 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment4 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment5 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment5 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment5 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space8 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India8 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment9 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment11 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment12 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment17 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment18 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement