ദുബായില്‍ ഇനി ഒച്ചയുണ്ടാക്കാന്‍ പാടില്ല..!!!

128

AQA

ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. ഇതിനു വേണ്ടി പ്രത്യേകം പദ്ധതികളും അവര്‍ ആവിഷ്കരിച്ചു കഴിഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ എമിറേറ്റില്‍ നിരോധിക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് ഖത്തറിന്റെ തീരുമാനം.

ശാന്തമായ ജീവിതസാഹചര്യം സൃഷ്ടിച്ച് ദുബായിയെ മികച്ച നഗരമാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഖട്ടം  ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനം. ഏതൊക്കെ മേഖലകളിലാണ് ഏറ്റവുമധികം ശബ്ദമലിനീകരണമെന്നും അത് പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും ഈ ഖട്ടത്തില്‍ പരിശോധിക്കും.

എന്തായാലും ഒരു കാര്യം ഉറപ്പ്, ഇനി ദുബായില്‍ ആര്‍ക്കും അധികം ഒച്ചയുണ്ടാകാന്‍ സാധിക്കില്ല..!!!

Advertisements