ദുബായില്‍ വീണ്ടും കെട്ടിടത്തിന് തീപിടിച്ചു; ചിത്രങ്ങള്‍ പുറത്ത്

143

dubai fire business bay

ദുബായില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത് സാധാരണ കാഴ്ചയാകുന്നു. ഈയിടെ അബൂബക്കര്‍ സിദ്ധീക്ക് മെട്രോ സ്റ്റേഷന് അടുത്തുള്ള കെട്ടിടം കത്തിച്ചാമ്പലായതിനു പിന്നാലെ മറ്റൊരു കെട്ടിടത്തിനു കൂടി തീപിടിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു. വന്‍കിട കമ്പനികളുടെ കേന്ദ്രമായ ബിസിനസ് ബേയിലാണ് ഇന്ന് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ കാണുന്നത്. സൂം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തീ പടരുന്ന കെട്ടിടത്തിനു അടുത്തുള്ള കെട്ടിടത്തിനു മുകളിലായി ഒരാള്‍ നില്ക്കുന്ന്തായും കാണാം.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

1

2