Featured
ദുബായ് സിന്‍ഡ്രോം – ആത്മഹത്യകള്‍ പെരുകുന്നു
സന്തോഷിനെ വളരെ നാള് മുന്‍പേ അറിയാമായിരുന്നു. ഗ്രാമത്തിലുള്ള ലക്ഷം വീട് കോളനിയില്‍; രോഗിയായ അമ്മയ്ക്കും, ഇളയ സഹോദരിക്കും ഒപ്പം താമസിച്ചിരുന്ന സന്തോഷ് ഇലക്ട്രിസിറ്റി ലൈന്‍ പണികള്‍ കൊണ്ട്രാക്റ്റ് എടുക്കുന്ന ആളുകളുടെ സ്ഥിരം പണിക്കാരനായിരുന്നു. കറണ്ട് പോകുമ്പോള്‍ ഫ്യൂസ് കെട്ടുക തുടങ്ങി ഗ്രാമവാസികള്‍ക്ക് ഉപകാരം ഉള്ള കാര്യങ്ങള്‍ പ്രതിഫലം വാങ്ങാതെ സന്തോഷ് ചെയ്തു കൊടുത്തിരുന്നു. അമിത മദ്യപാനം, അടിപിടി അങ്ങനെ മറ്റു പല യുവാക്കള്‍ക്കും ഉണ്ടായിരുന്ന ദുശീലങ്ങള്‍ ഒന്നും സന്തോഷിനു ഉണ്ടായിരുന്നതായി ഓര്‍മിക്കുന്നില്ല. സന്തോഷിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തൂങ്ങി മരിച്ചതാണ്. സ്കൂളിലേക്ക് പോകും വഴി കൂട്ടുകാരില്‍ ആരോ, പ്രഭാകരന് തൂങ്ങി മരിച്ച വലിയ ആഞ്ഞിലി മരം ലക്ഷം വീട് കോളനിക്ക് സമീപം കാണിച്ചു തന്നത് ഓര്‍മയുണ്ട്.
100 total views

രണ്ടു വര്‍ഷം മുന്‍പ് കറണ്ട് പോയ ഒരു സന്ധ്യയില്‍, സന്തോഷിനെ വിളിച്ചു ഫ്യൂസ് കെട്ടിച്ചുകൂടെ എന്ന് ആരാഞ്ഞപ്പോള്‍, സഹോദരിയുടെ വിവാഹവും മറ്റും വരുത്തിവെച്ച കടബാധ്യതകള്‍ തീര്‍ക്കാന്‍ സന്തോഷ് ദുബായിലേക്ക് പോയി എന്ന് അറിഞ്ഞു. ദുബായില്‍ കണ്സ്ട്രക്ഷണ് കമ്പനിയില്‍ തൊഴിലാളിയായിരുന്നു സന്തോഷ്. നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ നാട്ടിലുള്ള ഒരുതുണ്ട് ഭൂമിയും ഒരു കുടിലും ഏതോ ബ്ലേഡുകാരന് പണയം നല്കി, വന്‍ തുക കൊടുത്തു ഒരു വിസയും സംഘടിപ്പിച്ചു എറെ പ്രതീക്ഷകളുമായാണ് പോയത്. ഭാര്യയേയും രണ്ടു വയസ്സുള്ള കുഞ്ഞിനേയും അമ്മയോടൊപ്പം ആക്കിയിട്ടാണ് പോയത്. പിന്നീടു കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കേട്ട സങ്കടപ്പെടുത്തുന്ന വാര്‍ത്ത സന്തോഷ് ദുബായിലെ പണിതു കൊണ്ടിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാണ്.
സന്തോഷിന്റെ കഥ ഒരു ഒറ്റപ്പെട്ട കഥയല്ല. പത്രത്തിലും മറ്റും ഇത്തരം എത്ര കഥകള്‍ നാം കേള്‍ക്കുന്നു. എത്രയോ എണ്ണം കേള്‍ക്കാതെ പോകുന്നു . അറുപതുകളില്‍ എണ്ണപ്പാടങ്ങളുടെ ആവിര്‍ഭാവത്തോടെ, അറേബ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില ഗണ്യമായി മെച്ചപ്പെടുകയും, തൊഴിലവസരങ്ങളുടെ ബാഹുല്യത്താല്‍ തെക്കന്‍ഏഷ്യയില്‍ [ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്] നിന്നുള്ള പ്രവാസി തൊഴിലാളികള്‍ പല രാജ്യങ്ങളിലും ജനതയുടെ എണ്‍പത് ശതമാനത്തോളം ആയിത്തീരുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു.
ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും അവിദഗ്ദ്ധരും, താഴ്ന്ന വരുമാനക്കാരും, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും അത്രേ. യാതൊരു തൊഴിലുറപ്പും ഇല്ലാതെ നാടും വീടും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചു കഴിയുന്ന ഈ തൊഴിലാളികള്അടുത്ത കാലത്ത് ‘ദുബായ് സിണ്ട്രോം’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു മാനസിക വിഭ്രാന്തിക്ക് അടിപ്പെടുന്നതായും, അനന്തരഫലമായി ആത്മഹത്യകള്‍ പെരുകുന്നതായും പഠനങ്ങള്‍ കണ്ടെത്തുന്നു . ഈ രംഗത്ത് കാര്യമായ ഗവേഷണങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും, അല്‍ മസ്കാരിയുടെയും, ബെര്ന്സന്ന്റെയും നേതൃത്വത്തില്‍ യു. എ. ഈ. കമ്മ്യൂണിറ്റി മെഡിസിന് വകുപ്പ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനങ്ങള്‍ ഈ പ്രശ്നത്തിന്റെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വ്യാപ്തി നിരീക്ഷിക്കാന്‍ സഹായകമാകുന്നു.
‘ദുബായ് സിണ്ട്രോം’ എന്ന അവസ്ഥയില്‍ വിരഹത്തെ തുടര്‍ന്നുണ്ടാകുന്ന അമിത മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, സാമൂഹ്യമായ പിന്‍വാങ്ങല്‍ എന്നിവ വ്യക്തികളെ വിഷാദരോഗത്തിലേക്ക് നയിക്കുന്നു. മേല്‍പ്പറഞ്ഞ പഠനത്തില്‍ ഇരുനൂറിനു മുകളില്‍ തൊഴിലാളികളെ പരിശോധിച്ചപ്പോള്‍, ഇരുപത്തി അഞ്ചു ശതമാനത്തിനു മുകളില്‍ പേര്‍ക്കും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി . ശാരീരികമായ രോഗങ്ങള്‍ അലട്ടുന്നവര്‍, കണ്സ്ട്രക്ഷണ് തൊഴിലാളികള്‍, ആയിരം ദിര്‍ഹത്തിനു താഴെ ശമ്പളം ഉള്ളവര്‍, ദിവസം എട്ടു മണിക്കൂറിനു മുകളില്‍ പണിയെടുക്കുന്നവര്‍ എന്നിവരില്‍ ഈ രോഗം കാണാനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. നല്ലൊരു ശതമാനം ആള്ക്കാര് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയവരും , പലരും പലവട്ടം ആത്മഹത്യാശ്രമം നടത്തിയവരും ആണെന്നും തെളിയുന്നു. ഇത് ഒരു രോഗാവസ്ഥയാണെന്ന് മനസ്സിലാക്കാനോ, മനസ്സിലാകിയാല്‍ തന്നെ വൈദ്യസഹായം തേടാനുള്ള ഉള്ള സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അനേകം ജീവിതങ്ങള്‍ മണലാരണ്യത്തില്‍ ഹോമിക്കപ്പെടുന്നു. കുറഞ്ഞപക്ഷം പ്രവാസി സമൂഹത്തില്‍ ഈ അവസ്ഥയെപ്പറ്റി ബോധവല്‍ക്കരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബൂലോകം ഡോട്ട് കോം, മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തെപ്പറ്റി ഒരു പരമ്പര ആരംഭിക്കുന്നു. തുടര്അധ്യായത്തില് വിഷാദരോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും നമുക്ക് പരിശോധിക്കാം.
101 total views, 1 views today