ദുബായ് ബസ്‌യാത്ര ചാര്‍ജ്ജ് കുത്തനെകൂട്ടി.!

0
237

nol-cards-ticket-and-fares-7155992882-new

ദുബായ് മലയാളികളേയും ഇനി വിലക്കയറ്റം ബാധിക്കും. കുടുംബാഗങ്ങളില്‍ നിന്നും കേരളത്തില്‍ അരിയുടെയും മണ്ണെണ്ണയുടെയും വില കൂടിയ വാര്‍ത്തകള്‍ കേട്ടിരുന്ന ദുബായ് മലയാളികള്‍ക്ക് ഇനി ഒരു കഥ തിരിച്ചു പറയാം, ദുബായില്‍ ബസ്ചാര്‍ജ്ജ് കുത്തനെകൂട്ടി..!!!

ദുബായില്‍ ബസ്സിലും മേട്രോയിലും ഒക്കെ യാത്ര ചെയ്യാന്‍ നോള്‍ കാര്‍ഡ്‌ വേണം. ഈ കാര്‍ഡ്‌ ഉപയോഗിച്ചാണ് നാം ടിക്കറ്റ്‌ എടുക്കേണ്ടത്. പുതിയ ചാര്‍ജ്ജ് നിലവില്‍ വരുന്നതിനു മുന്‍പ്  ഒരു ദിര്‍ഹം 80 ഫില്‍സ് മിനിമം ബാലന്‍സ് ഉണ്ടെങ്കില്‍ നമുക്ക് ബസ് യാത്രകള്‍ നടത്താമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒരു യാത്ര നടത്താന്‍ നോള്‍ കാര്‍ഡില്‍  5 ദിര്‍ഹം 80 ഫില്‍സ് വേണം..!!!

അഞ്ച് ദിര്‍ഹം 80 ഫില്‍സ് ചുരുങ്ങിയത് ഉണ്ടെങ്കിലേ ഇനി നോള്‍ കാര്‍ഡ് ഉപയോഗിച്ചു ബസിലും മെട്രോയിലും യാത്ര സാധ്യമാകു എന്ന് ചുരുക്കം.