Pravasi
ദുബായ് ബിസിനസ്സുകാരിക്ക് കുവൈറ്റുകാരനായ ഭര്‍ത്താവിനെ അവശ്യമുണ്ട്.!
കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇതാ നിങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വിവാഹാലോചന..
95 total views

കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇതാ നിങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വിവാഹാലോചന.. പെണ്ണ് ഡയറക്റ്റ് ആയിട്ടാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.. താല്‍പ്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക…
ഗള്‍ഫ് സമൂഹത്തിലെ എല്ലാ ആചാരങ്ങളെയും കാറ്റില്‍ പറത്തികൊണ്ടാണ് സ്വയം സുന്ദരി എന്ന് വിശേഷിപ്പിക്കുന്ന ഉം മുഹമ്മദ് എന്ന സ്ത്രീ തനിക്ക് ഒരു ഭര്‍ത്താവിനെ ആവശ്യമുണ്ട് എന്നു പറഞ്ഞു പത്രത്തില്‍ പരസ്യം കൊടുത്തത്. താന്‍ ഒരു വിധവയാണെന്ന് പറയുന്ന ഉം, തനിക്ക് കുവൈറ്റുകാരനായ 33നും 40തിനും ഇടയില്‍ പ്രായം വരുന്ന മികച്ച വിദ്യാഭ്യാസ യോഗ്യതയും പെരുമാറ്റവുമുള്ള യുവാവിനെയാണ് ആവശ്യമെന്നും പറയുന്നു.
മതഭക്തിയുടെ കാര്യത്തിലും ഉം ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ചുരുക്കി പറഞ്ഞാല്‍ നല്ല വിദ്യഭ്യാസ യോഗ്യതയും ജോലിയും വീടുമൊക്കെയുള്ള ഒരു കറകളഞ്ഞ കുവൈറ്റുകാരന് മുസ്ലിം യുവാവിനെയാണ് ഈ സുന്ദരിയായ വിധവ തേടുന്നത്..!!!
അല്‍ റായ് എന്ന കുവൈറ്റ് ദിനപത്രത്തിലാണ് ഉം ഈ വിവാഹ പരസ്യം പ്രസിദ്ധികരിചിരിക്കുന്നത്. തന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തന്റെ വാട്സ് ആപ്പ് നമ്പര്‍ വഴി ബന്ധപ്പെടാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്…
96 total views, 1 views today