ദുബായില്‍ ഒരുങ്ങുന്നു ‘ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍’

0
387

new

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുപാട് പേര്‍ പണിയെടുക്കുന്ന ഒരു മഹാനഗരമാണ് ദുബായ്. ഇവിടെ പാവപ്പെട്ടവന്‍ മുതല്‍ മുന്തിയ കോടീശ്വരന്‍ വരെയുണ്ട്. ഇവര്‍ എല്ലാം ദുബായ് എന്ന മഹാനഗരത്തിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇതിലെ ഭൂരിഭാഗവും പാവപ്പെട്ട പ്രവാസികളാണ് എന്ന തിരിച്ചറിവ് തന്നെയാണ്വരുമാനം കുറഞ്ഞവരെ ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ദുബൈ നഗരസഭയെ പ്രേരിപ്പിച്ച ഘടകം.

ഇതിനായി ഏകദേശം 100 ഹെക്ടര്‍ ഭൂമിയില്‍ മുഹൈസിന നാല്, അല്‍ഖൂസ് മൂന്ന്, നാല് എന്നിവിടങ്ങളില്‍ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ദുബായ് നഗരസഭ തീരുമാനിച്ചു കഴിഞ്ഞു.

പ്രതിമാസം 3000നും 10,000നും ഇടയില്‍ ശമ്പളം വാങ്ങുന്നവര്‍ക്കായാണ് ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഏതാണ്ട് 50,000ഓളം പേര്‍ക്ക് ഇവിടെ താമസ സൗകര്യം ഒരുക്കാന്‍ കഴിയുമെന്നു നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.