International
ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ; എവിടെയൊക്കെ ആണെന്നറിയേണ്ടേ ?
ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.
78 total views

ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു. ദുബായിലെ ശരാശരി ശമ്പളത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസമായാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത് സംബന്ധമായ കരാറില്‍ ഡു മൊബൈലും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു. ദുബായിലെ പബ്ലിക് പാര്‍ക്കുകളിലും ബീച്ചുകളിലും ആയിരിക്കും ഈ സൌജന്യ സേവനം ലഭ്യമാകുക.
ജിറ്റെക്സ് ടെക്നോളജി വീക്കിന്റെ ആദ്യ ദിനമാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ തീരുമാനം വന്നിരിക്കുന്നത്. ഈ തീരുമാനത്തോടെ ഇനി മുതല്‍ പാര്‍ക്കുകള്‍ സ്മാര്‍ട്ട് പാര്‍ക്കുകള്‍ ആയാകും അറിയപ്പെടുക. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന് ലൂതാഹ് ആണ് മാധ്യമങ്ങളെ ഈ വിവരം അറിയിച്ചത്.
പുതിയ തീരുമാന പ്രകാരം ക്രീക്ക് പാര്‍ക്ക്, മംസാര്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ജുമൈറ ബീച്ച് പാര്‍ക്ക് കൂടാതെ മറ്റു ചില വിനോദ കേന്ദ്രങ്ങളും വൈഫൈ ഫ്രീ പരിധിയില്‍ ഉള്‍പ്പെടും. ഇപ്പോള്‍ 100 സ്ഥലങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും. ഇത് പദ്ധതിയുടെ ആദ്യ ഘട്ടം ആണെന്നത് കൊണ്ട് തന്നെ ഭാവിയില്‍ കൂടുതല്‍ ഭാഗങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചേക്കും.
ഫ്രീ വൈഫൈ സൌകര്യത്തിന്റെ കൂടെ ഒരു പാര്‍ക്ക്സ് ആന്‍ഡ് ബീച്ച് ആപ്പ് കൂടി ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്. ദുബായില്‍ എത്തിപ്പെടുന്നവര്‍ക്ക് സഹായിയായി ഈ ആപ്പ് കൂടെ ഉണ്ടാകും. കാലാവസ്ഥ, രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം, എന്‍ട്രന്‍സ് ഫീസിനെ സംബന്ധിച്ച വിവരം എന്നിവ ആപ്പിലൂടെ ലഭ്യമാകും.
79 total views, 1 views today