energy

ദുബായില്‍ ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത..!!!

20 വയസിന് താഴെയുള്ളവര്‍ക്ക് ആയിരിക്കും ഈ നിയന്ത്രണം ബാധകമാവുക. ഈപാനീയങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.പൂര്‍ണനിയന്ത്രണമല്ല, ഘട്ടംഘട്ടമായുള്ള നിയന്ത്രണമാണ് സര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.

ഊര്‍ജപാനീയങ്ങളില്‍ വന്‍ തോതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആരോഗ്യത്തിന് ഭീഷണിയാകുന്ന മുഖ്യഘടകങ്ങളിലൊന്നാണ്. ഒരു കാനില്‍ 80 മില്ലിഗ്രാം മുതല്‍ 500 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങുന്നുണ്ടെന്നാണ് ആരോഗ്യ സര്‍വ്വേകളില്‍ വ്യക്തമായിരിക്കുന്നത്. അമിതമായ തോതിലുള്ള പഞ്ചസാരയും കൃത്രിമനിറങ്ങളും ആരോഗ്യത്തെ ബാധിക്കുന്നവയാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ രാജ്യത്ത് 16 വയസിന് താഴെയുള്ളവര്‍ക്കും സ്‌കൂളുകളിലും ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്.

 

 

You May Also Like

ഇവ ഇന്ത്യയില്‍ മാത്രം കാണുന്നതും കേള്‍ക്കുന്നതും

ഓരോ രാജ്യത്തിനും അതിന്‍െതായ പ്രത്യേകതകള്‍ ഉണ്ട് . നമ്മുടെ രാജ്യത്തിനും ഉണ്ട് ചിലത് . അങ്ങനെയുള്ള ചില പ്രത്യേകതകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്

ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പ്രമുഖ ചാനൽ പുറത്തുവിട്ടു

ഇന്ന് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേരളത്തിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ദിലീപ് നിരപരാധി എന്നും കേസ്…

അല്പം ബാങ്കുവിചാരം – ഭാഗം 1 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

സര്‍ക്കാരും റിസര്‍വ് ബാങ്കും ഒത്തുചേര്‍ന്നു ‘മീന്‍പിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം.

അജു വർഗീസിന്റെ താടിക്കാരൻ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയം

അജു വർഗീസിന്റെ താടിക്കാരൻ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയം അയ്മനം സാജൻ വിവാഹ ആവാഹനം എന്ന ചിത്രത്തിലെ…